റംസാൻ സ്പെഷ്യൽ നല്ല സോഫ്റ്റ് നൈസ് പത്തിരി തയ്യാറാക്കിയാലോ. നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് നൈസ് പത്തിരി. എന്നാൽ പലപ്പോഴും നമ്മൾ പത്തിരി തയ്യാറാക്കുമ്പോൾ സോഫ്റ്റാകാറില്ല. അതുകൊണ്ട് തന്നെ നല്ല സോഫ്റ്റായ ടേസ്റ്റിയായ പത്തിരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് വെള്ളം ചേർത്ത് അടുപ്പിലേക്ക് വെക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് തിളപ്പിക്കുക.
ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് രണ്ട് കപ്പ് വാര്ത്ത അരിപൊടി ചേർത്ത് നന്നായി ഇളക്കി വേവിക്കുക. കുറിച്ചയായി അരിപ്പൊടി ചേർത്ത് ലോ ഫ്ളൈമിലിട്ടു വേണം പൊടി വാട്ടി എടുക്കാൻ. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു 15 മിനിറ്റോളം മാവിനെ അടച്ചു വെക്കുക. ശേഷം ഒന്ന് ചൂടാറി വന്ന മാവിനെ കൌണ്ടർ ടോപ്പിലേക്ക് മാറ്റിയ ശേഷം കയ്യിൽ കുറച്ചു വെള്ളം നനച്ച ശേഷം നല്ല സ്മൂത്തായി കുഴച്ചെടുക്കുക.
ശേഷം നീളത്തിൽ കുഴച്ചെടുത്ത മാവിലേക്ക് എണ്ണ തടകി കൊടുക്കുക. എന്നിട്ട് കുഴച്ചെടുത്ത മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഉരുട്ടിയെടുത്ത മാവിനെ ഒറൊട്ടി പ്രെസ്സിൽ വെച്ച് പരത്തുക. ശേഷം പരത്തിയെടുത്ത മാവിനെ കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം നല്ല പോലെ നൈസായി പരത്തിയെടുക്കുക. വളരെ തിന്നായി പരത്തിയെടുത്ത മാവിനെ പൊടി തട്ടിയ ശേഷം ഒരു പാനിലിട്ട് നല്ല പോലെ ചുട്ടെടുക്കുക.
അപ്പോൾ വളരെ സോഫ്റ്റായ ടേസ്റ്റിയായ നൈസ് പത്തിരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലാണ് നൈസ് പത്തിരി തയ്യാറാക്കുന്നത് എങ്കിൽ നല്ല സോഫ്റ്റായ പത്തിരി നമുക്ക് കിട്ടുന്നതാണ്. അപ്പോൾ എല്ലാവരും ഈ രീതിയിൽ പത്തിരി തയ്യാറാക്കി നോക്കണേ. ഈ ഇഫ്താറിന് ചിക്കൻ കറിക്കൊപ്പം ഈ നൈസ് പത്തിരി കൂടി ഉണ്ടെങ്കിൽ സൂപ്പറായിരിക്കും. എല്ലാവരും ട്രൈ ചെയ്യാൻ മറക്കല്ലേ.
