ഈ വിഷുവിന് ഒരു സൂപ്പർ പായസം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പിങ്ക് പാൽ പായസം ഒരുതവണ കുടിച്ചവർക്ക് തീർച്ചയായും ഇഷ്ടമാകുന്ന ഒരു പായസമായിരിക്കും. അപ്പോൾ നമുക്ക് ഈ പിങ്ക് പാൽ പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് അര കപ്പ് ചവ്വരിയും, അര കപ്പ് ബെർമസില്ലിയും ചേർക്കുക. എന്നിട്ട് ഇവ രണ്ടും കൂടി നല്ല പോലെ വറുത്തെടുക്കുക,
ഇനി ഒരു മൂന്ന് കഷ്ണം ബീറ്റ്‌റൂട്ട് കുറച്ചു വെള്ളത്തിൽ അരച്ചെടുക്കുക. ശേഷം ഇതിനെ ഒന്ന് അരിച്ചതിന് ശേഷം ഈ ജ്യൂസ് ചവ്വരിക്കും ബെർമസല്ലിക്കും ഒപ്പം ചേർത്ത് ഇളക്കുക. ശേഷം ഇവ രണ്ടും നല്ല പോലെ വെന്തുവരാനായി ആവശ്യമായ വെള്ളം ചേർത്ത് ഇളക്കി ഇവ രണ്ടും വേവിച്ചെടുക്കുക. ഇനി വെന്തു വന്ന ഈ മിക്സിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം 400 ml പാൽ ഈ ബർമ സല്ലിയിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് നല്ല പോലെ പാൽ തിളപ്പിക്കുക. ശേഷം തിളച്ചു വന്നാൽ ലോ ഫ്ളൈമിലിട്ട് പാൽ ഇളക്കി കുറുക്കി എടുക്കുക. ശേഷം പാകത്തിന് കുറുകി വന്ന പായസത്തിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു പായസം ചൂടാറാനായി വെക്കുക. എന്നിട്ട് ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക.
ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും തേങ്ങാകൊത്തും വറുത്തു പായസത്തിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പിങ്ക് പാൽ പായസം തയ്യാറായിട്ടുണ്ട്. കളറിന് വേണ്ടി ബീറ്റ്‌റൂട്ട് ചേർത്തത് കൊണ്ട് തന്നെ ബീറ്റ്‌റൂട്ടിന്റെ ഒരു ടേസ്റ്റും പായസത്തിന് ഉണ്ടാകില്ല. വളരെ ടേസ്റ്റിയായ ഈ പായസം ഈ വിഷുവിനു സ്പെഷ്യലായി തയ്യാറാക്കൂ. പിന്നെ വിശേഷ ദിവസങ്ങളിലും വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന കിടിലൻ ടേസ്റ്റിലുള്ള ഒരു പായസമാണ് ഇത്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.
