കുട്ടികൾക്ക് ഇഷ്ടമുള്ള നൂഡിൽസ് ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ.

കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ആഹാരമാണ് നൂഡിൽസ്. എന്നാൽ ഇന്നു നമുക്ക് ഒരു വേറെയ്റ്റി നൂഡിൽസ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ നൂഡിൽസ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് നൂഡിൽസ് വേവിച്ചെടുക്കാൻ വേണ്ട വെള്ളം തിളപ്പിക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും കൂടി ചേർത്ത് മിക്‌സാകുക. ഇനി നൂഡിൽസും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി വെന്തു വന്ന ന്യൂഡിൽസിനെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ശേഷം കുറച്ചു തണുത്ത വെള്ളം മുകളിലായി ഒഴിച്ച് കൊടുക്കുക. ഇനി ഒരു പാൻ ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. എന്നിട്ട് രണ്ടര ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ഇനി മെൽറ്റായി വന്ന ബട്ടറിലേക്ക് രണ്ടര ടേബിൾ സ്പൂൺ മൈദാ ചേർത്ത് മിക്‌സാക്കുക. ഇനി അര ലിറ്റർ പാലും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് മിക്‌സാക്കുക. ഇനി അര ടേബിൾ സ്പൂൺ വാനില എസ്സെൻസും കൂടി ചേർത്ത് യോജിപ്പിക്കുക.

ഇനി ഒരു പിഞ്ച് ഉപ്പും ചേർത്ത് ലോ ഫ്ളൈമിലിട്ടു കുറുക്കി എടുക്കുക. ശേഷം നേരത്തെ വേവിച്ചു മാറ്റി വെച്ച നൂഡിൽസും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്തു സെർവിങ് പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ വൈറ്റ് സോസ് നൂഡിൽസ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page