എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് തണ്ണിമത്തൻ അല്ലെങ്കിൽ വത്തക്ക. ശരീര ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഫലം. അപ്പോൾ ഇന്ന് നമുക്ക് ഈ ഫ്രൂട്ട് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി ജ്യൂസ് പരിചയപ്പെട്ടാലോ. ഈ ജ്യൂസ് വളരെ കുറച്ചു സമയത്തിനുള്ളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ വത്തക്ക വെള്ളം ഒരു സാദാരണ ജ്യൂസിൽ നിന്നും വളരെ വ്യത്യസ്തമായാണ് തയ്യാറാക്കുന്നത്. അപ്പോൾ ഇനി നോക്കാം വളരെ സ്വാദേറിയ ഈ ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് എത്രത്തോളം ജ്യൂസ് വേണം അത്രയും വത്തക്ക ഇട്ടു കൊടുക്കുക.
ഇനി ഈ വത്തക്കയുടെ കൂടെ ഒരു ചെറിയ പീസ് ഇഞ്ചി കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു ചെറിയ നാരങ്ങയുടെ പകുതി നീര് പിഴിഞ്ഞ് ചേർത്ത് കൊടുക്കുക. ഇനി മൂന്നു പുതിനയില കൂടി വത്തക്കയുടെ കൂടെ ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് പഞ്ചസാര കൂടി ജാറിലേക്ക് ചേർക്കുക. ഇനി നല്ല പോലെ ഇത് അടിച്ചെടുക്കുക. ഇനി അടിച്ചെടുത്ത മിക്സ് നല്ല പോലെ ഒന്ന് അരിച്ചെടുക്കുക.
ഇനി അരിച്ചെടുത്ത മിക്സിലേക്ക് രണ്ട് കപ്പ് തണ്ണിമത്തൻ ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി ഒരു മൂന്നു ടേബിൾ സ്പൂൺ കസ്കസ് കുതിർത്തിയതും കൂടി ചേർത്ത് മിക്സാക്കുക. ശേഷം നല്ല തണുപ്പ് വേണം എന്നുണ്ടെങ്കിൽ കുറച് ഐസ് ക്യൂബ്സും കൂടി ചേർത്ത് സെർവ് ചെയ്യാം.
അപ്പോൾ നമ്മുടെ വേറെയ്റ്റി ടേസ്റ്റിലുള്ള വത്തക്ക ജ്യൂസ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. പ്രതീക്ഷിക്കാതെ ഗസ്റ്റ് വന്നാൽ വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഈ ജ്യൂസ് എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ടിയാൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
