പിസ്സ കഴിക്കാൻ തോന്നുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ.

പിസ്സ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ബന്നോ ബ്രെഡോ കൊണ്ട് നിങ്ങൾ പിസ്സ ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് ബൺ കൊണ്ട് ഒരു അടിപൊളി പിസ്സ ബൺ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ചിക്കൻ ഫില്ലിംഗ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിൽ ഒരു സവാള അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി ഒരു പച്ചമുളക് അരിഞ്ഞതും, അര ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റും, അര ടീസ്പൂൺ ഇഞ്ചി പേസ്റ്റും അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഇതെല്ലാം മൂത്തു വന്നാൽ മുളക്പൊടിയും ഉപ്പും, മഞ്ഞൾപ്പൊടിയും, ചേർത്ത് ഫ്രൈ ആക്കിയ ചിക്കൻ ചെറുതായി അരിഞ്ഞ ശേഷം ഈ ഉള്ളിയിലേക്ക് ചേർത്ത് ഇളക്കുക.

ഇനി അര ടീസ്പൂൺ മുളക്പൊടിയയും, അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക. ശേഷം ഒന്നര ടീസ്പൂൺ ചില്ലി സോസും, ഒരു ടീസ്പൂൺ സോയ സോസും, ഒരു ടീസ്പൂൺ വിനാഗിരിയും, രണ്ട് ടീസ്പൂൺ മല്ലിയില അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ഒരു ബൺ രണ്ടായി മുറിക്കുക. ശേഷം ബണ്ണിലേക്ക് കുറച്ചു ഗാർലിക് സോസ് അകത്തായി തേച്ചു കൊടുക്കുക. ശേഷം മുകളിലായി ചിക്കൻ ഫില്ലിംഗ് വെച്ച് കൊടുക്കുക. ശേഷം രണ്ട് ചീസ് സ്ലൈസ് മുകളിലായി വെയ്കുക്കുക.

ശേഷം ചീസ് വെച്ച ബണ്ണിന്റെ മുകളിലേക്ക് മയോണൈസ് ചേർത്ത ബൺ വെച്ച് കൊടുക്കുക. എന്നിട്ട് ബണ്ണിന്റെ മുകളിലേക്ക് കുറച്ചു ചില്ലി സോസ് തേച്ചു കൊടുക്കുക. ശേഷം കുറച്ചു മോസോറല്ലോ ചീസ് മുകളിലായി വെച്ച് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ഓർഗാനോ മുകളിലായി ഇട്ടു കൊടുക്കുക. ഇനി കുറച്ചു ചില്ലി ഫ്‌ളേക്‌സും മുകളിലായി ഇട്ട് കൊടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ കുറച്ചു ബട്ടർ തേച്ചു കൊടുക്കുക. ശേഷം ബട്ടറിലേക്ക് ഈ ബണ്ണിനെ വെച്ച് ചൂടാക്കുക. ലോ ഫ്ളൈമിൽ ഇതുപോലെ ചെയ്‌താൽ മതിയാകും. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ബൺ തയ്യാറായി കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പിസ്സ ബൺ തയ്യാറായിട്ടുണ്ട്. എല്ലാവരും പിസ്സ കഴിക്കാൻ തോന്നുമ്പോൾ ഈ രീതിയിൽ തയ്യറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page