ഇന്നത്തെ ചായക്കൊപ്പം ഈ ചെണ്ടമുറിയനാകട്ടെ സ്വീറ്റ്

നിങ്ങൾ ചെണ്ടമുറിയൻ കഴിച്ചിട്ടുണ്ടോ. എന്നാൽ പഴം കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു കിടിലൻ റെസിപ്പി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ റെസിപ്പി എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ആദ്യം ഒരു പഴം നാലായി മുറിച്ചതും, ഒരു തേങ്ങയുടെ ഒന്നാംപാലും രണ്ടാം പാലും, കുറച്ചു നട്ട്സും, കിസ്സ്മിസ്സും, ബദാമും, കുറച്ചു ബട്ടറും, പഞ്ചസാരയും, കുറച്ചു ശർക്കരയും, ഇത്രയുമാണ് ഈ ചെണ്ടമുറിയൻ തയ്യാറാകാക്കനായി വേണ്ട ചേരുവകൾ. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ശർക്കര ചീകിയത് ചേർത്ത് ഇളക്കുക.

ഇനി ശർക്കരയിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കുക. ഒരു മിനിറ്റായപ്പോൾ തേങ്ങാപ്പാലിൽ ശർക്കര മെൽറ്റായി വന്നിട്ടുണ്ട്. ശേഷം വറ്റി വന്ന മിക്സിലേക്ക് തേങ്ങയുടെ ഒന്നാം പാൽ കുറെച്ചെയായി ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി തിളപ്പിക്കുക. ഇനി നല്ല പഴുത്ത നേന്ത്രപ്പഴം അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിലിട്ട് അടച്ചു വെച്ച് പഴം വേവിക്കുക. ഇനി തേങ്ങാപ്പാൽ വറ്റി വരുന്നതിനനുസരിച്ചു തേങ്ങയുടെ ഒന്നാം പാൽ കുറെച്ചെയായി ചേർത്ത് ഇളക്കി വേവിക്കുക.

ശേഷം വറ്റി വന്ന തേങ്ങാപ്പാലിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ഇളക്കി റോസ്റ്റാക്കി എടുക്കുക. ഇനി കുറച്ചു നെയ്യിൽ നട്ട്സും കിസ്മിസും ബദാമും കൂടി നെയ്യിൽ വരട്ടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ചെണ്ട പോലെ ഷെയ്പ്പിലാണ് പഴം മുറിച്ചത് അതുകൊണ്ടാണ് ഈ റെസിപ്പിയെ ചെണ്ടമുറിയൻ എന്ന് അറിയപ്പെടുന്നത്. ചിലയിടങ്ങളിൽ ഈ റെസിപ്പിയെ ഏത്തക്ക തോഷി എന്നും അറിയപ്പെടുന്നു.

അപ്പോൾ വളരെ ടേസ്റ്റിയായ ഏത്തക്ക തോഷി തയ്യാറായി വന്നിട്ടുണ്ട്. എല്ലാവരും ഈ ടേസ്റ്റിയായ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഓൾ മീഡിയ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ ടേസ്റ്റിയായ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page