ഇന്ന് നമുക്ക് ഒരു സ്‌പൈസി മട്ടൻ കറി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ മട്ടൻ കറി ഏത് വിഭവങ്ങൾക്കും ഒപ്പം കഴിക്കാൻ വളരെ രുചിയാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ മട്ടൻ വൃത്തിയാക്കി വെച്ചിട്ടുണ്ട്. ശേഷം ഒരു പാൻ അടുപ്പിൽ വെച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ മല്ലിയും, അഞ്ചു പീസ് വറ്റൽമുളകും, മുക്കാൽ ടേബിൾ സ്പൂൺ പെരിഞ്ജീരകവും, അര ടീസ്പൂൺ നല്ല ജീരകവും, ചേർത്ത് വറുത്തെടുക്കുക. ഇനി നല്ല പോലെ ചൂടായി വന്ന മസാലയിലേക്ക് രണ്ട് ബേ ലീഫ്, രണ്ട് പീസ് കറുകപ്പട്ട, നാല് പീസ് ഗ്രാമ്പൂ, മൂന്നു പീസ് ഏലക്ക ചേർത്ത് വറുത്തു മാറ്റി വെക്കുക.
ഇനി ഒരു പിടി ചെറിയ ഉള്ളിയും, ഒരു പിടി വെളുത്തുള്ളിയും, ഒരു കഷ്ണം ഇഞ്ചിയും കൂടി എടുക്കുക, മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി എണ്ണയിലേക്ക് മൂന്നു വലിയ സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ശേഷം നേരത്തെ അരച്ച് വെച്ചിട്ടുള്ള ചെറിയ ഉള്ളിയും, വെളുത്തുള്ളിയുടെയും മിക്സ് സവാളയിലേക്ക് ചേർത്ത് ഇളക്കുക. ഇനി നേരത്തെ റോസ്റ്റാക്കി വെച്ചിട്ടുള്ള മസാലകൾ മിക്സിയുടെ ചെറിയ ജാറിലിട്ടു പൊടിച്ചെടുക്കുക. ശേഷം വഴറ്റിയെടുത്ത സവാളയുടെ മിക്സിലേക്ക് ഒരു തക്കാളി അരിഞ്ഞതും, മൂന്നു പീസ് പച്ചമുളക് അരിഞ്ഞതും ചേർത്ത് ഇളക്കുക.
ശേഷം വാടി വന്ന തക്കാളിയിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള മസാലയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി ഇളക്കുക. ശേഷം മസാലയിലേക്ക് മട്ടൻ ചേർത്ത് ഇളക്കുക. ശേഷം അഞ്ചു മിനിറ്റോളം മീഡിയം ഫ്ളൈമിൽ അടച്ചു വെക്കുക. അപ്പോൾ മട്ടനിൽ നിന്നും വെള്ളം ഊറി വന്നിട്ടുണ്ട്. ശേഷം ഒരു കപ്പ് ചൂട് വെള്ളം കൂടി ചേർത്ത് ഇളക്കി കുറച്ചു കറിവേപ്പിലയും ചേർത്ത് അടച്ചു വെച്ച് മട്ടൻ വേവിക്കുക. ഒരു ഫിസിൽ ഹൈ ഫ്ളൈമിലും പിന്നീട് ഇരുപത് മിനിറ്റ് ലോ ഫ്ളൈമിലും ഇട്ട് മട്ടൻ നന്നായി വേവിച്ചെടുക്കുക.
ഇരുപത് മിനിറ്റായപ്പോൾ മട്ടൻ പാകത്തിന് വെന്തു വന്നിട്ടുണ്ട്. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സ്‌പൈസി മട്ടൻ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മട്ടൻ കറി ട്രൈ ചെയ്തു നോക്കണേ. പലഹാരങ്ങൾക്ക് ഒപ്പവും ചോറിനൊപ്പവും, കപ്പക്ക് ഒപ്പവുമെല്ലാം കഴിക്കാൻ ഏറെ രുചിയാണ് ഈ മട്ടൻ കറി. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. വിരുന്നുകാരൊക്കെ വരുമ്പോൾ ചെയ്തു കൊടുക്കാൻ പറ്റിയ അതീവ രുചിയിലുള്ള ഒരു കറിയാണ് ഇത്.
