നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് ഹൽവ. എന്നാൽ പല തരത്തിലുള്ള ഹൽവകൾ നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഈ ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം അടുപ്പിലേക്ക് വെക്കുക. ശേഷം പാത്രത്തിലേക്ക് 100 ഗ്രാം പഞ്ചസാര എടുക്കുക. ശേഷം പഞ്ചസാരയിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് ഇളക്കുക. എന്നിട്ട് പഞ്ചസാരയും വെള്ളവും മെൽറ്റായി നല്ല പോലെ തിളച്ചുവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക.
ശേഷം മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് 50 ഗ്രാം നെയ് ഒഴിക്കുക. ശേഷം നെയ് നല്ല പോലെ ചൂടായി വന്നാൽ ഏതൊക്കെ നെറ്റ്‌സാണ് നിങ്ങളുടെ കയ്യിലുള്ളത് ആ നട്സുകളെല്ലാം കൂടി ഈ നെയ്യിലേക്ക് ചേർത്ത് നല്ല പോലെ മൂപ്പിക്കുക. ശേഷം മൂപ്പിച്ചെടുത്ത നട്സിനെ കോരി മാറ്റുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് അര കപ്പ് ( 60 ഗ്രാം ) അളവിലുള്ള ഗോതമ്പ് മാവ് ചേർക്കുക. ശേഷം മാവിനെ നെയ്യിൽ നല്ല പോലെ വറുത്തെടുക്കുക.
ശേഷം മാവിനെ നല്ല പോലെ നെയ്യുമായി ഇളക്കി വേവിക്കുക. ഒട്ടും തന്നെ കട്ടയില്ലാതെ വേണം മാവിനെ നെയ്യുമായി കലക്കിയെടുക്കാൻ. ശേഷം മൂന്നു മിനിറ്റോളം മാവിനെ നല്ല പോലെ വേവിച്ച ശേഷം നേരത്തെ മെൽറ്റാക്കിയെടുത്ത ഷുഗർ സിറപ്പ് ഈ മിക്സിലേക്ക് ചേർത്തിളക്കുക. ഷുഗർ സിറപ്പ് ചേർത്ത് കഴിഞ്ഞാൽ പിന്നെ കൈ വിടാതെ ഇളക്കുക. ശേഷം കൈ വിടാതെ ഇളക്കി ഹൽവ പാനിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇത് ഇളക്കുക.
ശേഷം പാനിൽ നിന്നും വിട്ടുവരുന്ന പരുവമായാൽ നേരത്തെ നെയ്യിൽ വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും ഹൽവയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, ഒരു പിഞ്ച് ഉപ്പും ചേർത്ത് ഇളക്കി ഹൽവ സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പ് മാവ് കൊണ്ട് തയ്യാറാക്കിയ ഹൽവ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ടേസ്റ്റി ഹൽവ ട്രൈ ചെയ്തു നോക്കണേ. പെട്ടന്ന് ഒരു ഹൽവ കഴിക്കാൻ തോന്നുമ്പോൾ തയ്യാറാക്കി എടുക്കാൻ പറ്റിയ ഒന്നൊന്നര ടേസ്റ്റിലുള്ള ഒരു ഹൽവയാണ് ഇത്.
