ഒരു കപ്പ് അരിപ്പൊടി കൊണ്ട് ഒരു മാസത്തേക്കുള്ള കറുമുറെ സ്നാക്ക് തയ്യാറാക്കാം.

എല്ലാ വീടുകളിലും മുടങ്ങാതെ കാണുന്ന ഒരു സാധനമാണ് അരിപ്പൊടി, അരിപ്പൊടി കൊണ്ട് ഒരു അടിപൊളി കറുമുറെ സ്നാക്ക് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് ഒരു കപ്പ് അരിപ്പൊടി ഉണ്ടെങ്കിൽ ഒരു മാസത്തേക്കുള്ള സ്നാക്ക് ഉണ്ടാക്കാം. കുട്ടികൾക്ക് കറുമുറെ കഴിക്കാൻ ഈ സ്നാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ( 250 ml ) വറുത്ത അരിപ്പൊടി എടുക്കുക. ശേഷം കാൽ കപ്പ് കടലമാവ് കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു നുള്ള് ബേക്കിങ് സോഡയും ചേർത്ത് ഈ പൊടികളെല്ലാം ഒന്ന് അരിച്ചെടുക്കുക.

ഇനി ഒരു പാനിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ ഓയിലും ചേർത്ത് കൊടുക്കുക . ശേഷം വെള്ളം നന്നായി തിളപ്പിക്കുക. ശേഷം ഫ്ളൈയിം ലോയിലേക്ക് മാറ്റിയ ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് അരിച്ചു വെച്ചിട്ടുള്ള പൊടികൾ ചേർത്ത് വാട്ടി കുഴച്ചെടുക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു മാവിനെ തണുക്കാനായി വെക്കുക. ഒന്ന് തണുത്തു വന്നാൽ മാവിനെ കൈ കൊണ്ട് കുഴച്ചെടുക്കുക. കയ്യിൽ കുറച്ചു ഓയിൽ തടകിയ ശേഷം വേണം മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കാൻ. ശേഷം കുഴച്ചെടുത്ത മാവിനെ രണ്ട്‌ ഭാഗമാക്കി മുറിക്കുക.

ശേഷം മാവിനെ കൗണ്ടർ ടോപ്പിലിട്ട് പരത്തുക. ഇനി ഒരു കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം മാവിനെ പരത്തുക. ചെറിയ കട്ടിയിൽ വേണം മാവിനെ പരത്തി എടുക്കാൻ. ശേഷം മാവിനെ സ്‌കോയാർ ഷെയ്പ്പിൽ മുറിച്ചെടുത്ത ശേഷം ചെറിയ പീസുകളായി മുറിക്കുക. ശേഷം മുറിച്ചെടുത്ത പീസിനെ വീണ്ടും കുറുകെ മുറിക്കുക. ശേഷം എല്ലാ മാവിനേയും ചെറിയ ചെറിയ പീസുകളായി മുറിച്ച ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഈ മുറിച്ചെടുത്ത മാവിനെ ഇട്ട് കൊടുക്കുക.

നല്ല ചൂടായി വന്ന ഓയിലിൽ വേണം മാവിനെ ഇട്ട് കൊടുക്കാൻ. ശേഷം മാവിനെ ഫ്രൈ ആക്കി കോരി എടുക്കുക. എണ്ണയിലേക്ക് ഇട്ട് സെക്കൻഡുകൾക്കുള്ളിൽ തന്നെ മാവ് പൊങ്ങി വരുന്നതായി കാണാം. ശേഷം ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. ശേഷം രണ്ട്‌ സൈഡും മൂത്തു വന്നാൽ എണ്ണയിൽ നിന്നും കോരി എടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് കുറച്ചു ഉപ്പും, ഒന്നേകാൽ ടീസ്പൂൺ ചാറ്റ് മസാല, ഒന്നേകാൽ ടീസ്പൂൺ മുളക്പൊടി, ഇത്രയും കൂടി നല്ല പോലെ മിക്‌സാക്കിയ ശേഷം ഫ്രൈ ചെയ്തു വെച്ചിട്ടുള്ള സ്നാക്ക് ഈ മസ്‌ലയുമായി ഇളക്കി യോജിപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അരിപ്പൊടി കൊണ്ട് തയ്യാറാക്കിയ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page