ചെകുത്താന്റെ പ്രണയം 44

അവൻ്റെ കണ്ണിൽ കാണുന്ന ഭാവം..താൻ ഇതുവരെ അറിഞ്ഞ സണ്ണി അല്ല എന്ന് വരെ അവൾക് തോന്നി പോയി…തൻ്റെ ഓരോ രോമങ്ങളുടെ അളവ് വരെ നോക്കി എടുക്കുന്ന പോലെ തന്നെ നോക്കുന്നു…

അമ്മു അറിയാതെ തൻ്റെ കണ്ണുകൾ അടച്ച് പിടിച്ചു
“അടക്കരുത്…നിനക്ക് കാണണ്ടേ..നിന്നെ നിൻ്റെ ഇച്ഛാ.. എത്ര സ്നേഹിക്കുന്നുണ്ട്..എന്ന്..ഹും…”അവൻ നേർത്ത സ്വരത്തിൽ അവളുടെ ചെവിയിൽ പറഞ്ഞു

അമ്മു പതിയെ കണ്ണ് തുറന്നു…

അമ്മു അവനെ നോക്കി പുഞ്ചിരിച്ചു
“ഇങ്ങനെ ചിരിക്കല്ലെ പെണ്ണേ…കുറച്ച് കഴിഞ്ഞ് കരയും”അവൻ കളി ആയി പറഞ്ഞു…

“എനിക് ഇഷ്ട..ഇത്..ഇവിടെ നിന്ന് അല്ലേ..ഈ  അടാർ സൗണ്ട് വരുന്നത്”അമ്മു പറഞ്ഞു

“ഞാൻവയസ്സ് അറിയിച്ചപ്പോ തൊട്ട് അത് ഉണ്ട് എൻ്റെ  കൂടെ”അവൻ സ്വയം തൊട്ട് നോക്കി പറഞ്ഞു

അമ്മു വീണ്ടും ചിരിച്ചു…സണ്ണി അവളെ നോക്കി കണ്ണിറുക്കി..പത്തിയ തൻ്റെ മീശ പിരിച്ചു…


🎶നിലാവിൻ നാളം പോലെ
കെടാതെ ആളുന്നു നീ
മനസ്സിൻ ചില്ലിൽ ഓരോ നേരം മായാതെ
തുടിക്കും ജീവൻ നീയേ
പിടക്കും ശ്വാസം നീയേ
ഞെരമ്പിൽ തീയായ് മാറി നീയെന്നുള്ളാകെ

മഞ്ഞുകണമായി എന്റെ ഹൃദയം…
നിന്നിലലിയാൻ ഒന്ന് പൊഴിയാം..
നീർപൊയ്കയാം മിഴിയാഴങ്ങളിൽ
പരൽമീനുപോലെ ഞാൻ.🎶

പാട്ടിൻ്റെ വരികൾ അർത്ഥം ആകുന്ന പോലെ ശരീരത്തിൽ തീയായി പടർന്നു കയറിയ പോലെ തോന്നി അവനു…
വിറച്ച് കൊണ്ട്  പിടയുന്ന ഉടലും…കയ്കൾ ചുരുട്ടി പിടിച്ചു കൊണ്ട് കിടക്കുന്ന പെണ്ണിനെ..അവൻ ഏറെ  പ്രണയതോടെ ഉണർത്തി കൊണ്ടിരുന്നു….
അവസാനം അവളിലേക്ക് തൻ്റെ ജീവ് ശ്വാസം പകർന്നു നൽകുന്ന എന്ന പോൽ അവൻ അവളുടെ ഉള്ളറകളിലേക്ക് പ്രവേശിച്ചു…

സ്വർണ്ണ നിറത്തിലുള്ള മത്സ്യം പോലെ അവളെ തോന്നി അവനു….
അവസാനം തളർന്നു അവളുടെ നെഞ്ചിലേക്ക് മുഖം അമർത്തി കിടക്കുമ്പോൾ…പെണ്ണ് പാതി മയക്കത്തിൽ ആയിരുന്നു..

” എങ്ങനെയാ നിനക്ക് ഇങ്ങനെ ചൂട് പിടിച്ചു നിൽകുമ്പോൾ ഉറങ്ങാൻ പറ്റുന്നത് “സണ്ണി ചോദിച്ചു..

അപ്പോഴും അമ്മു അവനെ നോക്കി  പുഞ്ചിരിച്ചു…
“ചിരിക്കല്ലേ..ഇങ്ങനെ ചിരിച്ചു കൊണ്ടാണ് എന്നെ നി ചീത്ത ആകുന്നത്”സണ്ണി പറഞ്ഞു

അമ്മു തൻ്റെ കണ്ണുകൾ ഒന്ന് കൂടി മുറുക്കി തുറന്നു കൊണ്ട് അവനെ നോക്കി ചിരിച്ചു…അവൻ്റെ ചുണ്ടിൽ മുത്തി
.അവൻ്റെ നെഞ്ചില് ഒരു പൂച്ചയെ പോലെ പതുങ്ങി കിടന്നു

അവൻ പതുക്കെ ഫോൺ എടുത്തു നോക്കി…സമയം 2.30am ആയിരിക്കുന്നു… Spotify ഓഫ് ആകി…തൻ്റെ ഫോൺ ചാർജ് തീരാൻ ആയിരിക്കുന്നു…

ചെറിയ ഒരു തണുപ്പ്  ഉള്ളത് കൊണ്ട് തന്നെ….തൻ്റെ അഴിഞ്ഞു വീണ മുണ്ട് എടുത്ത് അവളെ പൊതിഞ്ഞു പിടിച്ചു..തന്നെ നെഞ്ചിലേക്ക് ഇട്ടു…
കണ്ണുകൾ അടച്ചു…തനിക്ക് ഇങ്ങനെ പ്രണയിക്കാൻ കഴിയുമോ…അവൻ സ്വയം മനസ്സിൽ ഓർത്തു…കഴിഞ്ഞ് പോയ നിമിഷ്ങൾ അവൻ്റെ ചുണ്ടിൽ പുഞ്ചിരി കൊണ്ടു് വന്നു…

❤️രാവിലെ ആദ്യം ഉണർന്നത് സണ്ണി ആയിരുന്നു…
“അമ്മു ..എഴുന്നേറ്റ് വന്നേ..നേരം വെളുത്തു”സണ്ണി തൻ്റെ നെഞ്ചില് കിടക്കുന്ന പെണ്ണിനെ നോക്കി…

“ഇത്ര പെട്ടന്ന് സമയം ആയോ”അമ്മു ചിണുങ്ങി കൊണ്ട് ചോദിച്ചു…

“ആഹ…മോൾ ഒന്നും അറിഞ്ഞില്ലേ..വാ…വേഗം ഉടുപ്പ് മാറി..മുഖം തോട്ടിൽ പോയി കഴുകി ..ഒന്ന് ഫ്രഷ് ആയി വാ…”അവൻ അവളെ നോക്കി പറഞ്ഞു കൊണ്ട് തൻ്റെ മുണ്ട് മുറുക്കി കുത്തി..
ഒന്ന് എഴുന്നേറ്റ്…

അമ്മു വേഗം ഫ്രഷ് ആയി…അവനും അവളുടെ ബാഗ് എല്ലാം എടുത്ത് ജീപ്പിൽ കയറി തിരിച്ചു യാത്ര ആയി…

ചാചനും അമ്മച്ചിയും വീടിൻ്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു…
“എന്നതാ പെട്ടന്ന് ഇന്നലെ തീരുമാനം മാറ്റി..ജയൻ്റെ വീട്ടിൽ”അമ്മച്ചി ചോദിച്ചു

“ചുമ്മാ..ഒരു രസം”കണ്ണ് ഇറുക്കി പറഞ്ഞു സണ്ണി അവളെ കൂട്ടി മുറിയിൽ കയറി….

ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി…
പരീക്ഷ കാലം ആയി..
അമ്മു തൻ്റെ ശ്രദ്ധ കൂടുതൽ പഠിത്തത്തിൽ കാണിക്കാം തുടങ്ങി….

അലീന ഡേവിഡ് അടുത്ത് സ്പെഷ്യൽ tution എന്നു പറഞ്ഞു മുങ്ങി കറങ്ങാം പോകും…എന്നാലും ഡേവിഡ് അവിടെ വെച്ച് അവളെ ഇരുത്തി പഠിപ്പിക്കും…

സണ്ണി വരുമ്പോൾ എന്നും ലൈറ്റ് ഓൺ ചെയ്ത് അമ്മു പഠിക്കുന്ന കാണുമ്പോൾ അവനു എന്തോ കുശുമ്പ് തോന്നി തുടങ്ങി…

“എടീ അമ്മു…ഇങ്ങനെ പഠിച്ചാൽ..നീ എന്നെയും എൻ്റെ വീട്ടുകാരെ മറന്നു പോകും..ഇടക്ക് ഓക്കേ എന്നെ ഒന്ന് നോക്ക്”സണ്ണി അവളെ നോക്കി പറഞ്ഞു

“ഇത് എങ്ങനെ എങ്കിലും സപ്ലി ഇല്ലാതെ പാസ് ആവണം ഇച്ഛാ.. അതെൻ്റെ ആവശ്യം ആണ്..എന്നിട്ട് വേണം ഒന്ന് സമാധാനത്തോടെ ഒന്ന് സ്നേഹിക്കാൻ”അവനെ നോക്കി അമ്മു പറഞ്ഞു

“പകൽ മുഴുവനും നീ പഠിത്തം അല്ലേ.. രാത്രി നിനക്ക് ഒന്ന് എന്നെ പരിഗണിച്ചൂടെ…വലിയ കലക്ടർ പഠിത്തം അല്ലേ സണ്ണി  കളി ആകി പറഞ്ഞു…

“ഞാൻ പഠിക്കണം..ജോലിക്ക് പോകണം എന്നൊക്കെ ആരാ പറഞ്ഞത്…???അമ്മു ചോദിച്ചു

“അത് ഞാൻ തന്നെയാ പറഞ്ഞത്…പക്ഷേ  അത് എന്നെയും എൻ്റെ കുട്ടികളെയും മറന്നിട്ട അല്ലല്ലോ???അവൻ ചോദിച്ചു

“കുട്ടിയൊ..അത് ഏത് വകയിൽ..അമ്മു ചോദിച്ചു

“അധികം വൈകാതെ ആവും
.അതിന് ഉള്ള സൂത്രം ആണ് കഴിഞ്ഞ പ്രാവശ്യം ചെയ്തത്”അവൻ മീശ പിരിച്ച് കൊണ്ട് പറഞ്ഞു…

“അയ്യയ്യേ..വൃത്തികെട്ട ജന്തു…ഇവിടെ നിന്ന് പോയെ..എൻ്റെ ശ്രദ്ധ പോകുന്നു…ഞാൻ ഒന്ന് പഠിക്കട്ടെ”അമ്മു പറഞ്ഞു

“നീ എന്ത് വേണം എങ്കിലും ചെയ്തോ..ഞാൻ ഉറങ്ങാൻ പോകാ’ സണ്ണി പറഞ്ഞു…

പുതപ്പ് തല മൂടി ഇട്ടു ഉറങ്ങുന്ന സണ്ണിയെ നോക്കി ചിരിച്ചു കൊണ്ട് അമ്മു ടേബിൾ lamp ഓൺ ചെയ്തു പഠിക്കാൻ തുടങ്ങി…

ഏകദേശം ഒരു ആഴ്ച വരെ അമ്മുവിൻ്റെ പഠിത്തം തന്നെ ആയിരുന്ന വീട്ടിൽ…
അവൾക് വേണ്ടി സണ്ണി ഇടക്ക് അവളെ അലീനയുടെ കൂടെ  പകൽ combine സ്റ്റഡി ചെയ്യാൻ വേണ്ടി പറഞ്ഞു വിടും….രാത്രി അവൻ തന്നെ തിരിച്ചു വീട്ടിൽ കൊണ്ട് വരും…അവളെ വേറെ മാറി നിൽക്കാൻ അവൻ സമ്മതിക്കാർ ഇല്ല…

അവളെ ശല്യ പെടുതാതെ വേഗം തല മൂടി പുതപ്പ് ഇട്ട് ഉറങ്ങുന്ന സണ്ണി യുടെ അടുത്ത് അവളുടെ പ്രണയം കൂടി കൊണ്ടിരുന്നു…
ഇടക്ക് കട്ടൻ ചായ ഉണ്ടാകി കൊടുത്തും…..
അവള് പറയുന്ന പോലെ ഓരോ ചോദ്യങ്ങൾ ടെക്സ്റ്റ് ബുക്ക് നോക്കി ചോദിച്ചു..അവൻ അവളുടെ അധ്യാപകനെ പോലെ കൂടെ നിന്ന് സഹായിച്ചു…

“നല്ല മാർക് വാങ്ങി പാസ് ആവണം അമ്മു”അവൻ ഇടക്ക് ഇടക്ക് ഓർമിപ്പിക്കും…

പരീക്ഷ ദിവസങ്ങളിൽ അവൾക്കായി പ്രത്യേകം എന്തെങ്കിലും പലഹാരം കൂടി അവൻ വാങ്ങി വരും..

പഠിക്കുന്ന കുട്ടികൾക്ക് വിശപ്പ് കൂടുതൽ ഉണ്ടാവും എന്നാണ് അവൻ്റെ കണ്ടു് പിടുത്തം..
ദിവസങ്ങൾ കഴിഞ്ഞു…അവസാന പരീക്ഷ ദിവസം…
അമ്മു സന്തോഷത്തോടെ പരീക്ഷ എഴുതി…
തൻ്റെ കലാലയ ജീവിതത്തിൻ്റെ അവസാന ദിനം…
കോളജ് നോക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു വിങ്ങൽ…
അവിടെ ഉള്ള വാക മരത്തിൻ്റെ ചുവട്ടിൽ ഇരുന്നു എത്രപ്രവശ്യം സണ്ണി ഇച്ഛാ പറ്റി സ്വപ്നം കണ്ട് ഇരുന്നിട്ട് ഉണ്ട്…

അലീന നല്ല വിഷമത്തിൽ ആണ്…അവൾക് ഡേവിഡ് സാർ ആയി പിരിയുന്നത് ആലോചിക്കാൻ പോലും പറ്റുന്നില്ല…ലാബിൽ ഉള്ളിൽ ഇരുന്നു കെട്ടി പിടിച്ച് കരയുക ആണ്..ഡേവിഡ് അവളെ ആശ്വസിപ്പിക്കുന്നു…

പുറത്ത് കാവൽ ആയി നിൽക്കുക ആണ് അമ്മു…
അല്ലെങ്കിലും പരീക്ഷ തീരുന്ന ദിവസം പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷം ആണ്…
പ്രകൃതിക്ക് പോലും ഒരു ഭംഗി…

ഉച്ച കഴിഞ്ഞു…അലീന ഒന്ന് വന്നിരുന്നു എങ്കിൽ..വേഗം യാത്ര പറഞ്ഞു എൻ്റെ ഇച്ഛായുടെ അടുത്ത് പോകണം…ആദ്യം അങ്ങേരുടെ അടുത്ത് തന്നെ പോകണം…അമ്മു സ്വയം മനസ്സിൽ ഓർത്തു…

“പാവം”അവളുടെ മനസ്സ് അവനെ പറ്റി മൊഴിഞ്ഞു

തുടരും

Leave a Reply

You cannot copy content of this page