*രുദ്രാക്ഷം 56*
പെണ്ണേ ഇങ്ങനെ നിന്നാലേ എന്റെ കൺട്രോൾ അങ്ങ് പോകും.. പിന്നെ വിചാരിക്കുന്നിടത്ത് കാര്യങ്ങൾ നിൽക്കണമെന്നില്ല..
തന്റെ നെഞ്ചിൽ ഒരു പൂച്ചക്കുട്ടിയെ പോലെ പതുങ്ങി നിൽക്കുന്ന നന്ദനയുടെ ഇടുപ്പിൽ കൈകൾ മുറുക്കി കൊണ്ട് സൂരജ് ഒരു കുസൃതി ചിരിയാലെ അവളോടായി പറഞ്ഞു..
ഒരു നിമിഷം നന്ദന ഞെട്ടിക്കൊണ്ട് അവനിൽ നിന്നും അകന്നുമാറി..
മാറുവരെ ഒരു ടർക്കി മാത്രം ചുറ്റി തന്റെ മുന്നിൽ നിൽക്കുന്ന നന്ദനയെ കണ്ണേടുക്കാതെ നോക്കിനിന്നു സൂരജ്..
സൂരജിന്റെ നോട്ടത്തിൽ നന്ദന ആകെ ചൂളിപ്പോയി.. പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൾ വേഗം ഓടി ബാത്റൂമിൽ കയറി കതകടച്ചു..
പെട്ടെന്നുള്ള നന്ദനയുടെ പ്രവർത്തിയിൽ സൂരജാകെ ഞെട്ടിപ്പോയി പിന്നീട് എന്തോ ഓർത്തെന്ന് പോലെ പുഞ്ചിരിച്ചുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങിപ്പോയി…
പിറ്റേന്ന് രാവിലെ എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് രുദ്രൻ തിരിച്ചെത്തിയത് .. രുദ്രനെ കണ്ടതും മിത്രയുടെ കണ്ണുകൾ ഒന്ന് തിളങ്ങി..
ഈ സമയം രുദ്രൻ മിത്രയെ ഒന്ന് നോക്കി അകത്തേക്ക് കയറി..
മോനെ രുദ്ര വാ വന്നിരിക്ക് അമ്മ ഭക്ഷണം വിളമ്പാം.. രുദ്രന്റെ അമ്മ സരസ്വതി അവനെ നോക്കിക്കൊണ്ട് പറഞ്ഞു..
വേണ്ട അമ്മേ എനിക്കൊന്ന് ഫ്രഷ് ആകണം.. എന്നിട്ട് കഴിക്കാം അത്രയും പറഞ്ഞ് അവൻ തന്റെ ബാഗും എടുത്ത് വേഗം അകത്തേക്ക് കയറിപ്പോയി..
എന്തായി നിങ്ങൾ എന്തു തീരുമാനിച്ചു നന്ദന മോളുടെ കാര്യത്തിൽ.. രത്നയെയും കൃഷ്ണനെയും നോക്കിക്കൊണ്ട് മുത്തശ്ശൻ തമ്പുരാൻ
ചോദിച്ചു..
അച്ഛാ അതിനു മുന്നേ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.. സൂരജിന്റെ അച്ഛൻ രാജശേഖരൻ മുത്തശ്ശനെ നോക്കിക്കൊണ്ടു പറഞ്ഞു.
എന്താ മോനെ..
അത് പിന്നെ കൃഷ്ണനോട് കൂടിയാണ്.. കൃഷ്ണനും രത്നത്തിനും സമ്മതമാണെങ്കിൽ നന്ദനമോളെ എന്റെ സൂരജിന് നൽകുമോ..
ഒരു നിമിഷം കൃഷ്ണനും രത്നവും ആദ്യം ഒന്ന് ഞെട്ടി പിന്നീട് അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു..
അല്ല ഏട്ടാ അത് പിന്നെ സൂരജിന് എന്റെ മോളെ?… കൃഷ്ണൻ മുഴുവൻ പറയാതെ സൂരജിനെ തന്നെ നോക്കി നിന്നു..
എനിക്കിഷ്ടമാണ് അങ്കിളേ നന്ദനയെ അതുകൊണ്ടാണ് അച്ഛൻ വഴി ഞാൻ ഈ പ്രൊപ്പോസൽ മുന്നോട്ടുവച്ചത്..
ഈ സമയം കൃഷ്ണൻ നന്ദനയുടെ മുഖത്തേക്ക് നോക്കുകയായിരുന്നു അവളുടെ വിടർന്ന മുഖം കണ്ടതും അയാൾക്കും ഏകദേശം കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിരുന്നു..
കൃഷ്ണൻ തന്റെ ഭാര്യയെ നോക്കിയതും അവളും വളരെ സന്തോഷത്തിലാണെന്ന് കണ്ടതും അയാൾ ശേഖരനോട് പറഞ്ഞു
അങ്ങനെയാണെങ്കിൽ അതുതന്നെ നടക്കട്ടെ എന്റെ മോളെ വിട്ടു നിൽക്കാൻ ഈ അച്ഛനും താല്പര്യമില്ല…
കൃഷ്ണൻ അങ്ങനെ പറഞ്ഞു കഴിഞ്ഞതും എല്ലാവരുടെ മുഖത്തും സന്തോഷം അലയാടിച്ചു..
ഇനിയിപ്പോൾ രുദ്രന്റെ കാര്യമാണ് ഇവര് രണ്ടുപേരും ഒരേ സമപ്രായക്കാരാണ് അതുകൊണ്ട് രണ്ടുപേരുടെയും വിവാഹം ഒന്നിച്ച് നടത്തുന്നതായിരിക്കും ഉചിതം….. മുത്തശ്ശൻ തമ്പുരാൻ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു..
പക്ഷേ രുദ്രന്റെ കാര്യത്തിൽ….
തന്റെ ഇടതുവശത്ത് ഇരിക്കുന്ന മിത്രയേ നോക്കി മുത്തശ്ശൻ എല്ലാവരോടുമായി എന്തോ ഒന്ന് പറയുവാൻ വന്നതും പെട്ടെന്നാണ് പുറകിൽ നിന്നും രുദ്രന്റെ ഗാംഭീര്യമാർന്ന ശബ്ദം അവിടെ ഉയർന്നു കേട്ടത്…
എന്റെ കാര്യത്തിൽ ആരും ടെൻഷൻ അടിക്കേണ്ട… ഈ രുദ്രദേവിന്റെ താലി ഒരു പെൺകുട്ടിയുടെ കഴുത്തിൽ വീണാൽ അവൾ തന്നെയായിരിക്കും ഇനിയുള്ള ജന്മങ്ങളിലും എന്റെ പാതി..
അതുകൊണ്ട് മിത്രയേ അല്ലാതെ മറ്റൊരു പെൺകുട്ടിയെ നിങ്ങൾ ആരും എനിക്ക് വേണ്ടി ആലോചിക്കേണ്ട… മിത്രദേവ തന്നെയാണ് എന്റെ ഭാര്യ..
കൈകൾ പിണച്ചു കെട്ടി തലയുയർത്തിക്കൊണ്ട് മുത്തശ്ശന്റെ മുഖത്ത് നോക്കി രുദ്രൻ അങ്ങനെ പറഞ്ഞതും എല്ലാവരുടെ ചൊടിയിലും ഒരു പുഞ്ചിരി വിടർന്നു..
എന്നാൽ അങ്ങനെ ആകട്ടെ ബാക്കിയുള്ള കാര്യങ്ങൾ പെട്ടെന്ന് തന്നെ തീരുമാനിക്കണം കാരണം നന്ദന മോളുടെ ജാതക പ്രശ്നം കൊണ്ട് എത്രയും പെട്ടെന്ന് തന്നെ വിവാഹം നടത്തണം എന്നല്ലേ കൃഷ്ണാ ജോത്സ്യർ പറഞ്ഞത്..
അതേ അച്ഛാ അങ്ങനെയാണ് പറഞ്ഞത്..
എങ്കിൽ പിന്നെ നല്ലൊരു മുഹൂർത്തം നോക്കിക്കോളൂ അടുത്തുവരുന്ന ശുഭമുഹൂർത്തത്തിൽ തന്നെ എന്റെ കൊച്ചു മക്കളുടെ വിവാഹം ഇവിടത്തെ ദേവീക്ഷേത്രത്തിൽ വച്ച് നമ്മുടെ കുടുംബാംഗങ്ങൾ മാത്രമായി നടത്താം പിന്നീട് ആർഭാടപൂർവ്വം വലിയൊരു ഫംഗ്ഷൻ വെച്ചാൽ പോരേ മഹാദേവാ..
അതേ അച്ഛാ അങ്ങനെ മതി അതായിരിക്കും നല്ലത്..
ഹ്മ്മ്മ്മ്മ്..
ഈ സമയം നന്ദനയും മിത്രയും രുദ്രന്റെയും സൂരജിന്റെയും മുഖത്ത് നോക്കുവാൻ കഴിയാതെ വിവശരായി താഴേക്ക് തന്നെ നോക്കിയിരുന്നു…
**********
ഹോ നടത്തി കൊടുക്കുന്നുണ്ട് ഞാൻ ഹും ഞാനെന്താ വലിഞ്ഞുകയറി വന്നതാണോ എന്നോടൊന്നും ഒരു വാക്ക് പോലും പറയാതെയാണ് വിവാഹത്തിന്റെ കാര്യങ്ങൾ പറയുന്നതും തീരുമാനിക്കുന്നതും ഒക്കെ..
കാണിച്ചു തരുന്നുണ്ട് ഈ ശ്രീദേവി ആരാണെന്ന്.
ഓരോന്ന് പിറുപിറുത്തുകൊണ്ട് മുറിയിലേക്ക് കയറി വന്ന ശ്രീദേവിയെ ആണ് വൈഭവും സുദേവനും കാണുന്നത്..
എന്താ ശ്രീദേവി എന്താ നിനക്ക് പറ്റിയത്?
സുദേവൻ തലയനക്കാതെ ചുമരിലേക്ക് ചാരിയിരുന്നു കൊണ്ട് ശ്രീദേവിയുടെ ചോദിച്ചു..
ഓ നിങ്ങൾ അറിഞ്ഞില്ലല്ലോ അല്ലെ നമ്മുടെ രുദ്രന്റെയും സൂരജിന്റെയും വിവാഹം നടക്കുവാൻ പോകുന്നു..
മാറ്റാരുമല്ല പെണ്ണ് മിത്രയും നന്ദനയും..
ഹേ!¡!
ചുമരിൽ ചാരിയിരുന്ന വൈഭവ് ഒരു ഞെട്ടലോടെ അറിയാതെ മുന്നോട്ടേയ്ക്ക് ആഞ്ഞുപോയി ..
ആാാ!!!! അയ്യോ അമ്മേ..
ഹോ എന്തിനാടാ നീ ഇപ്പോൾ മുന്നോട്ടേയ്ക്ക് ആഞ്ഞത് ആ രണ്ട് കൈയും അനക്കാൻ പാടില്ല എന്നല്ലേ ആചാര്യൻ പറഞ്ഞത് മറന്നു പോയോ നീ..
ശ്രീദേവി വൈഭവിന് പിടിച്ച് നേരെ ഇരുത്തിക്കൊണ്ട് അവനോട് ചീറി കൊണ്ട് ചോദിച്ചു..
അത് അത് പിന്നെ അമ്മേ രുദ്രൻ
മിത്രയെ വിവാഹം കഴിക്കുന്നു എന്ന് കേട്ടപ്പോൾ ഞാൻ അറിയാതെ ഒന്നും ഞെട്ടിപ്പോയി അതാ.. അവൻ മുഴുവൻ പറയാതെ താഴേക്ക് തന്നെ നോക്കിയിരുന്നു…
വൈഭവിന്റെ മുഖത്തെ വിഷമം കണ്ടതും ശ്രീദേവി പതിയെ അവന്റെ മുഖമുയർത്തി ആ കവിളിൽ ആയി തലോടിക്കൊണ്ട് പറഞ്ഞു ..
അമ്മേന്റെ പൊന്നുമോൻ വിഷമിക്കേണ്ട… നിനക്ക് മിത്രയേ അത്രയും ഇഷ്ടമാണെങ്കിൽ ഏതു വിധേയനെയും ഈ അമ്മ മിത്രയെ നിന്റെ ഭാര്യയാക്കിയിരിക്കും…
എന്നിട്ട് വേണം എനിക്ക് അവളെ എന്റെ കാൽ ചുവട്ടിലിട്ട് അരക്കുവാൻ… എന്റെ മോൻ അനുഭവിച്ച എല്ലാ വേദനകളും ഞാൻ അവളെ അനുഭവിച്ചിരിപ്പിക്കും…
പക്ഷേ ആ വിവാഹം എങ്ങനെ മുടക്കും എന്നാണ്?
ശ്രീദേവി എന്തോ ആലോചിച്ചു എന്നാ പോലെ സ്വയം പറഞ്ഞു..
അതു മുടങ്ങും ശ്രീദേവി മുടങ്ങാതെ എവിടെ പോകാൻ… രുദ്രൻ ചത്തു കഴിഞ്ഞാൽ പിന്നെ വിവാഹം നടക്കില്ലല്ലോ… അപ്പോൾ പിന്നെ നമ്മുടെ മകൻ തന്നെ അവളെ വിവാഹം കഴിക്കും…
ഹും ഒരു മിത്രദേവ പാവം പെണ്ണ് ഇപ്പോൾ സ്വപ്നങ്ങൾ കണ്ട് നടക്കട്ടെ പക്ഷേ അവൾ അറിയുന്നില്ലല്ലോ കെട്ടാൻ പോകുന്നവൻ ചത്തുമലച്ചാണ് വിവാഹ ദിവസം കിടക്കുക എന്ന്..
പക്ഷേ പക്ഷേ സുദേട്ടാ എങ്ങനെ.. രുദ്രനെ വെറുതെ കൊച്ചായി കാണണ്ട അറിയാലോ അവനെ ശരിക്കും.. ശ്രീദേവി ഒരു താക്കീതോടെ സുദേവനെ നോക്കിക്കൊണ്ട് പറഞ്ഞു..
അറിയാടി അറിയാം അവനുള്ള ചക്രവ്യൂഹം ഞാൻ തയ്യാറാക്കി കഴിഞ്ഞു.. നീ കേട്ടിട്ടില്ലേ മഹാഭാരതത്തിലെ അഭിമന്യുവിന്റെ അവസ്ഥ അത്ര വലിയ യോദ്ധാവായിട്ടുപോലും ചക്രവ്യൂഹത്തിൽ അവൻ അകപ്പെട്ടു പോയത്.. അതേ അവസ്ഥ തന്നെയായിരിക്കും രുദ്രനും ഉണ്ടാവുക.. പകയെരിയുന്ന കണ്ണുകളോടെ സുദേവൻ ശ്രീദേവിയോട് പറഞ്ഞു..
നിങ്ങൾ ഇത് എന്തൊക്കെയാണ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ ഒന്നു പറയൂ..
ഞാൻ പറയുന്നതിനേക്കാളും നീ കാണുന്നതായിരിക്കും നല്ലത്…
ഇത്രയും കാത്തില്ലേ വൈകുന്നേരം വരെ ഒന്ന് കാത്തുനില്ക്കു.. നിനക്കുള്ള മറുപടി ലഭിച്ചിരിക്കും..
വല്ലാത്തൊരു ഭാവത്തോടെ സുദേവൻ വൈഭവിനേയും ശ്രീദേവിയെയും നോക്കിക്കൊണ്ട് പറഞ്ഞു..
************
നന്ദൂട്ടിയെ അങ്ങനെ നിന്റെ മാവും പൂത്തു അല്ലേടി പെണ്ണേ..
നാണം കൊണ്ട് പൂത്തു നിൽക്കുന്ന നന്ദനയുടെ കവിളിൽ ഒന്ന് പിച്ചികൊണ്ട് മിത്ര അവളോട് പറഞ്ഞു..
ശോ പോ അവിടുന്ന് എനിക്ക് നാണം വരുന്നു..
കൈകൾ കൊണ്ട് തന്റെ മുഖം മറച്ചുപിടിച്ച് നാണത്തോടെ നന്ദന മിത്രയോട് പറഞ്ഞു..
അല്ല നീ ഇവിടെ നാണത്തോടെ ഇങ്ങനെ ഇരിക്കാൻ ആണോ ഭാവം പോയി എഴുന്നേറ്റ് കുളിക്കെടി പെണ്ണേ നമുക്ക് കാവിൽ വിളക്ക് വെക്കാൻ പോകണ്ടേ..
അയ്യോ ഞാനത് മറന്നു എന്നാൽ ഞാൻ വേഗം പോയി കുളിക്കട്ടെ നീയും വേഗം കുളിച്ചിട്ട് വായോ ..
ഹാ.. മിത്ര നന്ദനയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒരു മൂളിപ്പാട്ടും പാടി തറവാടിന്റെ ഇടനാഴിയിലൂടെ നടന്ന് തന്റെ മുറിയിലേക്ക് പോവുകയായിരുന്നു..
പെട്ടെന്നാണ് ആരോ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുറിയിൽ കയറ്റി വാതിൽ ചേർത്ത് അടച്ചത്..
ഞെട്ടിപ്പോയ മിത്രയ്ക്ക് അല്പസമയം വേണ്ടിവന്നു താൻ എവിടെയാണ് നിൽക്കുന്നത് എന്ന് തിരിച്ചറിയുവാൻ..
മുൻപിലേക്ക് നോക്കിയപ്പോൾ കണ്ടു വാതിലിൽ ചാരി കൈകൾ പിണച്ചു കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്ര ദേവിനെ…
സാധാരണ ഇങ്ങനെയുള്ള സന്ദർഭങ്ങൾ വരുമ്പോൾ താൻ പേടിച്ചു വിറച്ചു നിൽക്കുകയാണ് ചെയ്യാറുള്ളത് പക്ഷേ ഇന്ന് ആ ഭയത്തിന് പകരം വല്ലാത്തൊരു പരിഭ്രമം തന്നെ വന്നു പൊതിയുന്നത് മിത്ര അറിയുന്നുണ്ടായിരുന്നു..
താഴേക്ക് നോക്കി നിൽക്കുകയാണെങ്കിലും രുദ്രൻ തന്റെ അടുക്കലേക്ക് നടന്നുവരുന്നത് ഇടംകണ്ണാലെ മിത്ര കാണുന്നുണ്ട്..
നിമിഷനേരം കൊണ്ട് മിത്രയുടെ മുഖത്താകെ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു .
രുദ്രൻ തന്റെ ചൂണ്ട് വിരൽ കൊണ്ട് പതിയെ മിത്രയുടെ താടിത്തുമ്പിൽ തൊട്ട് ആ മുഖമൊന്നും പിടിച്ചുയർത്തി..
തന്നെ നോക്കുവാൻ കഴിയാതെ പിടക്കുന്ന കണ്ണുകളാൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന തന്റെ പെണ്ണിനെ കണ്ടതും രുദ്രൻ പതിയെ അവളുടെ മുഖത്തേക്ക് ഒന്ന് ഊതി..
ഫു!!! രുദ്രന്റെ ചുടുനിശ്വാസം മുഖത്ത് വന്ന് പതിച്ചതും അവൾ പൊള്ളിപ്പിടഞ്ഞുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..
ക്ഷണം നേരം കൊണ്ട് രുദ്രൻ മിത്രയുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു.
മിത്ര ഞെട്ടിക്കൊണ്ട് അവനെ നോക്കി.. അവന്റെ കൈകൾ അവളുടെ നഗ്നമായി ഇടുപ്പിൽ ആണ് പിടിമുറുക്കിയിട്ടുള്ളത്.. അവന്റെ ഉള്ളം കൈയുടെ ചൂട് മിത്ര അറിയുന്നുണ്ടായിരുന്നു…
അതിനോടൊപ്പം തന്നെ മിത്രയുടെ ശരീരത്തിന്റെ ഇളംചൂട് രുദ്രനും അറിയുന്നുണ്ടായിരുന്നു…
രുദ്രൻ ഒന്നുകൂടെ പിടിമുറുക്കി മിത്രയെ തന്റെ നെഞ്ചോട് ചേർത്തു.. ഇപ്പോൾ അവർ തമ്മിൽ ഒരു നൂലിഴ വ്യത്യാസം ഇല്ല..
രുദ്രന്റെ ശരീരത്തിൽ നിന്നും വമിക്കുന്ന വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ഗന്ധം മിത്രയുടെ നാസികയിലേക്ക് തുളച്ചു കയറി…
ആ ഗന്ധം അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് പോലെ മിത്രക്ക് തോന്നി. ഇനിയും അവന്റെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുവാനുള്ള ശേഷി ഇല്ലാത്തതുപോലെ മിത്ര മുഖം കുനിച്ചുകൊണ്ട് താഴേക്ക് ദൃഷ്ടി ഊന്നി നിന്നു…
മിത്രയുടെ കാട്ടിക്കൂട്ടലുകൾ കണ്ടാ രുദ്രൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു..
മിത്ര എന്നെ നോക്ക്… ഇല്ലെങ്കിൽ
അത്രയ്ക്കും ആർദ്രമായിരുന്നു രുദ്രന്റെ ശബ്ദം…
ഒന്ന് ഞെട്ടി കൊണ്ട് മിത്ര രുദ്രന്റെ മുഖത്തേക്ക് നോക്കി…
മിത്രയുടെ വിറകൊള്ളുന്ന ചെഞ്ചുണ്ടുകളെ ഒന്നു നോക്കിക്കൊണ്ട് അവൻ അവളുടെ കാതിൽ ആയി പറഞ്ഞു..
മിത്ര നിന്റെ ചുണ്ടുകളുടെ മധുരം എനിക്ക് നുണയണം..
തുടരും
