രുദ്രാക്ഷം 34

ആാാാാ!!!!!ആാാാാ!!!

തേജാ കാലുയർത്തി  രുദ്രന്റെ നെഞ്ചിലേക്ക് ചവിട്ടാൻ ഒരുങ്ങിയ അതേസമയം തന്നെയാണ് രുദ്രൻ തന്റെ വലത്  കൈ ഉയർത്തി   കൊണ്ട് തേജയുടെ മുഖം നോക്കി ഒന്ന് കൊടുത്തത്..

നിനക്കാത്ത അടിയായതിനാൽ തേജയുടെ വായിലെ പല്ലുകൾ വരെ തെറിച്ചു പോയി…

തേജ നിലത്തേക്ക് വീണ അതേ സമയം അവന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് കയറിയിറങ്ങി.. വായിൽ ചുടരക്തത്തിന്റെ ചുവ അവൻ ആ സമയം അറിയുന്നുണ്ടായിരുന്നു…

നിലത്ത് കിടന്ന് പിടഞ്ഞ തേജ  രാകേഷിനെ നോക്കി അലറിക്കൊണ്ടു പറഞ്ഞു..

എന്ത്‌ നോക്കി നിൽക്കുവാടാ നിങ്ങളെല്ലാം തല്ലിക്കൊല്ലടാ ആ നാ***-മോനെ….

തേജയുടെ ആക്രോഷം കേട്ടതും അത്രയും നേരം മുന്നിലെ കാഴ്ച കണ്ടു  തരിച്ചു നിന്ന അവന്റെ ഗുണ്ടകളും രാകേഷ് ഉൾപ്പെടെ എല്ലാവരും രുദ്രന്റെ അടുക്കലേക്ക് ഓടിവന്നു..

അപ്പോഴും മിത്ര വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു..  രുദ്രേട്ടൻ തന്നെ അവിശ്വസിച്ചു കാണുമോ എന്നുള്ള ഭയം അവളെ വല്ലാതെ ഉലച്ചുപോയി…

പെട്ടെന്നാണ് അവളെ പിടിച്ചു വലിച്ചു  രുദ്രൻ തന്റെ പിറകിലേക്ക് ആയി നിർത്തിയത്…

സ്വബോധത്തിലേക്ക് വന്ന മിത്ര മുൻപോട്ടേക്ക് നോക്കിയതും കണ്ടു തങ്ങളുടെ അടുക്കലേക്ക് പാഞ്ഞു വരുന്ന രാകേഷ് ഏട്ടനെയും ഗുണ്ടകളെയും….

അവന്റെ പുറകിലായി ഒന്നിലധികം ഗുണ്ടകളും ഉണ്ടെന്ന് കണ്ടതും അവൾ സത്യത്തിൽ വിറച്ചു പോയി..

എന്റെ ദേവി.. മിത്രയ്ക്ക് ഭയം കൊണ്ട്  അവളുടെ ശരീരം എല്ലാം വിറക്കുന്നുണ്ടായിരുന്നു..

വീണുപോകുമെന്ന് തോന്നിയതും മിത്ര തന്റെ കൈകൾ കൊണ്ട് രുദ്രന്റെ നഗ്നമായ പുറത്ത് കൈകൾ ചേർത്തുവച്ച് നിന്നു..

പക്ഷേ രുദ്രൻ ഇതൊന്നും ശ്രദ്ധിക്കുന്ന കൂടെയില്ലായിരുന്നു അവന്റെ  മുന്നിലേക്ക് വന്നത് ആദ്യം രാകേഷ് ആയിരുന്നു കൈയുയർത്തി രാകേഷ് രുദ്രനെ അടിക്കുവാൻ ഓങ്ങിയതും   ആ കൈകളെ പിടിച്ചു രുദ്രൻ തിരിച്ചൊടിച്ച്  കളഞ്ഞു…

ആാാാ!!!! എന്റെ ക…. കൈ…. ആാാാാ…

എന്നാലും വിട്ടുകൊടുക്കില്ല എന്ന  ഉദ്യമത്തോടെ രാകേഷ് തന്റെ ഇടതുകൈ  കൊണ്ട് രുദ്രന്റെ കഴുത്തിൽ പിടിക്കുവാൻ ഒരുങ്ങിയതും..

ആ കൈകളെ കുടഞ്ഞിറിഞ്ഞു കൊണ്ട് അവൻ രാകേഷിന്റെ കഴുത്തിൽ പിടിച്ച് അവനെ എടുത്തുയർത്തി നിലത്തേക്ക് മലർത്തിയടിച്ചു..

ആാാാാ!!!!!!

തന്റെ നട്ടെല്ല്  തകർന്നു പോയി എന്ന് പോലും രാകേഷിന്  തോന്നി….

ആാാാാ!!!!ആാാാ

കൈ ഒടിഞ്ഞത് കൊണ്ട് തന്നെ അവന് നിലത്ത് കുത്തി എഴുന്നേൽക്കാൻ സാധിക്കുന്നില്ലായിരുന്നു…

വേദനയാൽ രാകേഷ് അവിടെ കിടന്നു പിടഞ്ഞു..

ഈ സമയം തേജയുടെ കൂടെ വന്നവരിൽ ഒരുവൻ രുദ്രന്റെ നെഞ്ചു നോക്കി ആഞ്ഞു ചവിട്ടി നിനക്കാത്ത ചവിട്ട് ആയതിനാൽ രുദ്രൻ  ഒന്ന് മാളി കൊണ്ട് നിലത്തേക്ക് കമിഴ്ന്നടിച്ച്  വീണുപോയി…

  അയ്യോ രുദ്രേട്ടാ!!!!

മിത്ര അവന്റെ അടുക്കലേക്ക് ഓടാൻ തുടങ്ങി..

പക്ഷേ അതിനു മുന്നേ തന്നെ തേജയുടെ വലംകൈയായ റോയ് കയ്യിൽ ഒരു മരക്കഷണം എടുത്തു കൊണ്ട് ഓടി വന്നു രുദ്രന്റെ തല നോക്കി ഒരൊറ്റ അടി ആയിരുന്നു..

ആ അടിയിൽ രുദ്രന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു..

രുദ്രേട്ടാ!!!!!!

മിത്ര ഓടി  അവന്റെ അടുക്കലേക്ക് ചെല്ലുന്നത്  തന്റെ ബോധം മറഞ്ഞു കണ്ണുകൾ അടയുമ്പോഴും  രുദ്രൻ കാണുന്നുണ്ടായിരുന്നു…

രുദ്രേട്ടാ കണ്ണു തുറക്ക്…..കണ്ണ് തുറക്ക് രുദ്രേട്ടാ ..

കണ്ണുകൾ അടച്ചാണ് രുദ്രൻ  കിടക്കുന്നത്… പക്ഷേ ഇടയ്ക്കിടയ്ക്ക് മിത്രയുടെ ശബ്ദം അവന് കേൾക്കാമായിരുന്നു..

ശ്രമപ്പെട്ട് കണ്ണുകൾ തുറക്കുവാൻ രുദ്രൻ ഒരു ശ്രമം നടത്തി നോക്കി.. അവസാനം വിജയം കണ്ടതുപോലെ കണ്ണുകൾ തുറന്നു അവൻ ..

മുന്നിലേക്ക് നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി വിങ്ങിപ്പൊട്ടി കരഞ്ഞു നിൽക്കുന്ന മിത്രയെ അവളുടെ ഇടതു കൈ തേജ മുറുകെ പിടിച്ചിട്ടുണ്ട്..

ചുറ്റുപാടും ഒന്ന് നോക്കി. ഏതോ വെള്ളച്ചാട്ടത്തിന്റെ അരികിൽ ആയിട്ടാണ് നിൽക്കുന്നത് പിറകിൽ  ആഴമേറിയ വെള്ളച്ചാട്ടം ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവനു മനസ്സിലായി…

അധികം താഴേക്ക് നോക്കണ്ട രുദ്ര.. നീ മനസ്സിൽ ചിന്തിച്ചത് തന്നെയാണ് സത്യം. കൊന്നു നിന്നെ ഈ വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുവാൻ പോവുകയാണ് ഞാൻ… ഒരു വടിക്ക് രണ്ട് പക്ഷി എന്ന് പഴമക്കാർ പറയുന്നത് എത്ര ശരിയാണ് അല്ലെ …  അതുകൊണ്ടാണല്ലോ മിത്രയേ തേടി വന്നപ്പോൾ എനിക്ക് നിന്നെ കൂടി കിട്ടിയത്…

സത്യത്തിൽ നിന്നെക്കൊണ്ട് വല്ലാതെ പൊറുതിമുട്ടിയിരുന്നു ഞാൻ.. എന്തായാലും എനിക്ക് ഇന്ന് സമാധാനത്തോടെ ഒന്ന് ഉറങ്ങണം ഇന്നത്തോടെ നിന്റെ ചാപ്റ്റർ ക്ലോസ്…

ഹാ… ഹാ…. തേജ സന്തോഷം കൊണ്ട് അലറി പൊട്ടിച്ചിരിച്ചു പോയി..

ഈ സമയം മിത്ര രുദ്രനെ നോക്കി കാണുകയായിരുന്നു..

അവന്റെ നെറ്റിയിലൂടെ ചോര കിനിഞ്ഞിറങ്ങി കൺതടം വഴി കവിളിലേക്ക് ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു…

അവന്റെ താടിയിലും കണ്ണുകളിലും മുഖത്തും എല്ലാം തലയിൽ നിന്നും ഇറങ്ങിയ രക്തം  പടർന്നിട്ടുണ്ടായിരുന്നു…

തളർന്നുള്ള രുദ്രന്റെ നിൽപ്പ് കണ്ടതും മിത്രയുടെ നെഞ്ചുവിങ്ങി…

“ഞാൻ കാരണം” അവളുടെ മനസ്സ് അവളെ തന്നെ കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു…

മിത്രയുടെ കരച്ചിൽ ചീളുകൾ രുദ്രന്റ ചെവിയിലേക്ക് തുളഞ്ഞ് കയറിയതും  രുദ്രൻ തന്റെ കണ്ണുകൾ വലിച്ചു തുറന്നു..

കണ്ണുകൾ തുറന്ന രുദ്രന്റെ തീക്ഷ്ണതയേറിയ മുഖത്തേക്ക് നോക്കുവാൻ പോലും ഗുണ്ടകൾ ഒന്ന് പതറി എങ്കിലും കൂടെ തേജ ഉള്ളതുകൊണ്ട് തന്നെ അവർക്ക് ആർക്കും അത് അത്ര പ്രശ്നമല്ലായിരുന്നു..

ഈ സമയം രുദ്രന്റെ രണ്ട് കൈകളും  തേജയുടെ കൂടെ വന്ന  ഗുണ്ടകൾ പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു…

എന്തുപറ്റി രുദ്ര ഇത്ര വേഗം നീ അടിയറവ് പറയും എന്ന് ഞാൻ കരുതിയില്ല.. So sad

തേജ രുദ്രേനെ കളിയാക്കിക്കൊണ്ട് മിത്രയെ പിടിച്ച് തന്റെ അരികിലേക്ക് ചേർത്ത് നിർത്തി അവളുടെ വയറിലൂടെ കൈകൾ ചേർത്ത് അവളെ അവനിലേക്ക് ചേർത്തുപിടിച്ചു ..

മ്മ്മ്മ്…… എന്തു മണമാണ് പെണ്ണേ നിന്നെ…

അവൻ മിത്രയുടെ മുടികളിലൂടെ തന്റെ മുഖം അടിപ്പിച്ചു കൊണ്ട് അവളോടായി പറഞ്ഞു..

ഇത് കണ്ട മിത്ര അറപ്പോടെ തന്റെ മുഖം ഒരു വശത്തേക്ക് വെട്ടിച്ചു..

പക്ഷേ ഈ കാഴ്ച കണ്ട രുദ്രന്റെ മുഖത്തെ പേശികൾ എല്ലാം ദേഷ്യം കൊണ്ട് മുറുകീയിരുന്നു.

ഡാാ!!!!!

ഗുണ്ടകളിൽ നിന്നും ചീറി തേജയുടെ അടുത്തേക്ക് വരാൻ ഒരു ചീറ്റപ്പുലിയെ പോലെ കിടന്നു അലറി രുദ്രൻ…

അതേസമയം തന്നെ രക്തം തലയിൽ നിന്ന് കിനിഞ്ഞ് ഇറങ്ങുന്നത് കൊണ്ട് തന്നെ അവന് ബോധം ഇടയ്ക്ക് നഷ്ടപ്പെടുന്നുണ്ടായിരുന്നു..

അത് രുദ്രന്റെ ശരീരത്തെയും വല്ലാതെ പ്രതിപാദിച്ചു…

ഒരു തളർച്ച ശരീരത്തെ പിടിപ്പെട്ടിരുന്നത് കൊണ്ട് തന്നെ   ഗുണ്ടകളുടെ ശക്തിക്ക് മുന്നിൽ അവന് പിടിച്ചുനിൽക്കുവാൻ സാധിക്കുന്നില്ലായിരുന്നു…

ഹാ അടങ്ങരുദ്രദേവ് ഇത് തേജയാണ്  കാളിയാർ മഠത്തിലെ തേജ് യാദവ്… ഈ തേജൊന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഈ ലോകത്തെവിടെയാണെങ്കിലും വെട്ടിപ്പിടിച്ച് എന്റെ കൈക്കൂള്ളിലാക്കിയിരിക്കും ഇല്ലെങ്കിൽ എനിക്ക് ഒരു മനസ്സമാധാനവും ഉണ്ടാകില്ല..

പക്ഷേ ഇത്രയും കാലത്തെ എന്റെ ജീവിതത്തിനിടയിൽ ഞാൻ ദേ ഇവൾക്ക് വേണ്ടിയാണ്  ഞാൻ സമയം കളഞ്ഞത്..

അത് സാരമില്ല അല്പം കഷ്ടപെട്ടാലും എനിക്ക് തന്നെ കിട്ടിയല്ലോ ഇവളെ.. മിത്രയെ ഒന്നായി കണ്ണുകൊണ്ട് ഉഴിഞ്ഞു തേജ രുദ്രനോടായി പറഞ്ഞു..

 

വിട് വിടാൻ അല്ലേ പറഞ്ഞത് രുദ്രേട്ടാ …

തേജയുടെ കയ്യിൽ കിടന്നു പിടഞ്ഞുകൊണ്ട്  മിത്ര രുദ്രനു നേർക്ക് കൈകൾ നീട്ടിക്കൊണ്ട് അലറി കരഞ്ഞു ..

എവിടെ….. എവിടെയാ പന്ന നാ*****മോൻ..!!!

ഈ സമയം രണ്ടു ഗുണ്ടകളുടെ തോളിലൂടെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് എങ്ങനെയൊക്കെയോ രാകേഷ് നടന്നു തേജയുടെയും കൂട്ടരുടെയും അടുത്തെത്തി..

നേരത്തെ രുദ്രന്റെ ചവിട്ടിലും അടിയിലും അവന് നേരാവണ്ണം എഴുന്നേറ്റു നിൽക്കുവാൻ സാധിക്കുന്നില്ലായിരുന്നു.. ഇടക്കിടക്ക് രാകേഷിന്റെ മുഖം വേദനയാൽ ചുളുങ്ങുന്നുണ്ട്…

എങ്കിലും തങ്ങളുടെ ഗുണ്ടകളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന രുദ്രനെ കണ്ടപ്പോൾ രാകേഷിന്റെ മുഖം ഒന്ന് തിളങ്ങി..

തേജ സർ എന്ത് നോക്കി നിൽക്കുകയാണ് ഈ പന്ന മോനേ കൊന്നു കുടിച്ചുമൂട്..

പല്ലുകൾ ഞെരിച്ചു കൊണ്ട് രാകേഷ് തേജയോട് അലറിക്കൊണ്ട് പറഞ്ഞു.

രാകേഷിന്റെ ആക്രോഷവും മിത്രയുടെ പിടച്ചിലും കണ്ടു വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയി രുദ്രൻ .. അവന്റെ മുഖം എല്ലാം ദേഷ്യത്താൽ മുറുകിയിരുന്നു…

എന്താ രുദ്ര ദേഷ്യം വരുന്നുണ്ടോ നിനക്ക്.. ഞാനിവളെ തൊടുമ്പോഴത്തേക്കും നിനക്കെന്താ മോനെ ദേഷ്യം വരുന്നത്.. നിനക്കെന്താ ഇവളോട് പ്രണയം തോന്നുന്നുണ്ടോ രുദ്ര!!!!..

ഒരു ഭ്രാന്തനെ പോലെ അലറിക്കൊണ്ട് തേജ അവനോട് ചോദിച്ചു..

പാടില്ല പാടില്ല ഈ തേജ ആഗ്രഹിച്ചതൊന്നും മറ്റൊരുവൻ  മനസ്സിൽ കൊണ്ടുനടക്കുന്നതുപോലും എനിക്കിഷ്ടമല്ല കൊന്നു തള്ളും ഞാൻ അറിയാലോ നിനക്കെന്നെ രുദ്രദേവ്…

എന്തായാലും നീ ചാവാൻ പോവുകയല്ല ദാ ഇതും കൂടി കണ്ടൊ

അതും പറഞ്ഞു തേജ രുദ്രനെ നോക്കി  മിത്രയുടെ മുഖം തന്റെ നേർക്ക് ബലമായി തിരിച്ചുകൊണ്ട് അവളുടെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തുവയ്ക്കാൻ ഒരുങ്ങുന്നത് കണ്ടാതും രുദ്രന്റെ ഞരമ്പുകളും എടുത്തു പൊന്തി ദേഷ്യം കൊണ്ട് അവൻ വിറച്ചു..

ഈ സമയം അവന്റെ തലയിൽ നിന്നും രക്തം അതിവേഗത്തിൽ മുറിവിൽ പറ്റിയ ഭാഗത്തുനിന്നും ഒഴുകി ഇറങ്ങുവാൻ തുടങ്ങി…

ഡാാാ!!!! ഘടാഗടിയന്മാരായ  തലങ്ങും വിലങ്ങും നിൽക്കുന്ന ഗുണ്ടകളെ ഇരുവശത്തേക്കും എടുത്തെറിഞ്ഞുകൊണ്ട്   ഒരു സിംഹത്തെ പോലെ രുദ്രദേവ് സട കുടഞ്ഞ് എഴുന്നേറ്റ.

സത്യത്തിൽ മുന്നിൽ നിൽക്കുന്ന അവരാരും രുദ്രന്റെ അത്തരത്തിലുള്ള ഒരു നീക്കം പ്രതീക്ഷിച്ചിട്ടില്ലായിരുന്നു…

കൂർത്ത പാറക്കെട്ടുകൾക്ക് മുകളിലേക്കാണ് ഒരു ഗുണ്ട തെറിച്ചു വീണത്.. മറ്റൊരുവൻ അഗാധമേറിയ ആ വെള്ളച്ചാട്ടത്തിലേക്ക് വീണുപോയി…

ആാാാാ!!!!!

മിത്രയെ ചുംബിക്കാൻ ഒരുങ്ങിയ  തേജ എന്തോ ശബ്ദം കേട്ട് മുന്നോട്ടു നോക്കിയപ്പോഴത്തേക്കും അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു. ഒപ്പം തന്നെ അവന്റെ കൈകൾ ഒന്നയഞ്ഞതും മിത്ര അവനിൽ നിന്നും വേർപെട്ടു പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

ആഹ്!!!!

ഒരു നിമിഷം ഗുണ്ടകൾ മുന്നോട്ടു നോക്കിയപ്പോൾ കാണുന്നത് നേരത്തെ ഒരു ഗുണ്ടയുടെ അരികിലായി കുത്തി നിർത്തിയ      കമ്പിപ്പാര തേജയുടെ വയറിലൂടെ കുത്തിയിറക്കി തേജയുടെ മുഖത്തേക്ക് തന്നെ മുറുകിയ മുഖത്തോടെ നോക്കി നിൽക്കുന്ന രുദ്ര ദേവിനെയാണ്… …

അപ്പോഴും മിത്രയെ തന്റെ ഇടനെഞ്ചിലേക്ക് ആയി ചേർത്തു പിടിച്ചിട്ട് ഉണ്ടായിരുന്നു രുദ്രൻ …

ഇനി ഒന്നും കാണുവാൻ ത്രാണി ഇല്ലാത്തതുപോലെ… മിത്ര ഭയം കൊണ്ട് അവനെ ഇറുക കെട്ടിപുണർന്ന് നിൽക്കുകയാണ് അപ്പോഴും രുദ്രന്റെ മുഖത്തെ ഭാവം എന്താണെന്ന് ആർക്കും മനസ്സിലായില്ല അവൻ എല്ലാവരെയും തന്റെ കണ്ണുകൾ കൊണ്ട് ഉറ്റു നോക്കുന്നുണ്ടായിരുന്നു..

ആ നിമിഷം  തന്നെ തങ്ങളുടെ ബോസ് നിലത്തേക്ക് ബോധമറ്റ് വീഴുന്നതാണ് അവർ കാണുന്നത് സത്യത്തിൽ അപ്പോഴാണ് മറ്റു ഗുണ്ടകൾക്കെല്ലാം ബോധം വന്നത് ഒപ്പം തേജയുടെ വലംകൈയായ റോയിക്കും..

സ്വബോധത്തിലേക്ക് വന്ന റോയ് തന്റെ പാൻസിന്റെ പിറകിൽ ആയി തിരുകി വെച്ചിരുന്ന ഗൺ എടുത്ത് രുദ്രനു നേരെ ഷൂട്ട് ചെയ്തു

ആദ്യത്തെ ഉണ്ട പാളിയെങ്കിലും രണ്ടാമത്തെ  ഉണ്ട രുദ്രന്റെ പുറത്താണ് കൊണ്ടത് പക്ഷേ അപ്പോഴേക്കും രുദ്രൻ മിത്രയേയും കൊണ്ട്  മുൻപിലായി കാണുന്ന   വെള്ളച്ചാട്ടത്തിലേക്ക് ചാടി  …

ആാാാാ…

മിത്രയുടെ അലർച്ച അപ്പോഴും അവിടെ മുഴങ്ങി കേൾക്കാമായിരുന്നു…

റോയി ഗണ്ണും കൊണ്ട് മുൻപോട്ടേക്ക് വന്നു നോക്കിയപ്പോഴേക്കും   രണ്ടു പേരെയും കാണാനില്ലായിരുന്നു…

എന്റെ പൊന്നിച്ചായ എത്ര നേരമായി നമ്മൾ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്..

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഞാൻ വരുന്നില്ല എന്ന് എന്നെ നിർബന്ധിച്ചു എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്.. വർക്കി അല്പം മുശ്ചിലോടെ സെബാസ്റ്റ്യൻനോട് ചോദിച്ചു..

നിനക്കൊരു ഓട്ടം കിട്ടട്ടെ എന്ന് കരുതിയിട്ടാണ് ഞാൻ നിന്നെ വിളിച്ചത്.. അയാൾ വർക്കിയെ നോക്കിക്കൊണ്ട് പറഞ്ഞു..

അതൊക്കെ ശരി തന്നെ എന്നിട്ട് പോയ ആൾക്കാരെല്ലാം എവിടെ ഒന്നിനെയും കാണുന്നില്ലല്ലോ സമയം ഇതാ സന്ധ്യയോട് അടുത്തു…

അതുതന്നെയാ ഞാനും കരുതുന്നത് എന്നാലും ഇവന്മാർ ഇത്രയും നേരം എന്താക്കുകയാ..

പെട്ടെന്നാണ് വർക്കി കാടിന്റെ ഉള്ളിൽ നിന്നും ഒരു ടോർച്ചിന്റെ വെളിച്ചം കാണുന്നത്..

ദേ!!!ഇച്ചായ അവന്മാര് വരുന്നുണ്ടെന്ന് തോന്നുന്നു നോക്കിയെ ഒരു ടോർച്ചിന്റെ വെളിച്ചമല്ലേ കാണുന്നത്..

സെബാസ്റ്റ്യൻ തന്റെ കണ്ണുകൾ കുറുക്കി കൊണ്ട് നോക്കിയപ്പോൾ അയാൾക്ക് സന്തോഷമായി..

അവര് തന്നെയാണ് എന്നാ തോന്നുന്നത് എന്തായാലും ആ പെണ്ണിനെ കിട്ടിയിട്ടുണ്ടാകും അതാണ് ഇത്ര ധൃതിപിടിച്ചു വരുന്നത് സെബാസ്റ്റ്യൻ സന്തോഷത്തോടെ വർക്കിയേ നോക്കിക്കൊണ്ട് പറഞ്ഞു..

അവരെല്ലാവരും അടുത്തെത്തിയതും സെബാസ്റ്റ്യനും വർക്കിയും ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് ബോധമില്ലാതെ   രണ്ടു ഗുണ്ടകളുടെ കയ്യിലായി കിടക്കുന്ന തേജയെ കണ്ടു ഇടിവെട്ടേറ്റത് പോലെ നിന്നുപോയി…

അയ്യോ ഈ വലിയ സാറിന് എന്നതാ പറ്റിയത്..

കൂടുതൽ നിന്ന് ചിലക്കാതെ വണ്ടി എടുക്കടാ.. റോയ് അലറിക്കൊണ്ട് വർക്കിയോട് പറഞ്ഞതും ബോധം വന്നത് പോലെ സെബാസ്റ്റ്യൻ ജീപ്പിലേക്ക് കയറി പിറകിലായി തേജയെ കൊണ്ട് ഗുണ്ടകളും റോയിയും   കയറിയതും ആ കാർ ചീറി പാഞ്ഞു കൊണ്ട് ഹോസ്പിറ്റൽ ലക്ഷ്യമാക്കി അതിവേഗത്തിൽ ഓടി…..

ആ ജീപ്പ് അവിടെ നിന്നും പോയതും മറ്റു രണ്ടു ഗുണ്ടകൾ രാകേഷിനെയും താങ്ങിപ്പിടിച്ച് അവിടെക്ക് എത്തിച്ചേർന്നു…

അയ്യോ സാർ റോയ് സാർ പോയി എന്ന് തോന്നുന്നു.. ഗുണ്ടയിൽ ഒരുവൻ രാകേഷിനെ നോക്കിക്കൊണ്ട് പറഞ്ഞു..

അവർ പോയെങ്കിൽ പോട്ടെ ഇവിടെ വേറെ വണ്ടി ഉണ്ടല്ലോ എന്നെ വേഗം എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോകെടാ ഇല്ലെങ്കിൽ ഞാനിപ്പോൾ ചത്തുപോകും..
രാകേഷ് വേദന കൊണ്ട് അലറി കൊണ്ടു ഗുണ്ടകളോട് പറഞ്ഞതും അവർ വേഗം അവനെ ആ ജീപ്പിൽ കയറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പറത്തി വിട്ടു…

തുടരും..

Leave a Reply

You cannot copy content of this page