ഈദിന് സ്റ്റാറാകാൻ ഈ പായസം മാത്രം മതി

ഈദ് വരാൻ പോകയല്ലേ അപ്പോൾ ഈദിന് സ്പെഷ്യലാകാൻ ഒരു പായസമായാലോ. വളരെ ടേസ്റ്റിയായ വ്യത്യസ്തമായ ഒരു പായസമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗൾ എടുക്കുക. അതിലേക്ക് അര കപ്പ് ചവ്വരി ചേർക്കുക. ശേഷം ചവ്വരിയെ നല്ല പോലെ കഴുകിയെടുക്കുക. എന്നിട്ട് അര മണിക്കൂറോളം വെള്ളത്തിലിട്ട്‌ കുതിർത്തി എടുക്കുക. ഇനി കടയിൽ നിന്നൊക്കെ വാങ്ങാൻ കിട്ടുന്ന ഒരു സാധനമാണ് ഫ്രൂട്ട് ജെല്ലി.

ഏത് ഫ്ലേവറിലുള്ള ജെല്ലിയും എടുക്കാവുന്നതാണ്. അതിനു ശേഷം ഒരു പാത്രത്തിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് തിളച്ച വെള്ളം എടുക്കുക. ശേഷം വെള്ളത്തിലേക്ക് ഈ ജെല്ലിയുടെ പൌഡർ മുഴുവനായും ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ മിക്സ് ചെയ്തു വെക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് നല്ല പോലെ മിക്‌സാക്കിയ ശേഷം കാൽ കപ്പ് തണുത്ത വെള്ളം ചേർത്ത് ഇളക്കുക.

എന്നിട്ട് ഓരോ സെർവിങ് ഗ്ലാസ് എടുക്കുക. ശേഷം ഗ്ലാസ്സിലേക്ക് കാൽ ഭാഗത്തോളം ഈ ജെല്ലി മിക്‌സാക്കി വെച്ചിട്ടുള്ള വെള്ളം ചേർക്കുക. ശേഷം ഗ്ലാസ്സിനെ ഫ്രിഡ്ജിലേക്ക് മാറ്റുക. എന്നിട്ട് കുതിർന്ന് കിട്ടിയ ചവ്വരിയെ വെള്ളം ഊറ്റി കളഞ്ഞ ശേഷം മാറ്റി വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് അര ലിറ്റർ പാൽ ചേർത്ത് കൊടുക്കുക. ശേഷം പാൽ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാലിലേക്ക് കുതിർന്ന് കിട്ടിയ ചവ്വരി ചേർത്ത് കൊടുക്കുക. ഇനി ചവ്വരി നല്ല പോലെ വേവിച്ചെടുക്കുക.

ശേഷം കാൽ കപ്പ് പാൽപ്പൊടി ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ചവ്വരി ആവശ്യത്തിന് വെന്തുവന്നാൽ മധുരത്തിനാവശ്യമായ പഞ്ചസാര ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം കാൽ ടീസ്പൂൺ വാനില എസ്സെൻസും ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ചവ്വരി വെന്തു പായസം കുറുകി വന്നിട്ടുണ്ട്. ശേഷം ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ശേഷം ഒരു പാനിലേക്ക് കാൽ കപ്പ് പൈൻ ആപ്പിൾ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് മൂന്നു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ല പോലെ പൈൻ ആപ്പിൾ വഴറ്റുക.

ശേഷം വഴറ്റിയെടുത്ത പൈൻ ആപ്പിൾ ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. എന്നിട്ട് ആറ് മണിക്കൂറോളം ജെല്ലി തണുപ്പിച്ചു കട്ടിയാക്കി എടുത്തിട്ടുണ്ട്. ശേഷം അതിന്റെ മുകളിലേക്ക് നല്ല പോലെ ചൂടാറി വന്ന പായസം മുക്കാൽ ഭാഗത്തോളം ഒഴിച്ച് കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് വഴറ്റിയെടുത്ത പൈൻ ആപ്പിൾ ചേർത്ത് കൊടുക്കുക. എന്നിട്ട് ഇതെല്ലാം ഫ്രീസറിൽ അഞ്ചു മിനിറ്റോളം തണുപ്പിച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ലേയേർഡ് പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈദിന് ഈ സ്പെഷ്യൽ പായസം തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page