എല്ലാവരും വളരെ സിമ്പിളായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ഉപ്പുമാവ്. പല രീതിയിൽ ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. എന്നാൽ പലരും ഉപ്പുമാവ് ഉണ്ടാക്കുന്ന സമയം ഇത് നല്ല സോഫ്റ്റായിരിക്കും. പക്ഷെ കുറച്ചു സമയം കൊണ്ട് ഇത് ഹാർഡ് ആകുന്ന അവസ്ഥ പലർക്കും ഉണ്ട്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വളരെ സോഫ്റ്റായിട്ടും വളരെ ടേസ്റ്റി ആയിട്ടും എങ്ങനെ ഉപ്പുമാവ് ഉണ്ടാക്കാം എന്നാണ്. അതിനായിട്ട് ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ചൂടായി വന്ന ചട്ടിയിലേക്ക് മൂന്നു ടേബിൾ സ്പൂണോളം ഓയിൽ ചേർത്ത് കൊടുക്കുക. ഓയിൽ ചൂടായി വന്നാൽ കടുക് ഇട്ടു കൊടുക്കുക.
കടുകൊന്നു പൊട്ടി വരുമ്പോൾ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത സവാള, പച്ചമുളക്, ക്യാരറ്റ്,ഇഞ്ചി ഇത്രയും ചെറുതായി അരിഞ്ഞത് എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുത്തു നല്ല പോലെ വയറ്റി എടുക്കുക. ഇനി വയണ്ട് വന്ന മിക്സിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി കൂടി ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ഇനി ഒരു ഗ്ലാസ് റവക്ക് ഒന്നേ മുക്കാൽ ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക.
ആദ്യം വെള്ളം ചേർത്ത് കൊടുത്ത ശേഷം കുറച്ചു ഉപ്പും കൂടി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി അടച്ചു വെച്ച് വെള്ളം നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ഇളക്കി ലോ ഫ്ളൈമിലിട്ടു അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇടക്ക് ഇടക്ക് ഇളക്കി കൊടുക്കുവാൻ ശ്രെദ്ധിക്കുക. ഇളക്കുമ്പോൾ ഒരു സൈഡിൽ നിന്നും ഇളക്കി കൊടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിലും വളരെ സിമ്പിളായും വളരെ സോഫ്റ്റിലും തയ്യാറാക്കാൻ പറ്റിയ റവ ഉപ്പുമാവ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്.
എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പി ഇഷ്ടമായാൽ മിനീസ് കിച്ചൺ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
