രുദ്രാക്ഷം 37

*രുദ്രാക്ഷം 37*
സ്വർണ ലിപികളിൽ കൊത്തി വെച്ചിരിക്കുന്ന കൃഷ്ണപുരം കൊട്ടാരം എന്ന ബോർഡ് കണ്ടതും സൂരജ് ജീപ്പിൽ ഇരുന്ന് അവിടേക്ക് ഒന്ന് നോക്കി പിന്നീട് ഗേറ്റ് കടന്നുകൊണ്ട് കൊട്ടാരത്തിന്റെ മുറ്റത്തേക്ക് തന്റെ ജീപ്പ് കൊണ്ട് പോയി ചവിട്ടി നിർത്തി..

ജീപ്പിൽ നിന്നും ഇറങ്ങി സൂരജ് ആ കൊട്ടാരം മുഴുവൻ ഒന്നു നിരീക്ഷിച്ചു…

പുറത്ത് ആരെയും കാണാത്തതുകൊണ്ട് തന്നെ അവൻ അകത്തേക്ക് കയറുവാൻ ഒരുങ്ങുമ്പോഴാണ് പ്രായമായ ഒരാൾ ഓടിവന്നുകൊണ്ട് അവനോട് ചോദിച്ചത്..

ആരാ എവിടുന്നാ ആരെ കാണാനാ?

അത് പിന്നെ ഞാൻ കുറച്ചു ദൂരെ നിന്നാണ് വരുന്നത് എനിക്ക് ഇവിടുത്തെ തമ്പുരാനെ ഒന്ന് കാണണമായിരുന്നു..

ഇവിടെ ആരുമില്ലേ?

ചുറ്റുപാടും ഒന്ന് നോക്കിക്കൊണ്ട് സൂരജ് അയാളോട് ആയി  ചോദിച്ചു..

അത് പിന്നെ ഇപ്പോൾ ഇവിടെ തമ്പുരാനും ഞാനും മാത്രമേ ഉള്ളൂ..

തമ്പുരാന്റെ മകനും ഭാര്യയും മരണപ്പെട്ട കാര്യമൊക്കെ അറിയാല്ലോ അല്ലേ പിന്നെയുള്ളത് രണ്ടു പെൺകുട്ടികളാണ് അതിൽ ഒരാളുടെ മകന് ആക്സിഡന്റ് ആയി ആ കുട്ടി ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്.. അതുകൊണ്ട് തമ്പുരാട്ടിയും അവിടെയാണ്..

പിന്നെ  രണ്ടാമത്തെ കൊച്ചു തമ്പുരാട്ടി  അവരുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോയതാണ്..

അല്ല നിങ്ങൾ?

സൂരജ് അല്പം സംശയത്തോടെ മുന്നിൽ നിൽക്കുന്ന ആളെ നോക്കിക്കൊണ്ട് ചോദിച്ചു..

എന്റെ പേര് രാഘവൻ ഞാൻ ഇവിടത്തെ കാര്യസ്ഥനാണ്..

ഹ്മ്മ്മ്.. അല്ല ഇവിടുത്തെ തമ്പുരാന്റെ  മകന് കുട്ടികളൊന്നും ഇല്ലേ?

ഉണ്ടല്ലോ ഒരു പെൺകുഞ്ഞ് ആണ് ദേവിയെ പോലുള്ള പെൺകുട്ടി.. വലിയവർ എന്നൊ ചെറിയവറെന്നോ കുഞ്ഞിന് ഇല്ല എല്ലാവരും ഒരുപോലെയാണ്.. എന്തു നല്ല തങ്കപ്പെട്ട സ്വഭാവമായിരുന്നു ആ കുഞ്ഞിന്..

എന്നിട്ട് ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു ആ കുട്ടി ഇവിടെ ഇല്ലേ?

സൂരജ് മിത്രയെ കുറിച്ച് കൂടുതൽ അറിയുവാൻ എന്നോണം രാഘവനോട് ചോദിച്ചു..

അത് പിന്നെ സാറേ ആ കുഞ്ഞിനെ ഇപ്പോൾ കാണാനില്ല.. തറവാട്ടിൽ  ഉള്ളവർ പറയുന്നത് ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി എന്നൊക്കെയാണ് പക്ഷേ എനിക്ക് എന്തോ അത്ര വിശ്വാസം പോര..   മഹേന്ദ്രൻ മോനും  കൗസല്യക്കുഞ്ഞുമുള്ളപ്പോൾ  ആ കുഞ്ഞിനെ മഹാറാണിയെ പോലെയാണ് കൊണ്ട് നടന്നത്.. എന്നവർ മരണപ്പെട്ടു അന്ന് മുതൽ ആ കുഞ്ഞിന്റെ ജീവിതം ദുരിത പൂർണമായി.. അവരൊക്കെ വലിയ വലിയ കൂട്ടരാ പറഞ്ഞിട്ടെന്താ കാര്യം ഇവിടുത്തെ വലിയ തമ്പുരാൻ  ഒന്ന്  വീണപ്പോൾ ആ കുഞ്ഞിന് പിന്നെ കഷ്ടകാലത്തിന്റെ ദിവസങ്ങൾ ആയിരുന്നു…

ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ ഒന്നും അറിയില്ല. അയാൾ അല്പം വിഷമതോടെ പറഞ്ഞു..

അയ്യോ കുഞ്ഞേ ഞാൻ പറഞ്ഞതൊന്നും മൂന്നാമതൊരാളോട് പറയല്ലേ എനിക്ക് ഇനിയും ജീവിച്ചു പോകേണ്ടതാണ്..  അയാൾ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചുകൊണ്ട് ഭയത്തോടെ സൂരജിനോട് പറഞ്ഞു..

ഹേയ് ഞാൻ ആരോട് പറയാനാ വെറുതെ ഒന്ന് ചോദിച്ചെന്നേയുള്ളു എനിക്കെന്തായാലും തമ്പുരാനെ ഒന്ന് കാണണമായിരുന്നു..

അതിനെന്താ തമ്പുരാൻ ഇപ്പോൾ പൂർണമായി കിടപ്പിലാണ് അദ്ദേഹത്തിന് പുറത്തേക്ക് ഒന്നും ഇറങ്ങുവാൻ സാധിക്കില്ല വിരോധമില്ലെങ്കിൽ അകത്തേക്ക് വരാം..

അതിനെന്താ നടന്നോളൂ..

പുഞ്ചിരിച്ചുകൊണ്ട് രാഘവനോട് സൂരജ് പറഞ്ഞതും രാഘവൻ മുന്നേ നടന്നു പിറകെയായി സൂരജും..

ഔഷധങ്ങളുടെ മടുപ്പിക്കുന്ന ഗന്ധം തിങ്ങി നിൽക്കുന്ന ഒരു മുറിയിലേക്കാണ് രാഘവൻ സൂരജിനെ കൊണ്ടുപോയത്.

സൂരജ് നോക്കുമ്പോൾ പ്രായമേറിയ ഒരു മനുഷ്യൻ കട്ടിലിൽ കിടന്നു മയങ്ങുന്നതാണ് അവൻ കാണുന്നത്..

പക്ഷേ അപ്പോഴും ആ മുഖത്തെ തേജസിന് ഒന്നും  സംഭവിച്ചിട്ടില്ല എന്ന് അവന് തോന്നി..

ആരോ മുറിയിലേക്ക് കയറി വരുന്നത് പോലെ തോന്നിയ തമ്പുരാൻ കണ്ണുകൾ തുറന്നപ്പോൾ ആദ്യം കാണുന്നത് സൂരജിനെയാണ്..

തൊട്ടരികിലായി നിൽക്കുന്ന രാഘവൻ വിനയത്തോടെ തമ്പുരാന്റെ അടുക്കലേക്ക് ചെന്ന് അദ്ദേഹത്തെ ചെവിയിലേക്ക് ആയി സ്വകാര്യമെന്നോണം പറഞ്ഞു..

തമ്പുരാനെ അങ്ങയെ കാണുവാൻ വേണ്ടി വന്നതാണ്..

ഹ്മ്മ്മ്…

സൂരജിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തമ്പുരാൻ ഇരിക്കുവാൻ വേണ്ടി പറഞ്ഞതും സൂരജ് മുന്നിൽ കാണുന്ന ചെയറിലേക്കായി ഇരുന്നു…

രാഘവനെ ഒന്ന് തിരിഞ്ഞുനോക്കി സൂരജ് തമ്പുരാന്റെ മുഖത്തേക്ക് നോക്കിയതും എന്തോ മനസ്സിലായത് പോലെ തമ്പുരാൻ രാഘവനോടായി പറഞ്ഞു..

രാഘവ നീ പുറത്തിരിക്കു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം പോകുന്നതിന്  മുന്നേ നീയൊന്ന് എന്നെ എഴുന്നേൽപ്പിച്ച് ഇരുത്ത്..

ശരി തമ്പുരാനെ

അയാൾ വേഗം തമ്പുരാനെ പിടിച്ചു എഴുന്നേൽപ്പിച്ച് ഇരുത്തി..

ഹ്മ്മ്മ് ഇനി നീ പൊയ്ക്കോളുക..

അങ്ങനെയാവട്ടെ..

അത്രയും പറഞ്ഞ് രാഘവൻ പുറത്തേക്കിറങ്ങി പോയി..

സൂരജിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തമ്പുരാൻ ചോദിച്ചു…

ആരാണ് മനസ്സിലായില്യ ?

തന്റെ കൈയിൽ ഉണ്ടായിരുന്ന ഫയൽ നിവർത്തിക്കൊണ്ട് സൂരജ് അത് തമ്പുരാന്റെ കൈകളിലേക്ക് വെച്ചുകൊടുത്തു.. അതിൽ കാണുന്ന മിത്രയുടെ പുഞ്ചിരിച്ചുള്ള ഫോട്ടോ കണ്ടതും തമ്പുരാന്റെ കണ്ണുകൾ ഒന്നും നിറഞ്ഞു..

എന്റെ കുട്ടി….

മോനാരാ എവിടെനിന്നാ എങ്ങനെയാ എന്റെ മിത്രം മോളെ പരിചയം?

ഞാൻ സൂരജ് വർമ്മ ഐപിഎസ്.. അതുമാത്രമല്ല തൃക്കോട്ടു കോവിലകത്തെ ഒരു അംഗം കൂടിയാണ്.. മിത്ര….മിത്ര ഇപ്പോൾ എന്റെ അടുക്കൽ ആണ്…

സൂരജ് അങ്ങനെ പറഞ്ഞതും തമ്പുരാൻ ഞെട്ടി കൊണ്ട് സൂരജിനെ നോക്കി..

കുട്ടിയുടെ അടുത്ത് എങ്ങനെ എങ്ങനെ അവൾ അവിടെ എത്തിപ്പെട്ടു… തമ്പുരാൻ അല്പം പരിഭ്രമത്തോടെ അവനോട് ചോദിച്ചു..

അത് അതൊന്നും എനിക്കറിയില്ല അന്ന്  രാത്രി മിത്രയേ തന്റെ കയ്യിൽ കിട്ടിയാ കാര്യം മുഴുവൻ സൂരജ് തമ്പുരാനോട് പറഞ്ഞു..

സൂരജ് എല്ലാം   പറഞ്ഞു കഴിഞ്ഞതും തമ്പുരാന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

അപ്പോൾ എന്റെ കുട്ടിക്ക് ഇവിടെ തീരെ നിൽക്കുവാൻ പറ്റാത്ത സാഹചര്യം വന്നതു കൊണ്ടായിരിക്കാം അന്ന് രാത്രി അവൾ ഇറങ്ങി ഓടിയത്.. 

കുട്ടി എന്റെ അവസ്ഥ കണ്ടില്ലേ.. ഒന്നും ചെയ്യാൻ സാധിക്കില്ല അവളുടെ മാനവും ജീവിതവും രക്ഷിക്കുവാൻ വേണ്ടി എന്റെ കുട്ടിക്ക് അതല്ലാതെ വേറെ വഴി കണ്ടു കാണില്ല…

എനിക്കറിയാം രാകേഷ് അവന്റെ സ്വഭാവം.. അവൻ നല്ലവൻ ഒന്നുമല്ല ഒരു ദിവസം എന്റെ മകൾ വന്നു പറഞ്ഞു എന്നോട് രാകേഷുമായി എന്റെ കുഞ്ഞിന്റെ വിവാഹം നടത്തുവാൻ പോകുനേന്ന് അത് കേട്ടതും  ഞാൻ ഒരു നിമിഷം തരിച്ചു പോയി..

18 വയസ്സുള്ള ഒരു പെൺകുട്ടിയും 30 വയസ്സുള്ള ചെറുപ്പക്കാരനും.. പ്രായം എനിക്ക് പ്രശ്നമല്ലായിരുന്നു പക്ഷേ അവൻ രാകേഷ് മഹാ വഷളനം  വേണ്ടാത്ത എല്ലാ സ്വഭാവമുള്ളവനാണ് അങ്ങനെയുള്ളവന്റെ കയ്യിൽ എത്തിപ്പെടേണ്ടവളല്ല എന്റെ മിത്ര മോള്..അവള് ഒരു പാവമാ …. പക്ഷേ കുറുമ്പിയും ആട്ടോ.. അങ്ങനെ പറയുമ്പോൾ ഏറെക്കാലത്തിനുശേഷം തമ്പുരാന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു.

ഒരു നിമിഷം ആ പുഞ്ചിരി സൂരജിന്റെ മുഖത്തും വിടർന്നു ചില സമയങ്ങളിൽ ഏട്ടനും അനുജത്തിയും ആയിരിക്കുമ്പോൾ അവളുടെ കുഞ്ഞുകുഞ്ഞു കുറുമ്പുകൾ സൂരജ് ആസ്വദിക്കാറുണ്ടായിരുന്നു. ആ ഓർമയിൽ തന്നെ സൂരജിന്റെ കണ്ണുകൾ ഒന്നു നിറഞ്ഞു..

കുട്ടി എന്റെ മോളെ വെറുക്കരുത് ഒരുപക്ഷേ എന്റെ മോളുടെ അസ്ഥിത്വം എന്താണെന്ന് അറിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ എന്റെ കുഞ്ഞിനെ വീണ്ടും ഈ നരകത്തിൽ കൊണ്ട് ആകും എന്ന് കരുതിയിട്ടായിരിക്കാം കുഞ്ഞൊന്നും പറയാതെ ഇരുന്നത്..

ആ ഒരു കാരണം കൊണ്ട് എന്റെ മോൻ എന്റെ   മിത്ര മോളെ വെറുക്കരുത്.. അവൾ പലപ്പോഴും പറയാറുണ്ട് എനിക്കൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആകില്ലായിരുന്നു തന്റെ ജീവിതം എന്ന്. ചിലപ്പോൾ ദേവിയായിട്ട് തോന്നിച്ചിട്ട് എന്റെ കുഞ്ഞിനെ നിങ്ങളുടെ അടുത്ത് എത്തിച്ചതായിരിക്കാം..

  എന്നിരുന്നാലും മോന് അവൾ എപ്പോഴെങ്കിലും ഭാരമാണ് എന്ന് തോന്നിയാൽ മടിക്കേണ്ട ട്ടോ എന്റെ അടുക്കൽ കൊണ്ടാക്കുക അവളുടെ ജീവിതം എങ്ങനെയാകണമെന്ന് ദൈവങ്ങൾ തീരുമാനിച്ചിട്ടുണ്ടാകും അതുപോലെ നടക്കുക അല്ലെങ്കിൽ അതുപോലെ സംഭവിക്കു..

അയ്യോ അങ്ങനെയൊന്നും പറയല്ലേ തമ്പുരാനെ.

തമ്പുരാനോ?

അങ്ങനെ വിളിക്കരുത് ഇനി മിത്രയെ സ്വന്തം അനിയത്തിയായി കാണുന്ന താൻ എന്നെ മുത്തശ്ശാ എന്ന് വിളിച്ചാൽ മതി എനിക്ക് ഒരു കൊച്ചുമകൻ കൂടെയുണ്ടായി എന്ന സന്തോഷമേയുള്ളൂ ..

അത് കേട്ടതും സൂരജ് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു “മുത്തശ്ശ ഒരുപക്ഷേ മുത്തശ്ശൻ പറഞ്ഞതുപോലെ മിത്ര അവളെക്കുറിച്ച് പറയാതിരുന്നത് ചിലപ്പോൾ ഞങ്ങൾ അവളെ തിരിച്ചു ഇവിടെ കൊണ്ടുപോയി വീണ്ടും എന്ന് കരുതിയിട്ടാകും. ചെറിയ പ്രായമല്ലേ അത്രമാത്രം ചിന്തിക്കാനുള്ള ബുദ്ധിയല്ലേ അവൾക്കുള്ളൂ എനിക്ക് മനസ്സിലാകും..”

ആട്ടെ എന്റെ കുഞ്ഞെവിടെ കൂടെ വന്നിട്ടുണ്ടോ..  മുത്തശ്ശൻ വാതിലിന് മുമ്പിലേക്ക് നോക്കിക്കൊണ്ട് സൂരജിനോട് സന്തോഷത്തോടെ ചോദിച്ചു..

ഇല്ല.. അവളിപ്പോൾ ഒരു ക്ഷേത്ര ദർശനത്തിന് വേണ്ടി എന്റെ സഹോദരന്റെ കൂടെ പോയതാണ്..

ആണോ മുത്തശ്ശൻ അൽപ്പം വ്യസനത്തോടെ സൂരജിനോട് ചോദിച്ചു..

അതെ മുത്തശ്ശൻ വിഷമിക്കേണ്ട എന്റെ കുട്ടി തിരിച്ചുവന്നാൽ ഞാൻ തീർച്ചയായും മിത്രയെയും കൊണ്ട് മുത്തശ്ശന്റെ അരികിലേക്ക് വരുന്നതായിരിക്കും.. മാത്രവുമല്ല അവൾക്ക് ഞാൻ മിത്ര ആരാണെന്ന് അറിഞ്ഞ കാര്യം ഒന്നും അവൾക്ക് ഇപ്പോഴും അറിയില്ല… അവളെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞു എന്ന് എനിക്ക് തന്നെ മിത്രയോട് പറയണം അതിനുശേഷം ഞങ്ങൾ ഇരുവരും ഇവിടേക്ക് വരുന്നുണ്ട്… സൂരജ് പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശനോട് പറഞ്ഞു…

വിളിച്ചു പറഞ്ഞിട്ട് വരണം കുട്ടിയെവരുവാൻ കാരണം അവർ ആരും ഇല്ലാത്തപ്പോൾ വരുന്നതാണ് നല്ലത്..

ഹ്മ്മ്മ് അതും ശരിയാണ് കാരണം എത്രയൊക്കെ പറഞ്ഞാലും മിത്രക്ക് ഞങ്ങൾ അന്യരാണ് ഒരുപക്ഷേ അവളെ ഞങ്ങളുടെ കൂടെ കൊണ്ടുപോകുന്നതിൽ  മറ്റു കുടുംബാംഗങ്ങൾ എതിർക്കുവാൻ സാധ്യതയുണ്ട്..

എന്നാൽ മുത്തശ്ശാ ഞാൻ അങ്ങനെ തന്നെ ചെയ്യാം.. ഞാൻ ഇറങ്ങട്ടെ ..

അല്ല കുട്ടിയെ ഒന്നും കുടിക്കാതെ.. അദ്ദേഹം അല്പം  മടിയോടെ സൂരജിനോട് ചോദിച്ചു..

അതൊന്നും വേണ്ട..

അവൻ ബാക്കി എന്തോ പറയുവാൻ ഒരുങ്ങുമ്പോൾ രാഘവൻ ഒരു ഇളനീർ കൊണ്ടുവന്ന് സൂരജിന് കൊടുത്തു..

കുഞ്ഞ് ഇതു കുടിക്കൂ അപ്പോഴത്തേക്കും ഞാൻ ഊണ് കാലമാക്കാം.. രാഘവൻ സൂരജിനെ നോക്കി വിനയത്തോടെ പറഞ്ഞു.

അതൊന്നും വേണ്ട രാഘവൻ ചേട്ടാ ഇപ്പോൾ ഇറങ്ങിയാല് വൈകിട്ട് ആകുമ്പോൾ തറവാട്ടിൽ എത്തുകയുള്ളൂ അതുകൊണ്ടാണ് ഞാൻ ഇറങ്ങട്ടെ.. കയ്യിൽ ഉണ്ടായിരുന്ന ഇളനീരിൽ നിന്ന് അല്പം വെള്ളം കുടിച്ചു കൊണ്ട് സൂരജ് ഇരുവരോടുമായി പറഞ്ഞു..

എന്നാൽ അങ്ങനെയാവട്ടെ  മോനെ തമ്പുരാൻ  നിറഞ്ഞ  സന്തോഷത്തോടെ സൂരജിനോട് പറഞ്ഞു..

രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് സൂരജ് മുറ്റത്തേക്ക് ഇറങ്ങിപ്പോയി പെട്ടെന്നാണ് രാഘവൻ അവനെ പിറകിൽ നിന്നും വിളിച്ചത്..

കുഞ്ഞേ ഒന്ന് അവിടെ നിൽക്കണേ തമ്പുരാൻ കുഞ്ഞിനെ വിളിക്കുന്നുണ്ട് എന്തോ അത്യാവശ്യം ആയി പറയാനുണ്ടെന്ന്..

ആണോ ഞാനിതാ എത്തി..

തിരിച്ചു വീണ്ടും സൂരജ് തമ്പുരാന്റെ അടുക്കലേക്ക് ചെല്ലുമ്പോൾ അത്രയും നേരം സന്തോഷത്തോടെ നിന്നിരുന്ന തമ്പുരാന്റെ മുഖത്ത് പരിഭ്രമം കാണാൻ സൂരജിന് സാധിച്ചു പക്ഷേ അതെന്തിനെന്ന് സൂരജിന് അപ്പോൾ മനസ്സിലായില്ല…

അത് പിന്നെ മോനെ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു

എന്താ മുത്തശ്ശ എന്തായാലും പറഞ്ഞോളൂ.. സൂരജ് പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശനോട് പറഞ്ഞു..

അത് പിന്നെ മോനേ എനിക്ക് പ്രായം ഏറെയായി ഇനി എന്നാണ് ദൈവസന്നിധിയിലേക്ക് പോകേണ്ടതെന്ന് അറിയില്ല അതുകൊണ്ടാണ് ഇപ്പോൾ ഞാൻ നിന്നോട് പറയുന്നത് എന്നെങ്കിലും എന്റെ കുഞ്ഞിന് വിവാഹപ്രായം ആയെന്ന് നിനക്ക് തോന്നിയാൽ അവളെ കാർത്തിക   നക്ഷത്രത്തിൽ ജനിച്ച ഒരു ജാതകന് ആയിരിക്കണം വിവാഹം കഴിച്ചു കൊടുക്കേണ്ടത്… കാരണം അവളുടെ ജന്മനക്ഷത്രത്തിൽ  ആ ഒരു നക്ഷത്രത്തിൽ ഉള്ള ജാതകനുമായിട്ടുള്ള വിവാഹം മാത്രമേ നടക്കുവാൻ പാടുകയുള്ളൂ എന്ന് തിരുമേനി എന്നോട് പറഞ്ഞിരുന്നു…

അതുകൊണ്ടാണ് ഞാൻ ഇത് നിന്നോട് പറയുന്നത് പിന്നെ ആ ഷെൽഫ് തുറക്കു അതിലുണ്ട് എന്റെ കുട്ടിയുടെ ജാതകം.. എന്തുകൊണ്ടൊ ഇത് നിന്നെ ഏൽപ്പിക്കണമെന്ന് എന്റെ മനസ്സ് പറയുന്നു..

അത് പിന്നെ മുത്തശ്ശ ഇപ്പോൾ ഇതിന്റെ ആവശ്യമുണ്ടോ മിത്രയും ആയി വരുമ്പോൾ അവളുടെ കയ്യിൽ മുത്തശ്ശന് നേരിട്ട്   കൊടുത്താൽ പോരെ..

വേണ്ട മോനെ ഇനിയിപ്പോൾ അതിന്റെ ആവശ്യമില്ല മോനെന്തായാലും അത് എടുത്തോളൂ..

മുത്തശ്ശൻ അങ്ങനെ പറഞ്ഞതും പിന്നെ എതിർത്ത് പറയുവാൻ സൂരജിന് തോന്നിയില്ല അതുകൊണ്ട് തന്നെ അവൻ ആ ഷെൽഫ്   തുറന്നു അതിൽ നിന്നും മിത്രയുടെ ജാതകം എടുത്തു..

എന്നാൽ കുട്ടി പൊയ്ക്കോളൂ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ രാഘവനെ വിളിക്കണം. അതുപോലെ രാഘവന് മോന്റെ  നമ്പർ കൊടുക്കുകയും വേണം ആരുമില്ലാത്ത സമയത്ത് എനിക്ക് എന്റെ മോളോട് ഒന്ന് സംസാരിക്കാമല്ലോ….

അതിനെന്താ മുത്തശ്ശ ഞാൻ അങ്ങനെ തന്നെ ചെയ്തു കൊള്ളാം..ശരി എന്നാൽ ഞാൻ ഇറങ്ങുന്നു…

അങ്ങനെ ആകട്ടെ..

അധികം വൈകാതെ സൂരജിന്റെ ജീപ്പ് കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും അകന്നു പോയി…

തുടരും

Leave a Reply

You cannot copy content of this page