രുദ്രാക്ഷം 74 അവസാനഭാഗം

എന്റെ പൊന്നു സാറേ ഞങ്ങളെ ഇനി ഉപദ്രവിക്കരുത്..

സാറ് എന്തുപറയുന്നോ അതുപോലെ ചെയ്യാം ഞാൻ ..

 

മുഖമെല്ലാം രക്തത്താൽ കുളിച്ച് കൈകൾ കൂപ്പി  കരഞ്ഞുകൊണ്ട് മാർക്കോസ്  രുദ്രനോടായി പറഞ്ഞു.

 

എന്നാൽ സമയം കളയണ്ട ദോ ആ നിൽക്കുന്ന രണ്ടുപേരുടെയും കയ്യും കാലും അങ്ങ് തച്ചൊടിച്ചേ കൂട്ടത്തിൽ ഈ നിൽക്കുന്ന ഇവളുമാരുടെയും..

 

സ്ത്രീകളാണ് എന്നുള്ള പരിഗണന കൊടുക്കേണ്ട ആവശ്യമില്ല വിഷവിത്തുകൾ ആണ് എല്ലാതും..

 

രുദ്രന്റെ ആക്രോഷം കേട്ട് ശ്രീദേവിയും സുദേവനും അശ്വതിയും കല്യാണിയും ഞെട്ടിത്തരിച്ചുപോയി..

 

ഭയന്ന് ആ ഗോഡൗണിൽ നിന്നുംപുറത്തേക്ക് ഓടാൻ പോയ നാലു പേരെയും മാർക്കോസിന്റെ ഗുണ്ടകൾ ചേർന്ന് പിടിച്ചുനിർത്തി..

 

സത്യത്തിൽ സൂരജിന്റെ കൈ കൊണ്ടുള്ള അടിയിൽ ഗുണ്ടകൾ എല്ലാവരും  അവശരായി പോയിരുന്നു എങ്കിലും രുദ്രനോടുള്ള ഭയംകൊണ്ട് അവർ എങ്ങനെയോ നാലുപേരെയും പിടിച്ചു വച്ചു..

 

അയ്യോ മോനെ രുദ്ര അപ്പച്ചിയെ ഒന്നും ചെയ്യല്ലേടാ ഞാൻ ഒന്നുമില്ലെങ്കിലും നിന്റെ അച്ഛന്റെ സ്വന്തം സഹോദരി അല്ലേടാ മോനെ അതുപോലെ സുധേട്ടൻ നിന്റെ അച്ഛന്റെ സ്ഥാനത്തും അശ്വതിയും കല്യാണിയും   നിനക്ക് പെങ്ങന്മാരെ പോലെയും അല്ലേ മോനേ.. ആർത്തു കരഞ്ഞുകൊണ്ട് ശ്രീദേവി രുദ്രനോട് ചോദിച്ചു..

 

അതെയോ ഞാൻ അറിഞ്ഞില്ലല്ലോ അപ്പച്ചി ഇതൊന്നും..

 

സൂരജ് അവരെ കളിയാക്കി കൊണ്ട് ചോദിച്ചു..നേരത്തെ ഇതൊന്നുമല്ലായിരുന്നല്ലോ അപ്പച്ചിയുടെ സംസാരവും ഭാവവും എല്ലാം..ഞങ്ങളുടെ ഭാര്യമാരെയും അച്ഛന്മാരെയും അമ്മമാരെയും എല്ലാം കൊന്ന് ഇവിടത്തെ കാർന്നോർത്തിയായി സുഖിച്ചു ജീവിക്കുവാൻ അല്ലായിരുന്നൊ ഭാര്യയുടെയും ഭർത്താവിന്റെയും ആഗ്രഹം..  ഇനിയിപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ല കോവിലകത്തിന്റെ ഏതെങ്കിലും ഒരു ഇരുണ്ട മുറിയിൽ ഇനിയുള്ള കാലം കഴിച്ചു കൂടാം നിങ്ങൾ നാലുപേർക്കും ഒപ്പം ദോ നടുവൊടിഞ്ഞു കിടക്കുന്ന ഇവനും..

 

നിലത്ത് ബോധമില്ലാതെ കിടക്കുന്ന വൈഭവിനെ നോക്കിക്കൊണ്ട് സൂരജ് ശ്രീദേവിയോട് പറഞ്ഞു..

 

വൈഭവിനെ കാണുംതോറും ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

 

മോനേ രുദ്ര…

 

 

ശ്രീദേവി വീണ്ടും രുദ്രനോട് എന്തോ പറയുവാൻ ഒരുങ്ങിയതും പക്ഷേ അവൻ അതൊന്നും കേൾക്കാതെ മാർക്കോസിനോട് പറഞ്ഞു..

 

എടോ മാർക്കോസേ എന്താടോ തനിക്ക് ചെയ്യാൻ വല്ല വിഷമവും ഉണ്ടെങ്കിൽ പറ തനിക്കുള്ള വിരുന്ന് ഞാൻ തന്നെ അങ്ങ് ഒരുക്കാം..

 

കൈമുഷ്ട്ടികൾ ചുരുട്ടിപ്പിടിച്ച് മാർക്കോസിനെ നോക്കി രുദ്രൻ പറഞ്ഞതും അയാൾ മുൻപും പിൻപും ചിന്തിക്കാതെ തൊട്ടടുത്തായി കാണുന്ന ഇരുമ്പ് വടിയെടുത്ത് സുദേവന്റെയും ശ്രീദേവിയുടെയും കല്യാണിയുടെയും അശ്വതിയുടെയും കയ്യും കാലുകളും അടിച്ചോടിച്ചു കളഞ്ഞു.

 

ആറുമാസങ്ങൾക്കുശേഷമുള്ള ഒരു പുലരി.

 

രുദ്രന്റെ നഗ്നമായ നെഞ്ചിൽ മാറുവരെ പുതപ്പ് പുതച്ചുകൊണ്ട് ഉറങ്ങുകയാണ് മിത്ര..

 

മുഖത്തേക്ക് സൂര്യപ്രകാശം തട്ടിയതും പതിയെ കണ്ണുകൾ ചിമ്മി കൊണ്ട് തുറന്നവൾ ക്ലോക്കിലേക്ക് നോക്കിയതും ഞെട്ടിപ്പോയി.

 

 

അയ്യോ സമയം ഏഴുമണിയോ.. രുദ്രന്റെ നെഞ്ചിൽ നിന്നും പിടഞ്ഞെഴുന്നേറ്റവൾ മാറിൽ നിന്ന് പുതപ്പ് ഊർന്നു വീഴാതെ പിടിച്ചുകൊണ്ട് നിലത്തേക്ക് കാലൊന്ന് വക്കുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് രുദ്രൻ അവളുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് അവളെ അവനിലേക്ക് ചേർത്ത് പിടിച്ചത്..

 

പെട്ടെന്നുള്ള അവന്റെ ആ പ്രവർത്തിയിൽ മിത്രയൊന്നു പകച്ചു പോയി.. അവൾക്ക് എന്തെങ്കിലും പറയുവാൻ സമയം കൊടുക്കുന്നതിനു മുന്നേ തന്നെ രുദ്രന്റെ ചുണ്ടുകൾ അവളുടെ  കഴുത്തിലായി പതിഞ്ഞു കഴിഞ്ഞിരുന്നു..

 

ഒന്ന് എതിർക്കുവാൻ കഴിയാതെ അവന്റെ പ്രണയചൂടിൽ മിത്ര വെന്തുരുകി.

 

ഹ്മ്മ്മ്മ്മ്മ്…

 

ആ പുലരിയിൽ ഇരുവരുടെയും ശിൽക്കാര ശബ്ദങ്ങൾ ആ മുറിയിൽ ആകെ കേട്ടുകൊണ്ടേയിരുന്നു..

 

ശോ!!!സമയം പോയല്ലോ എന്റെ ദേവി എല്ലാം ഈ രുദ്രേട്ടൻ കാരണമാണ്.. ഇനി ഞാൻ എങ്ങനെയാ നന്ദനയുടെ മുഖത്ത് നോക്കും.. ഇന്നലെ കൂടി അവൾ ഓർമ്മിപ്പിച്ചതാണ് ഇന്ന് നേരത്തെ അമ്പലത്തിൽ പോകണമെന്ന് എന്നിട്ടിപ്പോൾ അവളെന്നെ കയ്യിൽ കിട്ടിയാൽ കൊന്നു കൊലവിളിക്കും..

 

മുഖം വീർപ്പിച്ചു വെച്ചുകൊണ്ട് മിത്ര രുദ്രനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..

 

അതിനു മറുപടി എന്നോണം രുദ്രൻ പതിവുപോലെ മിത്രയെ നോക്കി കണ്ണുകൾ ചിമ്മി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

 

അവളുടെ കവിളിൽ ഒരു ചുംബനം കൂടി നൽകി അവൻ വേഗം പുറത്തേക്ക് ഇറങ്ങിപ്പോയി.

 

ഒരു നിമിഷം രുദ്രൻ പോകുന്നത് മിത്ര നോക്കി നിന്നു..

 

 

അതെ ഇതാണ് തന്റെ രുദ്രേട്ടൻ സാധാരണ ഭർത്താക്കന്മാരെ പോലെയോ കാമുകന്മാരെ പോലെയോ തന്നോട് സംസാരിക്കുകയോന്നുമില്ല എങ്കിലും ആ പ്രണയത്തിന്റെ താപം അത് വളരെ വലുതാണ് പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും രുദ്രദേവിന്റെ തീവ്രമായ പ്രണയാഗ്നി എന്താണെന്ന് ഈ മിത്രയ്ക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ..

 

ഒരു നിമിഷം അവൻ പോയ വഴിയെ നോക്കി തങ്ങളുടെ പ്രണയ സംഗമങ്ങൾ ഓർമ്മ വന്നതും തലയ്ക്ക് ഒരു കൊട്ട് കൊടുത്തുകൊണ്ട് മിത്ര പതിയെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി നേരെ നന്ദനയുടെ അടുത്തേക്ക് ആയി ചെന്നു…

 

മിത്ര നന്ദനയുടെ മുറിയിൽ എത്തുമ്പോൾ കാണുന്നത് മുഖവും വീർപ്പിച്ചു വെച്ച് തന്നെ നോക്കിയിരിക്കുന്ന നന്ദനയെയാണ്…

 

സോറി പെണ്ണെ ഞാൻ ഉറങ്ങിപ്പോയി..

 

മിത്ര കണ്ണുകൾ ചുരുക്കി കൊണ്ട്  നിഷ്കു ഭാവത്തിൽ നന്ദനയോടായി പറഞ്ഞു…

 

 

അത് കണ്ടപ്പോൾ നന്ദനയ്ക്ക് പാവം തോന്നി…

 

മ്മ്മ്മ് സാരമില്ല ഞാനും ഉറങ്ങിപ്പോയി അതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു..

 

നന്ദന വലിയ കാര്യം പോലെ മിത്രയോട് പറഞ്ഞു..

 

ഓഹോ അപ്പോൾ നീയും ഉറങ്ങിപ്പോയല്ലേ എന്നിട്ടാണ് ഇത്രയും വലിയ ബിൽഡപ്പ് ….

 

അതിന് നന്ദന മിത്രയെ നോക്കി വെളുക്കെന്നെ ചിരിച്ചു…

 

നീ ഭക്ഷണം കഴിച്ചോ ഇല്ലെങ്കിൽ വാ നമുക്ക് ഒന്നിച്ചു പോയി കഴിക്കാം..

 

ഹാ അത് പറഞ്ഞപ്പോള്ളാ ഇന്ന് അമ്മ മസാല ദോശ ഉണ്ടാക്കാം എന്ന് പറഞ്ഞിരുന്നു വേഗം വാ ചൂടോടുകൂടി രണ്ടെണ്ണം തട്ടാം…

 

വായിൽ വെള്ളം ഊറിക്കൊണ്ട് നന്ദന പറയലും മിത്രയുടെ കയ്യിൽ പിടിച്ച് അവൾ ഹോളിലേക്ക് ഓടുകയും ചെയ്തത് ഒരേ സമയമായിരുന്നു …

 

 

ഹാളിൽ എത്തുമ്പോൾ രുദ്രനും സൂരജും ഭക്ഷണം കഴിക്കുകയാണ് അവരുടെ അരികിലായി ഇരുന്നുകൊണ്ട് തന്നെ മിത്രയും നന്ദനയും ഭക്ഷണം കഴിക്കുവാൻ തുടങ്ങി..

 

അച്ഛാ വൈഭവനിപ്പോൾ എങ്ങനെയുണ്ട്?

 

പ്രാതൽ കഴിച്ചു കൊണ്ടു തന്നെ രാജശേഖരൻ  മുത്തശ്ശൻ തമ്പുരാനോട്‌ ചോദിച്ചു..

 

എന്തു പറയാനാ മോനെ ഇനി അവന് ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകില്ല…. ജീവിതകാലം മുഴുവൻ ഇങ്ങനെ ഒരേ കിടപ്പ് ആയിരിക്കുമെന്നാണ് വൈദ്യരും ഡോക്ടർമാരും പറഞ്ഞത്…

 

ഹ്മ്മ്മ്.,

 

ശ്രീദേവിക്ക് ആണെങ്കിൽ പഴയതുപോലെ തനിച്ചു നടക്കാൻ ഒന്നും പറ്റുന്നില്ല സുദേവന്റെ അവസ്ഥയും മറിച്ച് അല്ലല്ലോ.. രണ്ടുപേരും വീൽചെയറിലാണ്….

 

അശ്വതിയെയും കല്യാണിയെയും നീ പറഞ്ഞ ആശ്രമത്തിലേക്ക് ഞാൻ മാറ്റിയിട്ടുണ്ട് അധികം വൈകാതെ അവർക്ക് ഇരുവർക്കും എഴുന്നേറ്റ് നടക്കാൻ പറ്റും എന്നാണ് അവിടെ നിന്നും വൈദ്യർ എന്നോട് വിളിച്ചു പറഞ്ഞത്.. അവർക്ക് കൂട്ടായി താര ഉണ്ടല്ലോ അവിടെ..

 

എന്നാലും ഞാൻ കരുതുകയാണ് എന്തിനാണ് അവർ ആ പഴയ കെട്ടിടത്തിലേക്ക് പോയത്… ഏത് സമയം വേണമെങ്കിലും ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ പാകത്തിൽ നിൽക്കുന്ന ചുമരുകളും മറ്റുമാണെന്ന് മറ്റാർക്കും അറിയില്ലെങ്കിലും ശ്രീദേവിക്ക് അറിയാമല്ലോ എന്നിട്ട് അവിടെ എന്ത് കാണാനാണ് ഇവൾ എല്ലാവരെയും കൂട്ടി അവിടേക്ക് പോയത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്..

 

എന്തായാലും നമ്മുടെ പരദേവതയുടെ കാരുണ്യം കൊണ്ട് ജീവനെങ്കിലും തിരിച്ചു കിട്ടിയല്ലോ അതുതന്നെ മഹാഭാഗ്യം.. ഇനിയിപ്പോൾ അധികം വൈകിപ്പിക്കേണ്ട മഹാദേവ എത്രയും പെട്ടെന്ന് അശ്വതിയും കല്യാണിയും സുഖം പ്രാപിച്ചു തിരിച്ചു വന്നാൽ അവരുടെ വേളി നടത്തണം..

 

ഹ്മ്മ്മ്മ്… അതെ അച്ഛാ അത് ഞാനും വിചാരിക്കാതെ ഇരുന്നില്ല.. ഇനിയിപ്പോൾ ശ്രീദേവിക്കും സുദേവനും വൈഭവിനും ഒന്നും അശ്വതിയുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല അതുകൊണ്ട് നല്ലൊരു പയ്യനെ കണ്ടെത്തി നമുക്ക് വേഗം അവരുടെ വിവാഹം അങ്ങ് നടത്താം..

 

മഹാദേവൻ അതായത് രുദ്രന്റെ അച്ഛൻ അങ്ങനെ പറഞ്ഞതും രാജശേഖരനും മുത്തശ്ശനും ബാക്കിയുള്ള എല്ലാവരും അതിനെ അനുകൂലിച്ചു..

 

ഈ സമയം മിത്രയും നന്ദനയും സൂരജനെയും രുദ്രനെയും  നോക്കുകയായിരുന്നു പക്ഷേ ഇരുവരും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നപോലെ വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങിപ്പോയി…

 

തങ്ങളുടെ മുറിയിലേക്ക് ആരോ കയറി വരുന്നത് പോലെ തോന്നിയ ശ്രീദേവി വീൽചെയറിൽ ഇരുന്നുകൊണ്ട് തന്നെ പുറത്തേക്കു നോക്കിയപ്പോൾ കണ്ടു അകത്തേക്ക് കയറിവരുന്ന രുദ്രനേ

 

രുദ്രനെ കണ്ടതും അവർക്ക് അന്നത്തെ ആ ദിവസം ഓർമ്മയിൽ വന്നു.

 

അടികൊണ്ട് എല്ലുകൾ എല്ലാം നുറുങ്ങുമ്പോഴും പുഴു  ഇഴയുന്നതുപോലെ പുളഞ്ഞ് കരഞ്ഞ് നിലവിളിച്ചിട്ടും യാതൊരു ദാക്ഷിണ്യവും  കൂടാതെ തങ്ങളെ തല്ലി ചതക്കുന്നത് നോക്കിനിന്ന സാക്ഷാൽ രുദ്ര ദേവിന്റെ മുഖം അവരിപ്പോഴും  മറന്നിട്ടില്ലായിരുന്നു…

 

രുദ്രനെ കണ്ടതും  മൂന്നു പേരിലും ഭയം നിഴലിച്ചു…

 

എങ്ങനെയുണ്ട് ശ്രീദേവി ആൻഡ് ഫാമിലി സുഖം തന്നെയല്ലേ…

 

അപ്പച്ചി എന്നതിന് പകരം പേരെടുത്ത് വിളിക്കുന്നത് കേട്ടതും ശ്രീദേവി ഞെട്ടിത്തരിച്ചു കൊണ്ട്  രുദ്രനെ തന്നെ നോക്കി നിന്നു..

 

ഹോ ഞാൻ ശ്രീദേവി എന്ന് വിളിച്ചത് ഇഷ്ടപ്പെട്ട് കാണില്ല അല്ലേ.. സാരമില്ല സ്വന്തം സഹോദരനെയും അവരുടെ മക്കളെയും മരുമക്കളെയും കൊല്ലുവാൻ മനസ്സുകൊണ്ട് ആഗ്രഹിച്ച നിങ്ങളും ആയിട്ടുള്ള ബന്ധം ഞാൻ അന്നേ ഒഴിവാക്കിയതാണ്.. സത്യത്തിൽ അന്നേ നിങ്ങളെ ഈ തറവാട്ടിൽ നിന്നും ചവിട്ടി പുറത്താക്കേണ്ടതായിരുന്നു പക്ഷേ എന്തുകൊണ്ടൊ പ്രായമായ ഞങ്ങളുടെ മുത്തശ്ശൻ സ്വന്തം മകളുടെ മനസ്സിൽ ഇത്രയും വിഷമാണെന്ന് അറിഞ്ഞാൽ അദ്ദേഹം ചങ്കുപൊട്ടി മരിച്ചുപോകും അതുകൊണ്ട് മാത്രമാണ് ഞാൻ നിങ്ങൾക്ക് ഒരു അവസരം കൂടി നൽകിയത്..

 

ഇനിയുള്ള കാലം ഈ മുറിയിലായിരിക്കും നിങ്ങളുടെ ജീവിതം. ഇത് നിങ്ങൾ എരന്നു വാങ്ങിയതാണ് എന്നോടല്ല ദൈവത്തിനോട്..

 

സത്യത്തിൽ രുദ്രൻ  പറയുന്നതിന്നു ഒന്നും തിരിച്ചൊരു മറുപടി ശ്രീദേവിക്കൊ സുദേവനോ  വൈഭവിനോ പറയുവാൻ ഇല്ലായിരുന്നു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവർ മൂന്നുപേരും തലതാഴ്ത്തിയിരുന്നു..

 

മൂന്നു പേരെയും ഒന്നു നോക്കിക്കൊണ്ട് രുദ്രൻ പുറത്തേക്ക് ഇറങ്ങിപ്പോയി…

 

മിത്രേ നാളെ നീ കൃഷ്ണപുരം കൊട്ടാരത്തിലേക്ക് പോകുന്നുണ്ടോ…

 

ഹ്മ്മ്മ് പോകണം മുത്തശ്ശൻ മരിച്ചിട്ട് പിന്നീടങ്ങോട്ട് ഒന്ന് പോകുവാൻ കഴിഞ്ഞില്ല.. അല്ലെങ്കിലും എനിക്ക് വേണ്ടി ഇപ്പോൾ അവിടെ ആരാണുള്ളത്.. ഇനിയിപ്പോൾ  അന്നത്തെപ്പോലെ ആറുമാസം കൂടി കഴിഞ്ഞാൽ നിലവറ തുറന്നു  ദീപം തെളിയിക്കണമെന്ന് മുത്തശ്ശൻ അന്നേ പറഞ്ഞിരുന്നു എന്നോടും രുദ്രേട്ടനോടും..

 

ഒരു നിമിഷം മിത്ര ആലോചിക്കുകയായിരുന്നു അന്ന് പ്രശ്നങ്ങളെല്ലാം ഒതുങ്ങിയതിനു ശേഷം ബ്രാഹ്മമുഹുർത്തത്തിൽ മുത്തശ്ശന്റെ ആഗ്രഹപ്രകാരം ഞാനും  രുദ്രട്ടനും നിലവറ തുറന്ന് അകത്തേക്ക് കയറി..

 

അകത്തേക്ക് നടക്കുംതോറും കൂരാക്കൂരിരുട്ടാണ് രുദ്രേട്ടന്റെ   കയ്യിലുള്ള തീ പന്തത്തിൽ നിന്നും വരുന്ന വെളിച്ചം മാത്രമേയുള്ളൂ അവിടമാകെ…

 

ഏകദേശം 15 മിനിറ്റോളം നടന്നാൽ കാണാം നാഗത്തിന്റെ കൊത്തു പണിയിൽ തീർത്ത ഒരു വലിയ ഇരുമ്പുവാതിൽ…

 

വാതിൽ തുറക്കാൻ ആഞ്ഞതും പെട്ടെന്നാണ് ഒരു കരിനാഗം ഞങ്ങളുടെ നേർക്ക് ചീറ്റിയത്..

 

സത്യത്തിൽ ആദ്യമായി ഞാനും ഏട്ടനും ഒന്ന് ഭയന്നു കാരണം ഏകദേശം ഏട്ടന്റെ അത്രയും നീളം ഉണ്ടായിരുന്നു ആ നാഗത്തിന്..

 

മരണം മുന്നിൽ കണ്ട സമയം എന്ത് ചെയ്യണം എന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി തന്റേ… പക്ഷേ അപ്പോഴും മുഖത്ത് യാതൊരു ഭാവ വ്യത്യാസമില്ലാതെ രുദ്രേട്ടൻ ആ നാഗത്തെ തന്നെ നോക്കി നിന്നു..

 

അത്ഭുതം എന്നോണം അല്പസമയം ആ നാഗം ഞങ്ങളെ രണ്ടുപേരെയും നോക്കി നിന്നു പിന്നീട് ഇഴഞ്ഞ് ഒരു മൂലയിലേക്ക് പോയതും ആ ഇരുമ്പ് വാതിൽ താനേ തങ്ങളുടെ മുന്നിൽ തുറക്കപ്പെട്ടു….

 

അകത്തേക്ക് പ്രവേശിച്ച ഞങ്ങളുടെ കണ്ണുകൾ തിളങ്ങി.. സാക്ഷാൽ വിഷ്ണു ഭഗവാന്റെ  നവരത്നം പതിപ്പിച്ച കിരീടം..

 

നവരത്നം മാത്രമല്ല അമൂല്യമായ ഇതുവരെ കേട്ടറിവ് പോലും ഇല്ലാതെ പലപല പവിഴങ്ങളും രത്നങ്ങളും മറ്റ മൂല്യ വസ്തുക്കളും ചേർത്ത് ഉണ്ടാക്കിയ ഒരു മനോഹരമായ രൂപം..

 

കൺകുളിർക്കെ കണ്ടു പ്രാർത്ഥിച്ച് പുറത്തേക്കിറങ്ങിയതും ആ നിലവറാ ഞങ്ങൾക്കു മുന്നിൽ കൊട്ടിയടക്കപ്പെട്ടു..

 

തിരികെ വരുമ്പോൾ കണ്ടിരുന്നു നിലവറയുടെ ഒരു ഭാഗത്തായി അടിഞ്ഞുകൂടി കിടക്കുന്ന അസ്ഥികൂടങ്ങൾ.. ഒരുപക്ഷേ അതിൽ വികർണ്ണന്റെ മുത്തശ്ശന്റേതു കൂടെ ഉണ്ടാകാമെന്ന് മിത്ര ഓർത്തെടുത്തു..

 

 

ഡി , എന്താ നീ ആലോചിച്ചു നിൽക്കുന്നെ..

 

ഹേ… ഹാ.. ഒന്നുമില്ല ഞാൻ വെറുതെ ഓരോന്ന് അല്ല നീ എന്തിനാ വിളിച്ചേ..

 

അത് പിന്നെ നിന്നെ രുദ്രേട്ടൻ വിളിക്കുന്നുണ്ട്..

 

 

ഹാ.. ഞാനിതാ വരുന്നു..

 

 

എന്നാൽ നന്ദന മിത്രയുടെ മറുപടിക്ക് കാത്തുനിൽക്കാതെ എങ്ങോട്ടോ ഓടിപ്പോയി..

 

ഹോ ഇങ്ങനെ ഒരു പെണ്ണ്.. നന്ദന പോയ വഴിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട്  മിത്ര രുദ്രന്റെയും അവളുടെയും മുറിയിലേക്ക് നടന്നു നീങ്ങി..

 

 

 

ബാലൻസ് ഇല്ലാതെ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ഓടിപ്പോയ നന്ദനയെ പെട്ടെന്നാണ് സൂരജ് ഇടുപ്പിൽ കൈകൾ ചേർത്ത്  എടുത്തുയർത്തി ഒരു മുറിയിലേക്ക് കയറ്റി കതകടച്ചത്..

 

ഒരു നിമിഷo സൂരജിന്റെ പ്രവർത്തിയിൽ നന്ദന ആകെ വല്ലാതെയായി.. അവളുടെ മുഖം ആകെ ചുവപ്പു രാശി അണിഞ്ഞു..

 

സു… സൂരജേട്ടാ..

 

മ്മ്മ്… വല്ലാത്തൊരു ഭാവത്തോടെ തന്റെ അടുക്കലേക്ക് നടന്നുവരുന്നവനെ കാണും തോറും നന്ദന അറിയാതെ തന്നെ പിറകോട്ടേക്ക് നടന്നു പോയിരുന്നു..

 

അവസാനം ചുമരിൽ തട്ടി നിന്നതും സൂരജ് അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് നന്ദനയുടെ ചുണ്ടുകൾ പെട്ടെന്നായിരുന്നു കവർന്നത്…

 

ആദ്യം ഒന്ന് ഞെട്ടിയെങ്കിലും തിരിച്ച് അവനെ ഇറുകെ പുണർന്നുകൊണ്ട് നന്ദനയും അവന്റെ ചുംബനം ഏറ്റെടുത്തു തുടങ്ങിയിരുന്നു…

 

മിത്ര മുറിയിലേക്ക് ചെല്ലുമ്പോൾ രുദ്രൻ എന്തോ ഓർത്തുകൊണ്ട് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു..

 

ഒരു കുസൃതി തോന്നിയ മിത്ര ഓടിച്ചെന്ന് അവനെ പിറകിൽ കൂടി ഇറുകെ കെട്ടിപ്പുണർന്നു…

 

ഒരു നേരിയ പുഞ്ചിരി ചുണ്ടിൽ വരുത്തിക്കൊണ്ട് രുദ്രൻ മിത്രയെ പിടിച്ചു വലിച്ചു മുൻപിലേക്ക് നിർത്തി..

എന്താ രുദ്രേട്ടാ…

ഒന്നുല്ല പെണ്ണേ നിന്നെ കാണണം എന്ന് തോന്നി..

അത്രയും പറഞ്ഞു രുദ്രൻ മിത്രയുടെ നെറ്റിയിലായി ഒരു ചൂടു ചുംബനം നൽകി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു..

പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും ഇരു ഹൃദയങ്ങളും എന്തൊക്കെയോ പരസ്പരം പറയുന്നുണ്ടായിരുന്നു. ആ സമയം…

കാളിയാർ മഠം..

ആാാാാ!!!!!

ആർത്തിരമ്പുന്ന മഴയിലേക്ക് തന്റെ വാ തുറന്ന് വെച്ച് കിടക്കുകയാണ് വികർണ്ണൻ.. ഒരിറ്റു വെള്ളം കുടിക്കുവാൻ പോലും കഴിയാതെ ഇരു കൈകളും കാലുകളും ഇല്ലാതെ നരകം കാണുകയാണ് അവൻ..ഇപ്പോൾ ആ തറവാട്ടിൽ ആരുമില്ല…

തന്റെ മരണവും കാത്തു  മുടിയെല്ലാം ജട പിടിച്ചു മെലിഞ്ഞ അസ്ഥിരൂപമായി…  കാലനെയും പ്രതീക്ഷിച്ചു ആ രാക്ഷസ കോട്ടയിൽ  വികർണ്ണന്റെ അലർച്ച മാത്രം  കേൾക്കാമായിരുന്നു അപ്പോഴും….

ആാാാ!!!!!

അവസാനിച്ചു…..

 

 

 

Leave a Reply

You cannot copy content of this page