അരി അരച്ച് വെയ്ക്കാതെ നല്ല പഞ്ഞിപോലുള്ള ദോശ മിനിറ്റുകൾക്കുള്ളിൽ

എന്നും പച്ചരി കുതിർത്തി അരച്ചോ അല്ലെങ്കിൽ അരിമാവ് കലക്കി വെച്ചിട്ടോ അല്ലെ ദോശ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ നല്ല പഞ്ഞിപോലെ സോഫ്റ്റായ ദോശ ഉണ്ടാക്കിയാലോ. അതിനായി അര കപ്പ് അവൽ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അവലിലേക്ക് കുറച്ചു വെള്ളം ചേർത്ത് കുഴക്കുക. അതിനു ശേഷം അവലിലേക്ക് അര കപ്പ് വെള്ളവും കാൽ കപ്പ് തൈരും ചേർത്ത് ഇളക്കുക. ഇനി അവലിനെ പതിനഞ്ച് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ഒരു കപ്പ് വറുക്കാത്ത റവ ഒരു പാത്രത്തിലേക്ക് എടുക്കുക.

ശേഷം റവയിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കി അടച്ചു വെക്കുക. ശേഷം റവയും കൂടി പതിനഞ്ച് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. പതിനഞ്ച് മിനിറ്റായപ്പോൾ അവലും റവയും നല്ല പോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം റവയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം അവലിന്റെയും തൈരിന്റെയും മിക്‌സും കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് നല്ല പോലെ അരച്ചിട്ട് എടുക്കുക.

ശേഷം അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് മാവ് ഒരുപാട് ലൂസുമല്ല ഒരുപാട് കട്ടിയുമല്ല ആ ഒരു പരുവത്തിൽ മാവിനെ കലക്കി എടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ ബേക്കിങ് പൗഡറും ചേർത്ത് ഇളക്കി മിക്‌സാക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നേകാൽ തവിയോളം മാവ് ഒഴിക്കുക. ശേഷം ചെറുതായി പരത്തുക. എന്നിട്ട് അടച്ചു വെച്ച് ദോശ ചുട്ടെടുക്കുക.

ശേഷം എല്ലാ മാവിനേയും കൊണ്ട് ഇതുപോലെ ദോശ ചുട്ടെടുക്കുക. ദോശ ഒന്ന് വെന്തു വരുമ്പോൾ കുറച്ചു ഓയിൽ മുകളിലായി സ്പ്രെഡ്ടാക്കുക. ശേഷം ദോശ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അവലും റവയും കൊണ്ടുള്ള ദോശ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ദോശ തയ്യാറാക്കി നോക്കണേ. ഇനിമുതൽ പച്ചരി കുതിർത്തുകയോ പകമാകാൻ കാത്തിരിക്കുകയോ വേണ്ട. ഇൻസ്റ്റന്റായി ദോശ ചുട്ടെടുക്കാവുന്നതാണ്. എല്ലാവരും ഈ ദോശ ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page