റെസ്റ്റോറെന്റുകളിലെ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള സ്നാക്കാണ് ബർഗർ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ചിക്കൻ ബർഗർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ബോൺ ലെസ്സ് ചിക്കൻ പീസാണ് ഈ ബെർഗറിനായി വേണ്ടത്. ശേഷം ചിക്കൻ നല്ല പോലെ കഴുകി വെള്ളം ഈർപ്പം കളഞ്ഞെടുക്കുക. ഇനി ചിക്കനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വിനെഗർ, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അര മണിക്കൂറോളം ചിക്കൻ റെസ്റ്റ് ചെയ്യാനായിവെക്കുക. അര മണിക്കൂറോളം ഫ്രിഡ്ജിലേക്ക് വെച്ച് ചിക്കൻ പാകമാക്കി എടുക്കുക.
ഇനി അര മണിക്കൂറായപ്പോൾ ചിക്കൻ നല്ല പാകമായി കിട്ടിയിട്ടുണ്ട്. ശേഷം ചിക്കനിലേക്ക് മുക്കാൽ ടീസ്പൂൺ ഗാർലിക് പൗഡറും, അര ടേബിൾ സ്പൂൺ ഗരം മസാല, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, ചേർത്ത് നല്ല പോലെ മിക്സാക്കി വീണ്ടും അടച്ചു ഫ്രിഡ്ജിലേക്ക് വെക്കുക. ശേഷം ഒരു വലിയ പാത്രത്തിലേക്ക് കുറച്ചു കൂടുതൽ മൈദപ്പൊടി എടുക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്രിഡ്ജിൽ റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ചിക്കൻ എടുക്കുക.
ശേഷം ഓരോ പീസ് ചിക്കനേയും മൈദ മാവിൽ കൈ കൊണ്ട് പ്രസ് ചെയ്തു കോട്ടാക്കുക. എല്ലാ ചിക്കനേയും ഇതുപോലെ ചെയ്യുക. ഇങ്ങനെ ചെയ്താൽ ചിക്കൻ നല്ല സോഫ്റ്റായും ക്രിസ്പിയായും കിട്ടുന്നതാണ്. ശേഷം ഒരു ചട്ടിയിൽ ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഓരോ ചിക്കനായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. ശേഷം ബർഗർ ബ്രെഡ് എടുക്കുക. ശേഷം ഓരോ പീസ് തക്കാളി വട്ടത്തിൽ അരിഞ്ഞെടുക്കുക.
ശേഷം ബ്രെഡിന്റെ രണ്ട് സൈഡിലും മയോണൈസ് ചേർത്ത് കൊടുക്കുത്. ശേഷം ഒരു തക്കാളി അരിഞ്ഞതും, ഫ്രൈ ആക്കി വെച്ച ചിക്കനും, ഒരു പീസ് ഷീറ്റ് ചീസും വെച്ച് കൊടുക്കുക. ശേഷം ഒരു പാനിൽ വെച്ച് ഒന്ന് ചൂടാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ ബർഗർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബർഗർ ഉണ്ടാക്കി നോക്കണേ. കുട്ടികൾക്കൊക്കെ ഇടയ്ക്കിടെ ഇങ്ങനെ ബർഗർ തയ്യാറാക്കി കൊടുത്താൽ അവർക്ക് അത് വളരെ സന്തോഷമാകും.
