ഉഴുന്നുവടയും, കപ്പ വടയും തോറ്റുപോകും രുചിയിലൊരു കിടിലൻ വട.

ഇന്ന് നമുക്ക് ചായക്കൊപ്പം കഴിക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു വട തയ്യാറാക്കിയാലോ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്നതും വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്നതുമായ ഒരു സ്നാക്ക് റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നരക്കപ്പ് വെളുത്ത അവൽ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് ഒന്ന് കഴുകിയെടുക്കുക.

ശേഷം കഴുകിയെടുത്ത അവലിലേക്ക് മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ചേർത്ത് കുതിരാനായി വയ്ക്കുക. 15 മിനിറ്റ് ആയപ്പോൾ അവൽ നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം അവലിലേക്ക് രണ്ട് ടേബിൾസ്പൂൺ റവയും, കാൽ കപ്പ് അരിപ്പൊടിയും, പാകത്തിനുള്ള ഉപ്പും ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കുക. അവൽ നല്ലപോലെ കുഴഞ്ഞ് മാവ് പോലെ ആകുന്നതുവരെ കൈകൊണ്ട് നല്ലപോലെ പ്രസ് ചെയ്തു കുഴച്ചെടുക്കുക. ശേഷം അതിനൊപ്പം പുളിയില്ലാത്ത രണ്ട് ടേബിൾസ്പൂൺ തൈര് കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത്, കുറച്ച് കറിവേപ്പില പൊടിയായി അരിഞ്ഞത്, രണ്ട് ടേബിൾ സ്പൂൺ മല്ലിയില പൊടിയായി അരിഞ്ഞത്, ഒരു സ്പൂൺ കുരുമുളകു ചതച്ചതും, ചേർത്ത് നല്ലപോലെ കൈകൊണ്ട് ഒന്ന് മിക്‌സാക്കി കുഴച്ചെടുക്കുക. ശേഷം നല്ലപോലെ കുഴച്ചെടുത്ത ശേഷം ഉഴുന്നുവടയുടെ ഷെയ്പ്പിൽ ആക്കിയെടുക്കുക. എല്ലാ വടയും ഷെയ്പ്പാക്കിയ ശേഷം ഒരു ചട്ടിയിൽ എണ്ണ വച്ച് ചൂടാക്കുക.

ശേഷം നല്ലപോലെ ചൂടായി വന്ന എണ്ണയിലേക്ക് ഷെയ്‌പ്പാക്കി വെച്ചിട്ടുള്ള വട ഓരോന്നായി ഇട്ട് ഫ്രൈ ചെയ്തെടുക്കുക. തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ഒരു ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള അവൽ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്ക് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page