പ്രണയാസുരം 19

അടുക്കളയിൽ നിന്നും കോഫിയും കൊണ്ട് ഹാളിലേക്ക് വരുമ്പോൾ പാർവതി കാണുന്നത് ജനവാതിൽ വഴി പുറത്തേക്ക് നോക്കി നിൽക്കുന്ന ആദത്തിനെയാണ്…

അവൾ വേഗം അവന്റെ അടുക്കലേക്ക് നടന്നു ചെന്നുകൊണ്ട് അവനോട് പറഞ്ഞു സർ കോഫീ ..

അത്രയും നേരം പുറത്തേക്ക് നോക്കിയിരുന്ന ആദം പെട്ടെന്ന് പാർവതിയുടെ ശബ്ദം കേട്ടതും തിരിഞ്ഞ് അവളുടെ കയ്യിൽ നിന്നും കോഫി വാങ്ങി  സിപ് ചെയ്തു കുടിച്ചു….

അപ്പോഴും ആദം പുറത്തേക്ക് തന്നെയാണ് നോക്കി നിൽക്കുന്നത്..

ഇയാൾ എന്താ പുറത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് അതിന് മാത്രമായി ഇരുട്ടത്ത് എന്താണാവോ.. ആദത്തിന്റെ പുറകിൽ നിന്നുകൊണ്ട് പതിയെ അവളും ഏന്തി വലിഞ്ഞു നോക്കി.. നമ്മുടെ പാറുവിന് ഹൈറ്റ് കുറവായതിനാൽ അവൾ വളരെ കഷ്ടപ്പെട്ടാണ് ഏന്തി വലിഞ്ഞു നോക്കുന്നത്..

പെട്ടെന്ന് തന്റെ പുറകിൽ ആരോ നിൽക്കുന്നതുപോലെ തോന്നിയ ആദം തിരിഞ്ഞു നോക്കിയതും കാണുന്നത് ഇവളുടെ ഈ കളിയാണ്..

കഴിഞ്ഞോ…

ഒരു നിമിഷം പാർവതി അവിടെ തന്നെ സ്റ്റക്കായി നിന്ന് പോയി.. പിന്നീട് അവന്റെ മുഖത്തേക്ക് നോക്കുവാൻ ധൈര്യമില്ലാത്തത് പോലെ താഴോട്ടു നോക്കി നിന്നു…

ഹ്മ്മ്മ്… അവളെ ഒന്ന് ഇരുത്തി നോക്കി കോഫി കപ്പ് അവളുടെ നേർക്ക് നീട്ടി അവൻ..

ഒന്നും നോക്കാതെ കോഫി കപ്പ് വാങ്ങി അവൾ വേഗം അടുക്കളയിലേക്ക് വെച്ച് പിടിച്ചു..

ആദ്യമായി പാർവതിയുടെ കളികൾ കണ്ട് ആദത്തിന്റെ ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി വിടർന്നു… സൂക്ഷിച്ചു നോക്കിയാൽ കാണില്ല അത്രയും ചെറുത്…

അവൻ മുകളിലേക്ക് കയറാൻ പോകുന്നത് കണ്ടതും പാർവതി ഓടി വന്നു കൊണ്ട് ചോദിച്ചു സാറിന് കഴിക്കുവാൻ എടുക്കട്ടെ.

വേണ്ട…

അത്രമാത്രം പറഞ്ഞ് അവൻ മുകളിലേക്ക് കയറി പോയി..

ഹോ കടുവ ഇതൊന്നു അയാൾക്ക് നല്ല രീതിയിൽ പറഞ്ഞുകൂടെ എന്തിനാണാവോ ഇങ്ങനെയൊക്കെ ചാടി കളിക്കുന്നത്.. ഹും..

എന്തായാലും ഞാൻ കഴിക്കട്ടെ എനിക്ക് വിശന്നിട്ട് വയ്യ.. ചപ്പാത്തി ഒരു കഷണം എടുത്ത് വായിലേക്ക് വെക്കാൻ ഒരുങ്ങിയതും   എന്തുകൊണ്ടോ അവൻ കഴിച്ചില്ല എന്ന് പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു.. പിന്നീട് അവൾക്കും ഒന്നും കഴിക്കുവാൻ തോന്നിയില്ല.. എടുത്ത ഭക്ഷണം കൊണ്ട് വേസ്റ്റിലിട്ട് ബാക്കിയുള്ളതെല്ലാം ഫ്രിഡ്ജിൽ കയറ്റി അവൾ വാതിൽ എല്ലാം  അടച്ചു എന്ന് ഉറപ്പുവരുത്തി മുകളിലേക്കായി കയറിപ്പോയി..

മുറിയിലെത്തി റൂമിന്റെ കതക് അടച്ച് തിരിഞ്ഞതും  പാർവതി കാണുന്നത് ബെഡിൽ കിടന്നു കിടുകിടാന്ന് വിറക്കുന്ന ആദത്തിനെയാണ്..

പരിഭ്രമിച്ചുകൊണ്ട് ഓടിച്ചെന്ന് പാർവതി ആദത്തിന്റെ  നെറ്റിന്മേൽ കൈവെക്കുവാൻ ഒരുങ്ങി പിന്നീട് എന്തോ ഓർത്തത് പോലെ കൈ പിൻവലിച്ചു… പക്ഷേ അവന്റെ അവസ്ഥ കണ്ടതും ഒന്നു മടിച്ചെങ്കിലും പിന്നീട് വേറെ വഴിയില്ലാത്തതുകൊണ്ട് ഒന്ന് തൊട്ടു നോക്കി..

എന്റെ കണ്ണാ പൊള്ളുന്ന പനിയാണല്ലോ..

സാർ കണ്ണുതുറക്ക് സർ കണ്ണ് തുറക്ക് എനിക്ക് പേടിയാകുന്നു.. കരഞ്ഞുകൊണ്ട് ആദ lന്റെ കവിളിലായി തട്ടിക്കൊണ്ടേയിരുന്നു പാർവതി..

എപ്പോഴോ ഒന്ന് സ്വബോധത്തിലേക്ക് വന്ന ആദം പതിയെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ കണ്ടു തന്നെയും നോക്കി നിറകണ്ണുകളോടെ എന്തൊക്കെയോ പറയുന്നവളെ…

ആദം ചെറുതായി കണ്ണ് തുറന്നതും പാർവതിക്ക് ആശ്വാസമായി പക്ഷേ അവൻ പെട്ടെന്ന് തന്നെ കണ്ണുകൾ വീണ്ടും അടച്ചു…

അയൽപക്കത്തുള്ളവരെ ഒന്നും പാർവതിക്ക് നല്ല പരിചയമില്ല.. അതുമല്ല കറണ്ടും പോയി  ഒപ്പം മഴയും ഇടിയും മിന്നലും.. സത്യത്തിൽ അവൾ ആകെ പെട്ടു എന്ന് വേണമെങ്കിൽ പറയാം… പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ഓടി താഴേക്ക് ചെന്നു…

പിന്നീട് മുകളിലേക്ക് വരുമ്പോൾ അവളുടെ കൈയിൽ ഒരു ചെറിയപാത്രവും ഒരു നനഞ്ഞു തുണിയും ഉണ്ടായിരുന്നു…

റൂമിലുണ്ടായിരുന്ന ഒരു ചെയർ എടുത്ത് ആദത്തിന്റെ അടുത്തേക്ക് നീക്കിയിട്ടുകൊണ്ട് പാർവതി ആ തുണി വെള്ളത്തിൽ മുക്കി ഒന്നുകൂടെ നനച്ച് അവന്റെ നെറ്റിയിൽ ആയി ഇട്ടുകൊടുത്തു…

അവന് ചൂടു കിട്ടുവാൻ വേണ്ടി ബ്ലാങ്കറ്റ് എടുത്ത് അവനെ നന്നായി പുതപ്പിക്കുകയും ചെയ്തു…

ഓരോ മണിക്കൂർ ഇടവിട്ട് അവൾ ഇങ്ങനെ ചെയ്തു കൊണ്ടേയിരുന്നു….

പുലർച്ചെ അഞ്ചുമണിവരെ ആദത്തിനെയും നോക്കി അവനു വേണ്ട കാര്യങ്ങളും ചെയ്തു കൊടുത്തു പാർവതി ഉറങ്ങാതെ അവന് കാവൽ ഇരുന്നു… അഞ്ചുമണി എല്ലാം ആയപ്പോൾ അവൾ പതിയെ അവന്റെ നെറ്റിയിൽ ആയി ഒന്നു തൊട്ടു നോക്കി..

ഹോ എന്റെ കണ്ണാ സമാധാനമായി.. പനി കുറഞ്ഞല്ലോ…

ക്ഷീണം കൊണ്ടാണെന്ന് തോന്നുന്നു പാവം പെണ്ണ് ആ ചെയറിൽ ഇരുന്നുകൊണ്ടുതന്നെ ആദത്തിനെ നോക്കി ഇരുന്നു പക്ഷേ അവളുടെ  കണ്ണുകൾ അവൾ പോലും അറിയാതെ  അടഞ്ഞു പോയി….

മുഖത്തേക്ക് സൂര്യ പ്രകാശം അടിച്ചപ്പോഴാണ് ആദം പിന്നീട് കണ്ണ് തുറക്കുന്നത്…

കണ്ണുകൾ തുറന്ന  ആദത്തിന്ന് പരിസരബോധം വീണ്ടെടുക്കുവാൻ അല്പസമയം വേണ്ടിവന്നു…

ഇന്നലെ എപ്പോഴോ  അബോധാവസ്ഥയിൽ പാറുവിന്റെ നിറഞ്ഞ കണ്ണുകൾ ആദത്തിന്റെ ഓർമ്മയിലേക്ക് ഇരച്ചു കയറി.. കിടന്നെടുത്തു നിന്നും പതിയെ എഴുന്നേറ്റ അവന്റെ കണ്ണുകൾ ആദ്യമായി പാറുവിനെ തിരഞ്ഞു..

തന്റെ മുന്നിലെ ചെയറിൽ ത ഗാഢമായ നിദ്രയിൽ ഉറങ്ങുന്ന പാറുവിനെ കണ്ടതും ആദ്യമായി എന്നോണം ആദം അവളെത്തന്നെ നോക്കി ഇരുന്നു പോയി..

അവളുടെ കണ്ണുകൾ ആയി സൂര്യപ്രകാശം തട്ടുന്നത് കൊണ്ടാവാം പാറു എഴുന്നേൽക്കാൻ തുടങ്ങുകയാണെന്ന് അവന് മനസ്സിലായി…

ആദം മറ്റൊന്നും ചിന്തിക്കാതെ വേഗം കണ്ണടച്ച് ബെഡിൽ തന്നെ കിടന്നു..

കണ്ണുകൾ പതിയെ ചിമ്മിതുറന്ന പാർവതി ആദ്യം ആദത്തിനെയാണ് നോക്കിയത്.. കൊച്ചു കുഞ്ഞിനെപ്പോലെ ചുരുണ്ടുകൂടി കിടക്കുന്നവനെ കണ്ടതും അവൾക്ക് വല്ലാത്ത വാത്സല്യം തോന്നി… പക്ഷേ അന്ന് ബാത്റൂമിൽ വെച്ച് അവൻ പറഞ്ഞ ഓരോ വാക്കുകളും അവളുടെ ഓർമ്മയിലേക്ക് വന്നതും ആ പുഞ്ചിരി താനെ മാഞ്ഞുപോയി…

എങ്കിലും പാർവതി പതിയെ എഴുന്നേറ്റ് ചെന്ന് ആദത്തിന്റെ നെറ്റിയിലായി ഒന്ന് തന്റെ കൈകൾ വെച്ച് ഒന്ന് തൊട്ടുനോക്കി…

കണ്ണടച്ചാണ് കിടക്കുന്നതെങ്കിലും അവളുടെ കൈകളുടെ തണുപ്പ് അവന്റെ നെറ്റിയിൽ പതിയുന്നത് ആദത്തിന്  അറിയുവാൻ സാധിക്കുന്നുണ്ടായിരുന്നു…

ഹോ എന്റെ കൃഷ്ണാ, ഇപ്പോഴാ സമാധാനമായത് പനി ഏതായാലും കുറഞ്ഞല്ലോ…

എന്തായാലും സർ എഴുന്നേൽക്കുമ്പോഴേക്കും കുറച്ച് കഞ്ഞി ഉണ്ടാക്കി വെക്കാം…. സ്വയം പറഞ്ഞുകൊണ്ട് പാർവതി പതിയെ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി..

പാർവതി പോയ വഴിയെ നോക്കി തന്നെ ആദം അല്പസമയം അവിടെ തന്നെ കിടന്നു.. പക്ഷേ ഇത്തവണ അവന്റെ മുഖത്തെ ഭാവം എന്തെന്ന് ആർക്കും നിർവചിക്കുവാൻ സാധിച്ചില്ല…

പാർവതി ഒന്ന് കുളികഴിഞ്ഞ് ആദത്തിനുള്ള കഞ്ഞിയും മറ്റും ഉണ്ടാക്കി അവനെ വിളിക്കുവാൻ മുകളിലേക്ക് കയറുമ്പോഴാണ് അവൻ പതിയെ താഴോട്ടേക്ക് ഇറങ്ങി വരുന്നത് കണ്ടത്..

പനി വിട്ടു മാറിയെങ്കിലും ക്ഷീണം ഇപ്പോഴും നല്ലോണം ഉണ്ടെന്ന് ആമുഖം നോക്കിയാൽ ആർക്കും മനസ്സിലാകും…

സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് എത്തിയ ആദം പതിയെ വേച് വീഴാൻ പോയതും അത്രയും നേരം അവനെ നോക്കി നിന്ന പാർവതി ഓടിച്ചെന്ന് അവനെ ഒന്ന് താങ്ങി..

ഒരു നിമിഷം പരസ്പരം അവരുടെ കണ്ണുകൾ തമ്മിൽ ഒന്നിടഞ്ഞു.. പെട്ടെന്ന് തന്നെ നോട്ടം മാറ്റിയ ആദം  അവളിൽ നിന്ന് അകന്ന് മാറി ഇരിക്കുവാൻ ഒരുങ്ങിയതുംആദത്തിന് തല ചുറ്റുന്നത് പോലെ തോന്നി..

അവന്റെ നിൽപ്പും ഭാവത്തിലും  എന്തോ പന്തികേട് തോന്നിയ പാർവതി വേഗം അവനെ അടുത്തുള്ള ചെയറിലായി പിടിച്ചിരുത്തി …

ആദത്തിന് തന്നെ മനസ്സിലാകുന്നില്ലായിരുന്നു പാർവതിയോട് തനിക്ക് തോന്നുന്നത് എന്താണെന്ന്..സാധാരണ അവൾ ഇങ്ങനെയൊക്കെ ചെയ്താൽ താൻ  ദേഷ്യപ്പെടാറാണ് പതിവ്.. പക്ഷേ ഇപ്രാവശ്യം അവൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ  അവളോട് ഒന്നും പറയുവാൻ തനിക്ക് തോന്നുന്നില്ലല്ലോ എന്ന് ചിന്തിക്കുകയായിരുന്നു അവൻ.. ഈ സമയമാണ് അവന് ആർക്ക് ഒരു സ്പൂൺ കഞ്ഞി നീട്ടി കൊണ്ട് പാർവതി വന്നത്..

അവളുടെ മുഖത്തേക്കും ആ കഞ്ഞിയിലേക്കും  മാറിമാറി നോക്കി ആദം ..

ഞാൻ…ഞാൻ.. ഊ…ഊട്ടി തരാം.. ഇ…ഇന്നലെ സാറിന് അത്യാവശ്യം മോ…മോശമല്ലാത്ത രീതിയിൽ പനിച്ചിരുന്നു.. ചി…ചിലപ്പോൾ അതുകൊണ്ടായിരിക്കും ഈ തല ചുറ്റൽ… ഇന്നലെ രാത്രിയിലും ഭക്ഷണം ഒ…ഒന്നും കഴിച്ചില്ലല്ലോ.. ഹ്മ്മ്മ് കഴിക്കൂ.. പേടിയുണ്ടെങ്കിലും അവൾ എങ്ങനെയൊക്കെയോ പറഞ്ഞു നിർത്തി.

എന്തുകൊണ്ടൊ അവൾ നീട്ടിയ കഞ്ഞി കുടിക്കാതിരിക്കുവാൻ അവന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അവൻ പതിയെ വായ തുറന്നതും അവൾ സന്തോഷപൂർവ്വം ഒരു സ്പൂൺ കഞ്ഞി അവന് ഊട്ടി കൊടുത്തു…

പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ലെങ്കിലും അവരുടെ കണ്ണുകൾ തമ്മിൽ പരസ്പരം കോർക്കുമ്പോൾ അവരറിയാതെ സംസാരിക്കുന്നുണ്ടായിരുന്നു..

ആദം അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ പരൽമീൻ പോലെ പിടയുന്ന അവളുടെ കണ്ണുകളെ എന്തുകൊണ്ടൊ ഇപ്രാവശ്യം അവന് നേരിടുവാൻ സാധിച്ചില്ല.

പെട്ടെന്നാണ് ഇരുവരെയും ഞെട്ടിച്ചുകൊണ്ട് വീടിന്റെ കോളിംഗ് ബെൽ അടിച്ചത്..

ശബ്ദം കേട്ടതും ഇരുവരും ഒന്ന് ഞെട്ടിപ്പോയി..

സമചിത്തത വീണ്ടെടുത്ത് പാർവതി ആദത്തെ നോക്കിക്കൊണ്ട് പറഞ്ഞു..

ഞാൻ…ഞാൻ പോയി നോക്കാം ആരാണെന്ന്…

അതിന് ആദം അവളെ ഒന്ന് നോക്കുക മാത്രമാണ് ചെയ്തത്…

പാർവതി ഓടിപ്പോയി മെയിൻ ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൾ ഇടിവെട്ടേറ്റത് പോലെ നിന്നു പോയി…

അവളുടെ നാവിൽ നിന്നും അറിയാതെയാ നാമം ഉച്ചരിച്ചു

രാധിക..

തുടരും

Leave a Reply

You cannot copy content of this page