സാദാരണ പൂരിയേക്കാൾ ഇരട്ടി രുചിയിലുള്ള ആലൂ പൂരി കഴിച്ചു നോക്കൂ.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. എന്നാൽ പൂരിയേക്കാൾ രുചിയിലുള്ള ആലൂ പൂരി ഒന്ന് കഴിച്ചു നോക്കിയാലോ. അപ്പോൾ ഇന്ന് നമുക്ക് ഈ ആലൂ പൂരി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മീഡിയം വലിപ്പത്തിലുള്ള ഉരുളക്കിഴങ്ങിനെ പുഴുങ്ങി ഉടച്ചെടുക്കുക. ഒട്ടും കട്ടയില്ലാതെ വേണം പൊട്ടറ്റോ ഉടച്ചെടുക്കാൻ. ശേഷം ഉടച്ചെടുത്ത പൊട്ടറ്റോ മിക്സിലേക്ക് രണ്ട് പച്ചമുളക് വളരെ പൊടിയായി അരിഞ്ഞത്, മല്ലിയില ചെറുതായി അരിഞ്ഞത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക.

ഇനി കുഴച്ചെടുത്ത മിക്സിലേക്ക് ഒരു ടേബിൾ സ്പൂൺ റവയും, ഒരു കപ്പ് ഗോതമ്പുമാവും ആവശ്യത്തിന് വെള്ളവും ചേർത്ത് മാവിനെ കുഴച്ചെടുക്കുക. കുറെച്ചെയായി വെള്ളം ചേർത്ത് വേണം മാവിനെ കുഴച്ചെടുക്കാൻ. കുറച്ചു കട്ടിയിൽ വേണം മാവിനെ കുഴച്ചെടുക്കാൻ. ശേഷം കുഴച്ചെടുത്ത മാവിനെ ഒരു ടീസ്പൂൺ ഓയിൽ തടകിയ ശേഷം അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം നല്ല സോഫ്റ്റായി വന്ന മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു എണ്ണ തടവുക.

ശേഷം ഓരോ ബോളിനേയും കൗണ്ടർ ടോപ്പിലിട്ട് പരത്തുക. ഇനി ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഓരോ പൂരിയായി ഇട്ടു കൊടുക്കുക. ശേഷം ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. മീഡിയം ടു ഹൈ ഫ്ളൈമിൽ വെക്കുന്നതാണ് നല്ലത്. രണ്ട് സൈഡും പൊങ്ങി മൂത്തു വന്നാൽ എണ്ണയിൽ നിന്നും എടുത്തു മാറ്റുക. അങ്ങനെ എല്ലാ പൂരിയേയും ഇതുപോലെ ചുട്ടെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ആലൂ പൂരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പൂരി ഉണ്ടാക്കി നോക്കണേ. വളരെ ടേസ്റ്റിയായ പൂരിയാണ് ഇത്. സാദാരണ പൂരിയേക്കാൾ ഇരട്ടി രുചിയാണ് ഈ ആലൂ പൂരിക്ക്. കാവ്യാസ് ഹോംട്യൂബ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page