ചെകുത്താന്റെ പ്രണയം

പിറ്റെ ദിവസം ക്ലാസ് മുറിയിൽ ഡേവിഡ് ക്ലാസ്സ് എടുത്ത ശേഷം എല്ലാവരോടും ആയി പറഞ്ഞു..
ഇനി അങ്ങോട്ട്…ക്രിസ്മസ് ലീവ് ആണ്…പിന്നെ അത് കഴിഞ്ഞ് നിങ്ങളുടെ അവസാനം സെമസ്റ്റർ തുടങ്ങും….അപ്പോ എല്ലാവരും സപ്ളി എഴുതി തീർത്തു ഡിഗ്രീ സർട്ടിഫി്കറ്റുമായി ഇവിടെ നിന്ന് പോവും എന്ന് പ്രതീക്ഷിക്കുന്നു….” ഇത് പറയുമ്പോൾ അവൻ അലീന യെ നോക്കി പേടിപ്പിച്ചു

“ഒരു ലീവ് കിട്ടി സന്തോഷിക്കാൻ നിൽകുമ്പോൾ ഇതുപോലെ കുനിഷ്ട്ട്ട് വർത്തമാനം പറഞ്ഞു വന്നോളും ഓരോ ….” അലീന അമ്മുവിൻ്റെ ചെവിയിൽ പറഞ്ഞു

ഡേവിഡ് പിന്നെ കൂടുതൽ ഒന്നും പറയാതെ പുറത്തേക് ഇറങ്ങിയിരുന്നു…

കോളജ് വിട്ട് മടങ്ങുമ്പോൾ…അമ്മു അലേനയുടെ അടുത്ത് പറഞ്ഞു”എനിക് വേഗം ഇച്ചായൻ്റെ അടുത്ത് എല്ലാം പറയണം…ഇനി വൈകിയാൽ ചിലപ്പോ…ഒന്നും ശെരി ആവില്ല”

“ചെല്ലു…ചെല്ല്….ഞാനും ഈ ഡേവിഡ് മോനെ ഒന്ന് പ്രോപോസ് ചെയ്താലോ ആലോചിച്ചു നൊക്കാ… പരീക്ഷ തുടങ്ങും മുമ്പ് വളഞ്ഞു കിട്ടിയാൽ ..നമുക്ക് ഉപകാരം ഉണ്ടാവും” അലീന കാര്യമായി പറഞ്ഞു

“അത്രക് ഇഷ്ടം ഉണ്ടോ .. അലീ നിനക്ക്” അമ്മു അവളെ നോക്കി ചോദിച്ചു

“ഇഷ്ടം ഉണ്ട്…എന്നെ മാത്രം നോക്കി പേടിപ്പിക്കുന്ന കാണുമ്പോ ഒരു ഇഷ്ടം…” ചെറിയ ചിരിയിൽ അലീന പറഞ്ഞു

“അപ്പോ നീ ആദ്യം എൻ്റെ സെറ്റ് ആകി താ..എന്നിട്ട് നിൻ്റെ സെറ്റ് ആകാം…” നടന്നു രണ്ടു പേരും ബസ് സ്റ്റോപ്പിൽ എത്തി…

ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ കണ്ട കാഴ്ച കൂട്ടം കൂടി നിൽകുന്ന ആൾക്കാരുടെ ഇടയിൽ കിടന്നു തല്ലു ഉണ്ടാകുന്ന സണ്ണി…ഒപ്പം ജയനും..
അവശതയോടെ നിലത്ത് കിടക്കുന്ന  ആൾക്കാരുടെ അടുത്ത് ….കാർക്കിച്ചു  തുപ്പി കൊണ്ട്  അവൻ ഉറക്കെ പറഞ്ഞു
“നിൻ്റെ മുതലാളി  പാലക്കൽ ജോൺ അടുത്ത് ചെന്ന് പറഞ്ഞെക് …അവൻ ഇന്ന് തമിഴ്നാട്ടിൽ നിന്ന് അല്ല… അങ്ങ് ഉഗാണ്ടയിൽ നിന്ന് ആൾ ഇറക്കി വിട്ടാലും…ഈ സണ്ണിയുടെ രോമത്തിൻ പോലും ഒന്നും ആവില്ല എന്ന്….”
ചുറ്റും ഉളളവർ അവരെ പേടിച്ച് നോക്കുന്നു….

സണ്ണി മുണ്ടും മടകകിക്കുത്തി … ആൾ കൂട്ടത്തിൻ്റെ നടുവിൽ പോവുമ്പോൾ…കണ്ട് തന്നെ ആരാധനയോടെ നോക്കി നിൽകുന്ന മിഴികളെ…

“എന്താ ഡീ..കഴിഞ്ഞോ നിൻ്റെ ക്ലാസ്സും പഠിപ്പും…ഇന്ന് നിൻ്റെ ചെക്കൻ വന്നിലെ കൊണ്ട് പോവാൻ” കളി ആകുന്ന സ്വരത്തിൽ അവളോട് ചോദിച്ചു…

അമ്മു അവൻ്റെ ചോദ്യത്തിൽ പെട്ടന്ന് ഒന്ന് ഞെട്ടി എങ്കിലും അവനു മറുപടി കൊടുത്തു
“അവൻ എൻ്റെ ചെക്കൻ ഒന്നും അല്ല….”

“പിന്നെ എന്നാതിനാ അവൻ്റെ പിറകെ  പോയത്….ഇന്നലെ എൻ്റെ കൊച്ചു  ഒറ്റക്ക് ആയിരുന്നു” അലീനയുട് തോളിൽ കയ്യിട്ട് പറഞ്ഞു…

“ഹൊ…പിന്നെ അവള് കുഞ്ഞല്ലെ…തനിയെ ബസ് കേറി പോവാൻ അരിയില്ലാല്ലോ!! ദേഷ്യത്തോടെ അമ്മു പറഞ്ഞതും…

സണ്ണി അവളുടെ നേരെ കയ്യ് ഓങ്ങി…അമ്മു പെട്ടന്ന് പേടിച്ച് കണ്ണ് അടച്ചു
“തർക്കുത്തരം പറഞ്ഞാ …കിട്ടും എൻ്റെ കയ്യിൽ നിന്നു….നിനക്ക് ഇത്ര ബുദ്ധിമുട്ട് ആണെങ്കിൽ നീ ഇവളുടെ കൂട്ടുകാരി പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ല…നിൻ്റെ കൂടെ നടന്നാലും എൻ്റെ കൊച്ചു നാശവത്തെ ഉള്ളൂ”

“മതി സണ്ണിയെ … എപ്പൊ നോക്കിയാലും നീ അമ്മുവിനെ എന്തിനാ ഇങ്ങനെ വിരട്ടുന്ന” ജയൻ ഇവരുടെ ഇടയിൽ കയറി പറഞ്ഞു

“ഇവളുടെ നാവ് അങ്ങനെ ആണ് ജയാ…ഞാനും ഈ പെണ്ണും ഒറ്റക്ക് ആവുമ്പോൾ നോക്കിക്കോ …ഇവളുടെ നാവിൻ്റെ നീളം….ഇപ്പൊ നിങ്ങളുടെ മുന്നിൽ പതുങ്ങി ഇരിക്കുന്ന അല്ലേ” സണ്ണി പറഞ്ഞു..

“ചാച്ചാ…മതി..മതി…എൻ്റെ അമ്മുവിനെ പറഞ്ഞത്”അലീന അവളെ അടുപ്പിച്ച് നിർത്തി പറഞ്ഞു…

“ഹേയ്…ഞാൻ ഒന്നും പറഞ്ഞില്ലേ….എന്നാടി നിൻ്റെ കല്യാണം…. അന്നും  അന്നത്തെ പോലെ പച്ചക്കറി തോട്ടം പോലെ തന്നെ ആണോ….. ഇറച്ചി മീൻ ഒന്നും കിട്ടില്ലേ???, സണ്ണി കളി ആകി പറഞ്ഞു

“ഓ വിഷമിക്കേണ്ട…എൻ്റെ കല്യാണം ഇപ്രാവശ്യം എന്തായാലും ഇറച്ചി മീനും ഓക്കേ ഉണ്ടാവും” അമ്മു അവനെ നോക്കി കളി ആകി പറഞ്ഞു

“അപ്പോ നീ നായരെ മാറ്റി പിടിച്ചു വല്ല നസ്രാണി  ചെക്കനോ, മാപ്പിള ചെക്കനോ നോക്കി കെട്ടേണ്ടി വരും…എന്നാലേ വായിൽ രുചി ഉള്ളത് വല്ലോം തിന്നാൻ പറ്റുള്ളൂ” സണ്ണി പറഞ്ഞു…

“എൻ്റെ പൊന്നു സണ്ണി….വേണ്ടാത്ത ഒന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ നിൽക്കണ്ട..ഇവൻ പലതും പറയും മോളെ…ഈ ജാതി മാറലും മതം മാറി കല്യാണം ഒന്നും നീ ചെയ്യാൻ നിൽക്കണ്ട…അതിന് ഓക്കേ അത്ര ചങ്കു ഉറപ്പ് ഉള്ളവർക്ക് പറഞ്ഞാ കര്യാം ആണ്”

അമ്മു അവരെ നോക്കി പുഞ്ചിരിച്ചു…മനസ്സിൽ മുഴുവനും സണ്ണിയെ ഒറ്റക്ക് കിട്ടി തൻ്റെ പ്രണയം പറയണം എന്ന ചിന്ത മാത്രം ആയിരുന്നു….

“ഇന്നത്തെ തല്ലു പിടി എന്തിനായിരുന്നു”അലീന ചോദിച്ചു…

“എൻ്റെ അനിയൻ എന്ന് പറയുന്ന  തെണ്ടിയുടെ വക ക്വട്ടേഷൻ….എൻ്റെ തല വെട്ടി എടുക്കാൻ വന്ന ടീം ആണ്… ആ ഞൊണ്ടി കാറിൽ കയറി പോയത്” സണ്ണി പറഞ്ഞു

“അപ്പോ..ഇപ്പോഴും …പഴയ വാശിയും പകയും തീർന്നില്ലേ…ഇനിയും..വരോ….ഇതുപോലെ കൊല്ലാൻ” അമ്മു പരിഭ്രമത്തോടെ ഇടയിൽ കയറി ചോദിച്ചു

“ഈ പകയും വാശിയും മാറണം എങ്കിൽ…എൻ്റെ ജീവൻ പോയി അവൻ കാണണം…അതുവരെ അവൻ എന്നെ ചൊറിഞ്ഞു കൊണ്ടിരിക്കും….അവൻ ചൊറിഞ്ഞു നോക്കട്ടെ…പറ്റുന്ന പോലെ ഞാനും  തിരിച്ചു നിൽക്കും” സണ്ണി  ഗൗരവത്തോടെ പറഞ്ഞു…

“അയ്യോ…കയ്യിൽ ചോര” അമ്മു വേഗം അവൻ്റെ കയ്യ് തണ്ട അവളുടെ ഉള്ളം കയ്യിൽ വെച്ചു… കരുതലോടെ അതിലേക്ക് ഊതാൻ തുടങ്ങി ..

സണ്ണിക്കും ജയനും ഒരേ സമയം എന്തോ ഒരു അസ്വസ്ഥത തോന്നി…
ജയൻ കണ്ണ് കൊണ്ട്..ഇതെന്ത് എന്ന expression സണ്ണി യുടെ നേരെ ഇട്ടു…

സണ്ണി അവൻ്റെ കയ്യ് വലിച്ച് എടുത്തു്…അമ്മുവിൻ്റെ കണ്ണുകളിൽ നിറഞ്ഞു നിൽകുന്ന മിഴി നീർ തുള്ളികൾ അവനിൽ അസ്വസ്ഥത ഉണ്ടാകി..

“പെട്ടന്ന് മുറിവ് കണ്ടപ്പോ…എന്തോ…അതുകൊണ് ഞാൻ ചെയ്തതാണ്” അമ്മു ഒപ്പിച്ചു പറഞ്ഞു..

അലീന വേഗം രംഗം  മോശം ആവാതെ ഇരിക്കാൻ വേണ്ടി പറഞ്ഞു
“അതൊക്കെ പോട്ടെ….ചാച്ചാ…കോളജ്  പൂട്ടി…ഇനി ഇടക്ക് ഇടക്ക്..ഞാൻ വീട്ടിൽ ഉണ്ടാവും….പിന്നെ ഇപ്രാവശ്യം പള്ളി പെരുന്നാൾ ക്രിസ്തുമസ് മുന്നേ ഉണ്ടാവും എന്നാ പറഞ്ഞ….നമുക്ക് അടിച്ച് പൊളിക്കാം”

“ആ പെരുന്നാളിൻ്റെ കാര്യം കൃത്യം അറിയില്ല…പറയുന്ന കേട്ട് ഇപ്രാവശ്യം നേരത്തെ ആണ് എന്ന്…നീ എന്തായാലും നേരെ വീട്ടിലേക്ക് അല്ലേ..ഞാൻ റാണിയുടെ അടുത്തേക്ക് വരുന്നുണ്ട്..നിൻ്റെ പപ്പയെ കാണേണ്ട ആവശ്യം ഉണ്ട് എനിക്കും ജയനും..ഞങളുടെ ജയിംസ് മുതലാളി ഒരു ഫയൽ നിൻ്റെ പപ്പക്ക് കൊടുക്കാൻ പറഞ്ഞിട്ടുണ്ട്….അതുകൊണ്ട് മോൾ എൻ്റെ കൂടെ വാ… ജീപിൽ പോവാം”

“അല്ല…അമ്മു…അവളെ കൂടി” അലീന അവളെ നോക്കി പറഞ്ഞു

“ഇവൾക്ക് എന്ത്…അതിന് വേണ്ടി അല്ലേ സര്ക്കാര്  ബസ് സർവ്വീസ് ഉണ്ടാക്കിയ..അതിൽ കയറി വീട്ടിൽ പോട്ടെ ” പുച്ഛത്തോടെ പറഞ്ഞു…സണ്ണി അവളെ നോക്കി ജീപ്പിൻ്റെ അടുത്തേക്ക് പോയി…
ജയനും ആലീനയും അമ്മുവിനെ നോക്കി യാത്ര പറഞ്ഞു

തുടരും

Leave a Reply

You cannot copy content of this page