നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് ആട്ട പൊടി. ആട്ട പൊടി വെച്ചിട്ട് ഒത്തിരി റെസിപ്പികൾ തയ്യാറാക്കാവുന്നതാണ്. അതിൽ വളരെ ടേസ്റ്റിയായ ഒരു നാലു മാണി പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ആദ്യം ഒരു കപ്പ് ആട്ടപ്പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു ടീസ്പൂൺ ഓയിലും പിന്നീട് ചൂടുവെള്ളം കുറെച്ചെയായി വീഴ്ത്തി ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. ഇനി കുഴച്ചെടുത്ത മാവിനെ കുറച്ചു എണ്ണ തടവി അടച്ചു വെക്കാം. ഇനി ഈ പലഹാരത്തിനു വേണ്ട ഫില്ലിംഗ് തയ്യാറാക്കി എടുക്കാം.
ആദ്യം ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചെടുക്കുക. ഇനി ഗ്രീൻപീസും നല്ല പോലെ വേവിച്ചു പൊടിച്ചെടുത്തത്. ശേഷം കുറച്ചു മല്ലിയില,വെളുത്തുള്ളി,ഒരു മീഡിയം സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക. ഇനി കുറച്ചു മസാലകൾ ചേർത്ത് കൊടുക്കണം,ആദ്യം വറ്റൽമുളക് ക്രാഷാക്കി എടുത്തത്,കാൽ ടീസ്പൂൺ കുരുമുളക് പൊടി, ഇനി ഫില്ലിങ്ങിന് വേണ്ട ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി കൈ കൊണ്ട് നല്ല രീതിയിൽ യോജിപ്പിച്ചു എടുക്കുക.
ആദ്യം ചപ്പാത്തി പരത്താൻ വേണ്ടി ചെറിയ ഉരുളകളാക്കി എടുക്കുക. ശേഷം ചപ്പാത്തി കല്ലിൽ സാദാരണ ചപ്പാത്തി പരതുന്നപോലെ പരത്തിയെടുക്കുക. ഇനി ഈ ഫില്ലിംഗ് രണ്ടു റ്റീസ്പൂണോളം എടുത്ത് ചപ്പാത്തിയുടെ എല്ലാ ഭാഗത്തും തേച്ചു പിടിപ്പിക്കുക. ഇനി ചപ്പാത്തിയെ ഒരു സൈഡിൽ നിന്നും റോളാക്കി എടുക്കുക. ചപ്പാത്തിയുടെ സൈഡിൽ എല്ലാ ഭാഗത്തും കൈ കൊണ്ട് ഒന്ന് പ്രെസ്സാക്കി കൊടുക്കുക. ഇനി റോളായി വന്ന ചപ്പാത്തിയെ നല്ല പോലെ ഉരുട്ടി കൊടുക്കുക.
ഇനി ചപ്പാത്തിയെ ചെറിയ ചെറിയ പീസുകളാക്കി മുറിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത പീസിനെ ഓരോന്നായി കൈ വെച്ച് പ്രെസ് ചെയ്തു പരത്തി എടുക്കുക. ഇനി പാനിൽ കുറച്ചു എണ്ണ വീഴ്ത്തി അതിൽ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ചായക്കൊപ്പം കഴിക്കാനും ബ്രേക്ഫാസ്റ്റുപോലെ കഴിക്കാനും നല്ല സ്വാദാണ് ഇത്. ചായേം വടേം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി ഇഷ്ടമായാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.
