പതിവ് പോലെ ഒരു ദിവസം വൈകുന്നേരം തേലെക്കാട് ഗ്രാമത്തിലെ അമ്പലത്തിലെ പൂരം ആയിരുന്നു…ജയൻ്റെ കുടുംബത്തിൻ്റെ കൂടെ സണ്ണിയും പൂര പറമ്പിൽ ചുറ്റി നടക്കുക ആയിരുന്നു…
ജയൻ്റെ മക്കൾക്ക് കളി പ്പാട്ടം എല്ലാം വാങ്ങി കൊടുക്കന്ന തിരക്കിൽ ആയിരുന്നു അവൻ..
ജയനും അവൻ്റെ ഭാര്യ സുമയും ഇതെല്ലാം കണ്ട് പുഞ്ചിരിയോടെ നോക്കി നിന്നു..
“ജയെട്ടാ….ഈ സണ്ണിച്ചായൻ ഇനി കല്യാണം കഴിച്ചൂടേ .പ്രായം പത്തു മുപ്പത്തെട്ട് ആയില്ലേ….”സുമ ചോദിച്ചു
“ഹും…ഇപ്പൊ ചെന്നാൽ മതി…അവൻ അങ്ങനെ ഉള്ള വികാരം ഒന്നും ഇല്ല പെണ്ണേ” അവളുടെ ഇടുപ്പിൽ നുള്ളി അവൻ പറഞ്ഞു..
“പോ…അവിടുന്ന്…വഷളൻ” സുമ ജയനെ ഉന്തി തളളി മുന്നോട്ട് നടന്നു…
“അച്ചായാ….കൊച്ചുങ്ങളും ഞാനും ആ യന്ത്ര ഊഞ്ഞാലിൽ ഒന്ന് കയറട്ടെ…ഇനിയും വൈകിയാൽ തിരക്ക് കൂടും” ഇത്രയും പറഞ്ഞു അവർ പിള്ളേരെ അവൻ്റെ കയ്യിൽ നിന്ന് വാങ്ങി
“എന്താടാ… പെണ്ണുമ്പിള്ള പോയപ്പോ ഒരു വിഷമം” സണ്ണി ജയൻ്റെ കൂമ്പിൻ ഒരു ഇടി കൊടുത്തു ചോദിച്ചു…
“എന്ത് വിഷമം…ഇനി എന്തെങ്കിലും ഉണ്ടെങ്കിലും …ഞാൻ എൻ്റെ വീട്ടിൽ ചെന്ന് അങ്ങ് തീർത്തോളും” ജയൻ ആകി പറഞ്ഞു
“ഹും….നടക്കട്ടെ…നടക്കട്ടെ” സണ്ണി പറഞ്ഞു
“നിനക്കും വേണ്ടെ ഡാ…ഒരു പെണ്ണ്….
നിൻ്റെ അമ്മച്ചി മിനിഞ്ഞാന്ന് എന്നെ കണ്ടപ്പോഴും പറഞ്ഞത് നിൻ്റെ കല്യാണ കാര്യം ആണ്…..ഒരു പെണ്ണ് ജീവിതത്തിൽ ഉള്ളത് നല്ലത് ആണ് ഡാ…ഇപ്പൊ മനസ്സിൽ ആവില്ല നിനക്ക്…അത് അനുഭവിക്കണം…നമുക്ക് വേണ്ടി കരയാനും കാത്തിരിക്കാനും ഒരു പെണ്ണ്……” ജയൻ പ്രതീക്ഷയോടെ നോക്കി…
“അതിൻ്റെ സമയം കഴിഞ്ഞില്ലേ ജയാ…ഇനി എനിക് അങ്ങനെ ഉള്ള ആഗ്രഹം ഇല്ല.. തന്തയെ കൊന്നവണ് ആണ്.. ആ പേരു ഒരിക്കലും മാറില്ല…പിന്നെ അവൻ… ആ ജോൺ എന്നെ സമാധാനത്തോടെ ജീവിക്കാൻ വിടും എന്ന് നിനക്ക് തൊന്നുണ്ടോ….ഒരിക്കലും വിടില്ല…എൻ്റെ ലോകത്ത് ഇപ്പൊ എൻ്റെ അമ്മച്ചിയും ചാച്ഛനും മാത്രം ഉള്ളൂ…അത് മതി” സണ്ണി കാര്യമായി പറഞ്ഞു.
“എടാ..നിനക്ക് അപ്പോ മറ്റെ വികാരം ഒന്നും ഇല്ലെ” ജയൻ പതുക്കെ അവൻ്റെ ചെവിയിൽ ചോദിച്ചു
“ഞാൻ എന്താ ആണ് അല്ലേ ഡാ…” ഒരു അലറൽ ആയിരുന്നു അത്…
“ഒന്നും ചോദിച്ചില്ല….നി സന്യാസി ആയി നടക്കു….നിനക്ക് അതാണ് യോഗം” ജയൻ അവൻ്റെ ചെവി ഒന്ന് വിരൽ ഇട്ട് തുടച്ച് മുന്നിലേക്ക് നടന്നു…
സണ്ണി ചിരിച്ചു കൊണ്ട് അവനെ ചേർത്ത് പിടിച്ചു ആൽ മരത്തിൻ്റെ ചുവട്ടിൽ പോയി സിഗരറ്റ് വലിച്ചു ഇരുന്നു…
“ദേ അത് നമ്മുടെ മാധവേട്ടൻ അല്ലേ..കൂടെ അമ്മു മോളും” ജയൻ ചോദിച്ചു..
“ആ…അവർ തന്നെ” ഗൗരവത്തിൽ സണ്ണി പറഞ്ഞു

അമ്മു പെട്ടന്ന് അവനെ കണ്ട മാത്രയിൽ അവളുടെ കണ്ണ് വികസിച്ചു….
അച്ഛൻ്റെ കയ്യിൽ പിടിച്ചു ഒന്നുകൂടി മുന്നിലേക്ക് വന്നു ..
“എന്തൊക്കെ ജയാ.. സണ്ണിയെ കൂട്ടി ഉത്സവം കാണാൻ വന്നത് ആണോ…. എവിടെ നിൻ്റെ ഭാര്യയും കുട്ടികളും” മാധവൻ ചോദിച്ചു…
സണ്ണി മാധവനെ കണ്ടിട്ട് സിഗരറ്റ് പോലും താഴെ ഇടാതെ ഇരിക്കുന്നത് കണ്ട് അമ്മു അവനെ ദേഷ്യത്തിൽ നോക്കി…
സണ്ണി തിരിച്ചും കലിപ്പിൽ നോക്കി…
“സണ്ണി അധികം സംസാരിക്കില്ല തോന്നുന്നു….പഴയ പോലെ അല്ല ഇപ്പൊ” മാധവൻ ചിരിയോടെ പറഞ്ഞു
കയ്യിൽ ഉള്ള സിഗരറ്റ് താഴേക്ക് ഇട്ടു അവൻ പറഞ്ഞു” അങ്ങനെ ഒന്നും ഇല്ല ഏട്ടാ…കുറെ ആയില്ലേ എല്ലാവരുടെയും കൂടെ കൂടിയിട്ട്…അതുകൊണ്ട് ആണ്” സണ്ണി പറഞ്ഞു ഒപ്പിച്ചു ..
“എൻ്റെ അമ്മയുടെ 80 പിറന്നാള് ആണ് നാളെ…ഇപ്രാവശ്യം അത്യാവശം വലിയ പരിപാടി ആണ്..ദുബായിൽ ഉള്ള കുടുംബക്കാർ എല്ലാം വരുന്നുണ്ട്…ഒപ്പം നമ്മുടെ നാട്ടുകാർക്കും ഉണ്ട് ചെറിയ ഒരു സൽക്കാരം…ജയിംസ്നെ ഞാൻ വിളിച്ചിട്ട് ഉണ്ട്..നിങൾ രണ്ടാളും…ഊണ് കഴിക്കാൻ നേരം വരണം” മാധവൻ പറഞ്ഞു…
“ഓ പിന്നേ വരാതെ .. ജയിംസ് സ്മുതലാളി ഉണ്ടെങ്കിൽ കൂടെ ഞ്ങളും ഉണ്ടാവും….” ജയൻ ആവേശത്തിൽ പറഞ്ഞു
സണ്ണി താൽപര്യം ഇല്ലാതെ അവനെ നോക്കി…
അപ്പോഴേക്കും അമ്പല കമ്മിറ്റിയിൽ നിന്ന് ഒരാള് മാധവനെ വിളിച്ചു സ്റ്റേജിൽ വരാം പറഞ്ഞിരുന്നു…
“മോളെ..മോൾ ഇന്നാ..അവിടെ പോയി എന്തെങ്കിലും വാങ്ങിക്കോ…പിന്നെ ഇവർ ഉണ്ടല്ലോ കൂടെ…എന്ത് ആവശ്യത്തിനും…മോൾടെ ആവശ്യം കഴിയുമ്പോ അച്ചനെ വിളിക്ക്…ഇപ്പൊ വരാം” അമ്മു തല ആട്ടി സമ്മതം മൂളി
“അതിന് എന്താ..മാധവേട്ടൻ പോ…ഞാനും ഇവനും ഇല്ലെ” ജയൻ പറഞ്ഞു…
മാധവൻ അവരെ നോക്കി ചിരിച്ചു കൊണ്ട് അങ്ങോട്ട് പോയി…
“എന്താ പെങ്ങളൂട്ടി…എന്താ വിശേഷം…നിനക്ക് എന്തൊക്കെ വാങ്ങിക്കണം എന്നൊക്കെ പറഞ്ഞിട്ട്” ജയൻ അവളോട് കുശലം ചോദിക്കുന്ന കണ്ട സണ്ണി അവരെ മറി കടന്നു മുന്നോട്ട് പോയി..
“ആങ്ങളയും പെങ്ങളും വാങ്ങിച്ചിട്ട് വായോ”ഞാൻ എൻ്റെ പാട്ടിന് പോട്ടെ…ദേഷ്യത്തോടെ സണ്ണി പോയി..
“എടാ..സണ്ണി പോവല്ലേ…കൊച്ചിനെ എന്നെ ഒറ്റക്ക് ആകി പോവുന്നോ…തെണ്ടി…” ഉറക്കെ ജയൻ ചോദിച്ചു…
“ഞാൻ വന്നത് ഇഷ്ടം ആയില്ലേ” അമ്മു വിരൽ കടിച്ചു കൊണ്ട് ജയനോട് ചോദിച്ചു…
“അവൻ അങ്ങനെ തന്നെയാ..മോൾ വാ..നമുക്ക് പിന്നാലെ കടിച്ചു തൂങ്ങ” ജയൻ അവളെ കൂട്ടി..അവൻ്റെ പിറകിൽ ഓടി..
“അളിയാ..എന്താ ഇത്ര ദേഷ്യം” അവൻ്റെ കവിളിൽ പിടിച്ചു അവൻ ചോദിച്ചു..
“ഒരു ദേഷ്യവും ഇല്ല…ഞാൻ എൻ്റെ മറിയ യുടെ അടുത്ത് പോവട്ടെ…അത് എന്നെ കാത്ത് അവിടെ നിൽക്കുന്നുണ്ടാകും” സണ്ണി പറഞ്ഞു…
“അപ്പോ..ഞാനോ…എനിക് വള വാങ്ങണം…..എൻ്റെ കൂടെ വാ…അവിടെ മുഴുവനും തിരക്ക് ആണ്”അമ്മു സണ്ണിയെ നോക്കി പറഞ്ഞു…
“അയ്യട… മോൾ്ക് അപ്പോ നാവു ഉണ്ട്… വേണെ ഒറ്റ്റക് പോയി മേടിക്ക്..ഞാൻ നിൻ്റെ തന്തയുടെ അടുത്ത് നിന്നെ നോക്കാം എന്ന് ഏറ്റിട്ടില്ല ” സണ്ണി ദേഷ്യത്തോടെ പറഞ്ഞു
അമ്മുവിനു ശെരിക്കും ദേഷ്യവും വാശിയും ഒരുമിച്ച് വന്നു…
“നിങ്ങളെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ല…പൂച്ച പോലെ ഇരുന്നാൽ നിങൾ എനിക് പിടി തരില്ല…ട്രാക്ക് മാറ്റി പിടിച്ച് തുടങ്ങണം”അമ്മു മനസ്സിൽ പറഞ്ഞു
“എനിക് ഇപ്പൊ അതൊന്നും അറിയണ്ട… പ്രായ പൂർത്തിയായ ഒരു പെൺകുട്ടി ആണ് ഞാൻ..എൻ്റെ അച്ഛൻ നിങ്ങളെ വിശ്വസിച്ച് ആണ് കൂടെ നിർത്തിയത്..അവിടെ മുഴുവനും കള്ള് കുടിയൻ മാരും… ആണുങ്ങളും ആണ്….ഇവിടെ വന്ന എല്ലാവര്ക്കും കൂട്ടിന് ഒരാള് എങ്കിലും ഉണ്ട്..ഞാൻ മാത്രം ആണ് ഒറ്റകു… മര്യാദക്ക് എൻ്റെ കൂടെ വന്നോ ” അമ്മു പറഞ്ഞു
“നിന്നെ നോക്കാം എന്നു പറഞ്ഞ ആങ്ങള ഉണ്ടല്ലോ…അവനോട് പോയി പറയഡി…അവൻ അലറി…
“ഹായ്…എൻ്റെ ഭാര്യയും മക്കളും….എങ്കിൽ ശെരി സണ്ണി ..ഞാൻ അവരുടെ അടുത്ത് പോവട്ടേ” അവിടെ നിന്നും പിന്നെ ജയൻ വേഗം ഒരു സ്കൂട്ട് ആയി..
അമ്മു അത് കണ്ട് ചിരിച്ചു..അവനെ നോക്കി…
അവൻ ദേഷ്യത്തോടെ അവളെ നോക്കി…നെറ്റിയിൽ കയ്യ് വെച്ച് ഉഴിഞ്ഞു..
“നടക്കു…എന്നിട്ട് എന്താ പോയി മേടിക്ക്”സണ്ണി അവളോട് പറഞ്ഞു
പുഞ്ചിരിച്ചുകൊണ്ട് ആൾകൂട്ടത്തിൽ അവൻ്റെ കൂടെ അമ്മു നടന്നു…
“എന്തിനാ എൻ്റെ അച്ഛനോട് ഒരു ബഹുമാനം ഇല്ലാത്ത പെരുമാറ്റം..സിഗരറ്റ് താഴെ ഇട്ടൂടെ”അമ്മു അവനെ നോക്കി ചോദിച്ചു..
“എൻ്റെ അപ്പനെ ഞാൻ ബഹുമാനം കൊടുത്തിട്ട് ഇല്ല… പിന്നെയാ നിൻ്റെ തന്ത….” അവൻ ദേഷ്യത്തോടെ മുന്നിലേക്ക് നടന്നു…
അമ്മു അവൻ്റെ പിന്നാലെ നടക്കാൻ വേണ്ടി ഓടിയത്തും..തിരക്കിൽ അവൾക് അവൻ്റെ അടുത്ത് എത്താൻ പറ്റുന്നില്ല…
അവൻ തിരിഞ്ഞു അവളെ നോക്കി..ബലമായി അവളുടെ കൈ പിടിച്ചു അവൻ്റെ കയ്യ് ഉള്ളിൽ പൊതിഞ്ഞു പിടിച്ചു നടന്നു…
എന്തോ ഒരു മിന്നൽ പ്രവാഹം ഉള്ളിൽ പോയ പോലെ…. ആ പരുക്കൻ കയ്യിൻ്റെ ഉള്ളിൽ തൻ്റെ കുഞ്ഞി കൈ അവൻ ബലമായി പിടിച്ച് നടക്കുക ആണ്…
സന്തോഷത്തിൽ അമ്മു ഒന്നുകൂടി അവൻ്റെ അടുത്തേക്ക് നീങ്ങി നടന്നു…
തോൾ ചേർന്ന് നടന്നപ്പോൾ അവനോട് തൊട്ട് ഉരുമ്മി നടന്നപ്പോൾ തന്നെ എന്തോ ഒരു സുഖം….
എന്നാല് ഒരു സുഖവും തോന്നാതെ അവൻ അവളെയും കൂട്ടി ഒരു വള കടയുടെ മുന്നിലേക്ക് നിർത്തി…..
തുടരും
