ഇങ്ങനെ ഉണ്ടാക്കിയാൽ പാലട പായസം രുചി കൂടും

പാലട പായസം ഇഷ്ടമില്ലാത്തത് ആർക്കാ അല്ലെ. വളരെ ടേസ്റ്റിയായ ഈ പായസം മലയാളിയുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് എന്ന് തന്നെ പറയാം. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് രുചികരമായി തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് രണ്ടര ലിറ്റർ പാൽ ചേർക്കുക. ശേഷം പാലിനെ നല്ല പോലെ തിളപ്പിച്ചെടുക്കുക. ചെറിയ തീയിലിട്ട് പാൽ വേവിച്ചു കുറുക്കി എടുക്കുക. ശേഷം ഒരു കപ്പ് അട നല്ല പോലെ കഴുകിയ ശേഷം വറ്റി വന്ന പാലിലേക്ക് ചേർത്ത് ഇളക്കുക.

ഇനി കൈ വിടാതെ ഇളക്കുവാൻ ശ്രദ്ധിക്കുക. ശേഷം അര കിലോ പഞ്ചസാര അടയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം അട നല്ല പോലെ വെന്തു വന്നാൽ ഇളക്കി കൊടുക്കുക. ശേഷം പാലിന്റെ കളർ മാറി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. ഇനി ഈ പായസത്തിൽ ചേർത്തിരിക്കുന്ന അട വീട്ടിൽ തയ്യാറാക്കിയതാണ്. അപ്പോൾ നമുക്ക് അട എങ്ങനെ വീട്ടിൽ സിമ്പിളായി ഉണ്ടാക്കാം എന്ന് നോക്കാം. അരിപ്പൊടി കൊണ്ടുള്ള അടയാണ് എടുത്തിട്ടുള്ളത്. അട തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി നല്ല പോലെ കഴുകി ഒരു അരിപ്പയിലിട്ട് വെക്കുക.

ശേഷം വെള്ളം നല്ല പോലെ വാർന്നുപോയാൽ അരി ഒന്ന് നല്ല നൈസായി പൊടിച്ചെടുക്കുക. ശേഷം വാഴയില ഒന്ന് വാട്ടി എടുക്കുക. എന്നിട്ട് കുറച്ചു വലിയ പീസുകളായി വാഴയില മുറിച്ചെടുക്കുക. എന്നിട്ട് വാഴയിലയിലെ സൈഡിലായി കാണുന്ന നാരുള്ള ഭാഗം മുറിച്ചു മാറ്റുക. ശേഷം അരിപ്പൊടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും, കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ ഒന്ന് ചെറിയ ലൂസിൽ കലക്കി എടുക്കുക. നാല് ടേബിൾ സ്പൂൺ വെള്ളം മാത്രം മതിയാകും. ഇനി ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കുക.

ഇനി വാഴയിലയിലേക്ക് ഈ മാവിനെ ഒന്ന് സ്പൂൺ കൊണ്ട് കറക്കി വീഴ്ത്തുക. വളരെ കനം കുറഞ്ഞ അടയാണ് തയ്യാറാക്കുന്നത്. ശേഷം ഇലയുടെ നടുവിലായി മാവിനെ ചുറ്റിച്ച ശേഷം ഇല ഒന്ന് ഫോൾഡാക്കുക. എന്നിട്ട് ഇലയുടെ മുകളിലും താഴെയും ഒരു വള്ളി കൊണ്ട് കെട്ടുക. എന്നിട്ട് ഒരു സോസ് പാനിൽ മുക്കാൽ ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് ഇല ഇറക്കി വെച്ച് അടച്ചു വെച്ച് അട വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന അടയെ വെള്ളത്തിലിട്ട് ഇളക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അട സിമ്പിളായി ഇലയിൽ നിന്നും വിട്ടു വരുന്നതാണ്. എന്നിട്ട് നല്ല പോലെ കഴുകി പായസത്തിലേക്ക് ചേർക്കുക. ഈ അട കൊണ്ട് പായസം ഉണ്ടാക്കുമ്പോൾ പായസത്തിനു വളരെ ടേസ്റ്റി ആയിരിക്കും. എല്ലാവരും ഇങ്ങനെ ഒന്ന് പാലട പായസം തയ്യാറാക്കി നോക്കണേ.ഇങ്ങനെ ഉണ്ടാക്കിയാൽ പാലട പായസം രുചി കൂടും

Leave a Reply

You cannot copy content of this page