ഐസ്ക്രീം തയ്യാറാക്കാൻ ഇത്രയും സിമ്പിളായിരുന്നോ ?

ക്രീം ചേർക്കാതെ മിക്സിയിൽ ഒരു അടിപൊളി ഐസ്ക്രീം ഉണ്ടാക്കിയാലോ. നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന വെറും മൂന്ന് ചേരുവകൾ കൊണ്ടാണ് ഈ ഐസ്ക്രീം തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണു ഈ ഐസ്ക്രീം തയ്യാറാക്കുന്നത് എന്ന്. ആദ്യം മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ഒരു സോസ് പാനിലേക്ക് മാറ്റുക. ശേഷം അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അടുപ്പിലേക്ക് വെച്ച് ഫ്ളൈയിം ഓണാക്കുക. ശേഷം പഞ്ചസാരയെ കാരമലൈസ് ചെയ്തു എടുക്കുക. ചെറുതായി കളർ മാറിയാൽ മതിയാകും.

ഒരു ലൈറ്റ് യെല്ലോ കളർ ആകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചൂടുള്ള വെള്ളം കൂടി ചേർത്ത് ഇളക്കുക, ഇനി ഈ മിക്സ് ഇളം ചൂടാറാനായി വെക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ടയും, രണ്ടേകാൽ ടേബിൾ സ്പൂൺ മൈദയും, പത്രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, രണ്ട് നുള്ളു ഉപ്പും ചേർത്ത് നല്ല പോലെ അടിച്ചെടുക്കുക. ഇനി ഒരു ക്രീം പോലെ കിട്ടിയ മിക്സിലേക്ക് കരമലൈസ് ചെയ്ത ഷുഗർ ചെറിയ ചൂടോടുകൂടി ചേർക്കുക. ശേഷം ഒന്നും കൂടി ഈ മിക്സ് അടിച്ചെടുക്കുക.

ശേഷം അടിച്ചെടുത്ത മിക്സിലേക്ക് രണ്ട് കപ്പ് പാൽ ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു സോസ് പാനിലേക്ക് മാറ്റുക. ശേഷം അടുപ്പിലേക്ക് വെച്ച് കൈ വിടാതെ ഇളക്കുക. ഇനി തിക്കായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. ശേഷം ക്രീം പരുവത്തിൽ കിട്ടിയ മിക്സിനെ കുറച്ചുനേരം കൂടി ഇളക്കുക. ശേഷം ഒരു ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് നന്നായി ഇളക്കുക. ശേഷം നേരത്തെ അടിച്ചെടുത്ത മിക്സിയുടെ ജാറിലേക്ക് ഈ മിക്സ് ഒന്നും കൂടി ചേർത്ത് അടിച്ചെടുക്കുക.

ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു ട്രേയിലേക്ക് ഒഴിക്കുക. എന്നിട്ട് അടച്ചു വെച്ച് ഫ്രീസറിലേക്ക് വെക്കുക. ശേഷം നല്ല പോലെ തണുപ്പിച്ചെടുക്കുക. ഏകദേശം ഒൻപത് മണിക്കൂറാകുമ്പോൾ ഐസ്ക്രീം സെറ്റായി കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഐസ്ക്രീം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഐസ്ക്രീം തയ്യാറാക്കി നോക്കണേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപെടുന്ന ഒരു ഐസ്‌ക്രീമായിരിക്കും ഇത്. നല്ല ചൂടുള്ള കാലാവസ്ഥയിൽ ശരീരം തണുപ്പിക്കാൻ ഈ ഐസ്ക്രീം തന്നെയാ നല്ലത്.

Leave a Reply

You cannot copy content of this page