നമ്മളെല്ലാം ബേക്കറിയിൽ നിന്നും വാങ്ങുന്ന വട്ടയപ്പമാകും കഴിച്ചിട്ടുണ്ടാകുക. എന്നാൽ ഇന്ന് നമുക്ക് ബേക്കറിയേക്കാൾ രുചിയിലുള്ള വട്ടയപ്പം വീട്ടിൽ ഉണ്ടാക്കിയാലോ. അതിനായി ഒരു കപ്പ് ( 250 ml ) പച്ചരി വെള്ളത്തിലിട്ട് കുതിർത്തുക. ഇനി അര കപ്പ് വെള്ള അവൽ കൂടി എടുക്കുക. ശേഷം അവലിനെയും പതിനഞ്ച് മിനിറ്റോളം വെള്ളത്തിൽ കുതിർത്തുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്തിയ പച്ചരി ചേർത്ത് കൊടുക്കുക. ശേഷം പച്ചരിക്കൊപ്പം കാൽ കപ്പും രണ്ട് ടേബിൾ സ്പൂണും വെള്ളവും ചേർത്ത് അരി അരച്ചെടുക്കുക.
ഒട്ടും തരിയില്ലാതെ വേണം അരി അരച്ചെടുക്കുവാൻ. ഇനി അരച്ചെടുത്ത മാവിലേക്ക് കുതിർന്നു കിട്ടിയ അവലും, അര ടീസ്പൂൺ ഈസ്റ്റും, ഏഴ് ടേബിൾ സ്പൂൺ ഷുഗറും, അര കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരുപാട് ലൂസുമല്ല ഒരുപാട് ടൈറ്റുമല്ല ആ പരുവത്തിൽ വേണം മാവ് എടുക്കാൻ. ഇനി ആറ് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ആറ് മണിക്കൂറായപ്പോൾ മാവ് നല്ല പൊങ്ങി പാകമായി വന്നിട്ടുണ്ട്. ശേഷം മാവിലേക്ക് അര ടീസ്പൂൺ ബേക്കിങ് പൗഡറും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
ഇനി ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് കുറച്ചു ഓയിൽ തടവുക. ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ കുറച്ചു വെള്ളം വെച്ച് തിളപ്പിക്കുക. എന്നിട്ട് ഇഡ്ഡലി പാത്രത്തിൽ ഒരു സ്റ്റാൻഡ് ഇട്ട ശേഷം ഒരു സ്റ്റീൽ പാത്രം ഇറക്കി വെച്ച് കൊടുക്കുക. ശേഷം മാവ് ഒഴിച്ച് കൊടുക്കുക. ശേഷം അടച്ചു വെച്ച് വട്ടയപ്പം ആവിയിൽ വേവിക്കുക. കുറച്ചു സമയത്തിനുള്ളിൽ തന്നെ വട്ടയപ്പം തയ്യാറായിട്ടുണ്ട്. എല്ലാ മാവിനേയും ഇതുപോലെ വട്ടയപ്പം തയ്യാറാക്കി എടുക്കുക. ഇങ്ങനെ വട്ടയപ്പം ഉണ്ടാക്കിയാൽ നാലു ദിവസം വരെ പുറത്തു വെച്ചിരുന്നാലും വട്ടയപ്പം കേടാകുകയുമില്ല ഹാർഡാകുകയുമില്ല. എല്ലാവരും ഉറപ്പായും ഈ പലഹാരം ട്രൈ ചെയ്തു നോക്കണേ.
