ഹലോ ഫ്രണ്ട്സ്..
ഞങ്ങൾ ഇവിടത്തെ സീനിയേഴ്സാണ്… എന്റെ പേര് ഡാനിയൽ… സ്നേഹമുള്ളവർ എന്നെ ഡാനി എന്ന് വിളിക്കും…
ഡാനി ദേവയുടെ മുഖത്ത് നോക്കിയാണ് അങ്ങനെ പറഞ്ഞത്..
അപ്പോൾ പറഞ്ഞു വന്നത് നിങ്ങൾക്കൊക്കെ എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ മടികൂടാതെ ഞങ്ങളുടെ അടുത്തു വന്നു പറയാവുന്നതാണ്…
അവസാനം ദേവയെ ഒന്ന് നോക്കിക്കൊണ്ട് അവനും അവന്റെ ഒപ്പം വന്നവരെല്ലാവരും പുഞ്ചിരിച്ച് ആ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി..
ഹോ ഞാൻ കരുതി റാഗിങ്ങിന് വന്നതാണെന്ന്… എന്തു നല്ല ഏട്ടന്മാരാണല്ലേ കൃതിക പുഞ്ചിരിച്ചുകൊണ്ട് ദേവയോട് പറഞ്ഞു… നോക്കിയെ എന്ത് ഹെൽപ്പ് വേണമെങ്കിലും ചെയിതു തരുമെന്ന്..
കൃതിക സന്തോഷത്തോടെ പറഞ്ഞതും ഹൃതിക് അവളെ നോക്കിക്കൊണ്ട് പറഞ്ഞു…
നീ ഇത് എന്ത് അറിഞ്ഞിട്ട കൃതി.. ഇപ്പോൾ നമ്മളോടൊക്കെ സംസാരിച്ചാ ആ പൂച്ച കണ്ണൻ ഉണ്ടല്ലോ ഡാനി അവൻ ആള് അത്ര ശരിയല്ല… ഇവിടത്തെ എംഎൽഎയുടെ മകനാണ്.. അതിന്റെ നല്ല അഹങ്കാരം ഉണ്ട് അവന്… അതുമാത്രമോ ഇതുപോലൊരു വൃത്തികെട്ടവൻ വേറെയില്ല എന്നാണ് ഞാൻ കേട്ടത്…
അതുകൊണ്ട് ഒരു സഹായവും ചോദിച്ച് അവരുടെ അടുക്കലേക്ക് പോകാതെ ഇരിക്കുന്നതാണ് നല്ലത്.. ഹൃതിക് അല്പം സീരിയസ് ആയി ദേവയോടും കൃതികയോടും പറഞ്ഞതും രണ്ടുപേരും അവനെ കണ്ണുമിഴിച്ചു നോക്കി പിന്നീട് അവനോട് ചോദിച്ചു..
ഹൃതിക് അതൊക്കെ നീ എങ്ങനെ അറിഞ്ഞു?
ദേവ അവനോട് ചോദിച്ചു…
നീ ഇവിടെയിരുന്ന് ഇവളോട് സംസാരിക്കുമ്പോൾ ഞാൻ ഒന്ന് നേരത്തെ പുറത്തു പോയില്ലേ ഇവിടത്തെ കോളേജിന്റെ കിടപുവശം ഒന്ന് അറിയുവാൻ വേണ്ടി പോയതാണ് അപ്പോഴാണ് അറിഞ്ഞത്….
അല്ലടാ ഒരു സംശയം ചോദിച്ചോട്ടെ വസിഷ്ഠ ഗ്രൂപ്പിന്റെ കോളേജിൽ അപ്പോൾ ഇങ്ങനെയെല്ലാം നടക്കുമോ..
അതും ഞാൻ അന്വേഷിച്ചു ഇവിടത്തെ മാനേജ്മെന്റ് നല്ല മാനേജ്മെന്റ് ആണ് പക്ഷേ അവൻ ചെയ്യുന്ന കൊള്ളരുതായ്മകൾ ഒന്നും കുട്ടികൾ കംപ്ലൈന്റ്റ് ചെയ്യുവാൻ പോകില്ല…
മാനേജ്മെന്റിൽ അവന്റെ പേര് എത്തിയാൽ അല്ലേ അവർ നടപടി എടുക്കുകയുള്ളൂ.. ഭയം കൊണ്ട് ആരും ഒന്നും പറയാൻ ചെല്ലില്ല… അത് തന്നെയാണ് അവന്റെ പിടിവള്ളിയും അഹങ്കാരവും..
അതുകൊണ്ട് ദേവേ നീ കൃതികയെ പ്പോലെ അല്ല… സംസാരിച്ചിട്ട് അധികമായിട്ടില്ലെങ്കിലും നീ അധികം പ്രതികരിക്കാത്ത ഒരു തൊട്ടാവാടി ആണെന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും മനസ്സിലായി അതുകൊണ്ട് പറയുകയാണ് അവന്റെ അടുത്തൊന്നും ചെന്ന് പെടല്ലേ മോളെ…
ഹൃതിക്ക് അങ്ങനെ പറഞ്ഞതും ദേവയിലും അല്പം ഭയം തോന്നി കാരണം ജിത്തു എന്ന രാക്ഷസനിൽ നിന്നും ഓടി ഒളിച്ചിട്ട് അധികമായിട്ടില്ല ഇനിയും ഒരു പ്രശ്നത്തിൽ ചെന്ന് ചാടാതെ ഇരിക്കുവാൻ പരമാവധി ശ്രദ്ധിക്കണമെന്ന് അവൾ ആ സമയം മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു…
ആദ്യദിവസം ആയത് കൊണ്ട് തന്നെ കോളേജ് ഉച്ചവരെ ഉണ്ടായിരുന്നുള്ളൂ..
ഉച്ചയ്ക്ക് കോളേജ് വിട്ടതും മൂന്നുപേരും കോളേജ് കോമ്പൗണ്ടിലേക്ക് ഇറങ്ങിവന്നു…
ദേവയുടെ ഡ്രൈവർ കാറുമായി എത്താത്തത് കൊണ്ട് തന്നെ അവൾ അയാൾക്ക് വേണ്ടി കാത്തുനിൽക്കുകയായിരുന്നു…
ഈ സമയമാണ് ഡാനി ദൂരെ നിന്നും ഇവർ മൂന്നുപേരും നിൽക്കുന്നത് കാണുന്നത്..ദേവയെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി…
എടാ വിനു ഞാനിപ്പോൾ വരാട്ടോ.. തന്റെ സുഹൃത്തിനോട് അത്രയും പറഞ്ഞു ഡാനി ദേവയുടെ അരികിലേക്ക് ഓടിയെടുത്തു…
ഹായ് എന്താ മൂന്നുപേരും ഇവിടെ നിൽക്കുന്നത്…
ദേവയെ നോക്കിക്കൊണ്ട് ഡാനി അവളോട് ആയി ചോദിച്ചു…
പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ അവൾ ഞെട്ടി കൊണ്ട് രണ്ട് അടി പിറകോട്ടയ്ക്ക് മാറിനിന്നു കാരണം ഡാനി അത്രയ്ക്ക് അടുത്തു നിന്നുകൊണ്ടാണ് അവളോട് ചോദിച്ചത് പോലും…
പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ മൂന്നുപേരും സത്യത്തിൽ ഞെട്ടിപ്പോയിരുന്നു പിന്നീട് ഹൃതിക് തന്നെ അവനോട് പറഞ്ഞു
.
അത് ദേവയുടെ വീട്ടിൽ നിന്നും കാർ വന്നിട്ടില്ല അതിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ്…
ഹോ…. നിങ്ങൾ അപ്പോൾ എങ്ങനെയാ വന്നത്…
ഡാനി അല്പം കൗശലത്തോടെ ഹൃതിക്കിനോട് ചോദിച്ചു…
ഞങ്ങൾ ബൈക്കിലാണ് ഇവളെകയറ്റി വിട്ടിട്ട് വേണം ഞങ്ങൾക്ക് പോകുവാൻ…
കൃതിക താൽപര്യമില്ലാത്തതുപോലെ ഡാനിയേ നോക്കി പറഞ്ഞു..
നിങ്ങൾ വേണമെങ്കിൽ പൊയ്ക്കോളൂ ബൈക്കിനല്ലേ വന്നത് ദാ മഴ വരുന്നുണ്ട് രണ്ടുപേരും നനയാൻ സാധ്യതയുണ്ട്… ഞാൻ വേണമെങ്കിൽ ഈ കുട്ടിക്ക് ഇവിടെ കമ്പനി കൊടുത്തു നിൽക്കാം…
ഡാനിയുടെ നോട്ടവും ഭാവവും ഒന്നും ദേവ അടക്കം മൂന്നുപേർക്കും ഇഷ്ടപ്പെടുന്നില്ലായിരുന്നു…കൈ മുഷ്ടി ചുരുട്ടി പിടിച്ചു കൃതിക എന്തോ ഡാനിയോട് പറയാൻ വന്നതും അതേസമയമാണ് ദേവയുടെ മൊബൈൽ റിംഗ് ചെയ്തത്..
ഡിസ്പ്ലേയിൽ തെളിഞ്ഞു കാണുന്ന അർജുൻ എന്ന പേര് കണ്ടതും ദേവയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…
എന്നാൽ ഈ സമയം ആ പേര് യാദൃശ്ചികമായി കണ്ടാ ഡാനിയുടെ മുഖം ദേഷ്യത്തിൽ വിറച്ചു കാരണം അർജുന്റെ പേര് കണ്ടപ്പോൾ ദേവയുടെ മുഖത്ത് വന്ന പുഞ്ചിരി അവനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു..
ഹലോ ഏട്ടാ…
ഹാ…ശരി…
ഞാൻ എന്നാൽ ഇറങ്ങട്ടെ guys ഏട്ടൻ കാറുമായി പുറത്തുനിൽക്കുന്നുണ്ട് … ഡാനിയേ നോക്കാതെ മറ്റു രണ്ടു പേരോടും യാത്രപറഞ്ഞ് ദേവ വേഗം കോളേജിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി…
അവൾ പോയി കഴിഞ്ഞതും ഡാനിയെ ഒന്ന് പുച്ഛിച്ചുകൊണ്ട് കൃതികയും ഹൃതിക്കും അവരുടെ ബൈക്കിൽ കോളേജ് കോമ്പൗണ്ട് വിട്ടു പോകുന്നത് ഡാനി നോക്കി നിന്നു…
ദേവ.. നീ എന്റേതാണ് പെണ്ണേ…
ഡാനിയുടെ ചൊടിയിൽ ആദ്യം ഒരു പുഞ്ചിരിയും പിന്നീട് അവിടം വ***ന്യതയും കളിയാടുന്നത് ദൂരെ നിന്നുകൊണ്ട് അവന്റെ സുഹൃത്ത് വിനു കാണുന്നുണ്ടായിരുന്നു ആദ്യമായി മുൻപേ പോയ ആ പാവം പെൺകുട്ടിയോട് വിനുവിന് വല്ലാത്തൊരു സഹതാപം തോന്നി…
കോളേജിൽ നിന്നും തിരികെ എത്തിയ ദേവക്ക് അവിടുത്തെ വിശേഷങ്ങൾ പറയുവാൻ തന്നെ നേരം ഉണ്ടായിരുന്നുള്ളൂ..
എന്താണെന്നറിയില്ല ഇപ്പോൾ ദേവ വന്നതിനുശേഷം വസിഷ്ഠമാൻഷന് ഒരു ഉണർവ് വന്നത് പോലെ തോന്നി അവിടെയുള്ള എല്ലാവർക്കും….
ദേവക്ക് കുറച്ച് ഡ്രസ്സ് വാങ്ങാൻ വേണ്ടി വരുണും അർജ്ജുനും അവളെയും കൂട്ടി മാളിലേക്ക് ഇറങ്ങിയതാണ്… അവൾ വേണ്ട എന്ന് ഒരുപാട് പറഞ്ഞെങ്കിലും വരണും അർജ്ജുനും കേട്ടതേയില്ല തങ്ങൾക്ക് ഒരു അനിയത്തി വന്നതിന്റെ സന്തോഷം മുഴുവനും ഉണ്ടായിരുന്നു അവരുടെ മുഖത്ത്..
പിന്നീട് അവരുടെ സന്തോഷത്തെ താൻ കാരണം ഇല്ലാതെ ആക്കണ്ട എന്ന് കരുതിയാണ് ഇപ്പോൾ അവരുടെ കൂടെ പുറത്തേക്ക് ഇറങ്ങിയത് പോലും അവൾ …
അവരുടെ തന്നെ മാളിലായിരുന്നു അവർ പോയത്..
ഒന്നും എടുക്കാതെ നിൽക്കുന്ന ദേവയെ കണ്ടതും അവളെ പിടിച്ച് മാറ്റി നിർത്തി വരുണും അർജുനും അവർക്ക് ഇഷ്ടപ്പെട്ട തരത്തിലുള്ള ഡ്രസ്സുകൾ എല്ലാം ദേവയ്ക്കുവേണ്ടി സെലക്ട് ചെയ്യുവാൻ തുടങ്ങി ഈ സമയമാണ് അർജ്ജുന്റെ മൊബൈൽ റിംഗ് ചെയ്തത്..
ഡിസ്പ്ലേയിൽ കാണുന്ന മഹേന്ദ്രന്റെ പേര് കണ്ടതും അർജുൻ നെറ്റി ചുളിച്ചു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു..
ഹലോ നീ എവിടെയാ
ഞാനിവിടെത്തന്നെയുണ്ട് നമ്മുടെ മാളിൽ ഞാൻ ദേവക്ക് ഡ്രസ്സ് എടുക്കാൻ വേണ്ടി വന്നതാ ഞാൻ മാത്രമല്ല വരുണും ഉണ്ട് കൂടെ..
ഏതാ ഫ്ലോർ
Fourth floor..
ഓക്കേ ഞാൻ ഇപ്പോൾ വരാം
അത്രയും പറഞ്ഞു മഹേന്ദ്രൻ ഫോൺ കട്ട് ചെയ്തു..
ശെടാ ഇത് ഇപ്പോൾ എന്താ കഥ.. സാധാരണ ഞങ്ങൾ ഷോപ്പിങ്ങിന് വിളിച്ചാൽ പോലും വരാത്തവനാണ് ഇവന് ഇതെന്തുപറ്റി ആവോ…
ആ എന്തെങ്കിലും ആകട്ടെ..
അർജുൻ വേഗം വീണ്ടും ദേവക്ക് ഡ്രസ്സ് സെലക്ട് ചെയ്യുന്ന തിരക്കിലേക്ക് ആയി പോയി…
ദേവക്ക് പിന്നെ ഇതിലൊന്നും താൽപര്യമില്ലാത്തതുകൊണ്ട് തന്നെ അവൾ ഡിസ്പ്ലേയിൽ ഉള്ള ഡ്രസ്സുകൾ എല്ലാം വെറുതെ നോക്കി നടക്കുകയായിരുന്നു..
ഈ സമയമാണ് മഹേന്ദ്രൻ അകത്തേക്ക് കയറി വന്നത്….
അവൻ അകത്തേക്ക് കയറി വന്നപ്പോൾ കാണുന്നത് രണ്ടു സെയിൽസ്മാന്മാർ ദേവയുടെ ഇരുവശങ്ങളിലുമായി നിന്ന് അവളോട് എന്തൊക്കെയോ ചോദിക്കുന്നതാണ്..
പെട്ടെന്നുള്ള അവരുടെ സംസാരവും ഭാവവും അവളെ വല്ലാതെ അലോസരപ്പെടുത്തി…
പറയു മാഡം എന്താണ് വേണ്ടത് ഞങ്ങൾ എടുത്തു തരാം.. ഒന്നാമൻ
അതെ അതെ മാഡം മേടത്തിന് എന്ത് ഡ്രസ്സ് ഐറ്റംസ് ആണ് വേണ്ടതെങ്കിലും എന്നോട് പറഞ്ഞാൽ മതി ഞാൻ എടുത്തു തരുന്നതായിരിക്കും..
രണ്ടാമനും അവളെ ഒന്ന് ചുഴുന്നു നോക്കിക്കൊണ്ട് പറഞ്ഞു..
എന്തുകൊണ്ടോ അവരുടെ സംസാരവും ഭാവവും ഒന്നും ഇഷ്ടപ്പെടാതെ ദേവ വേഗം അവരിൽ നിന്നും അകന്നുമാറി മുൻപോട്ടേക്ക് നടന്നു പെട്ടെന്നാണ് അവൾ ആരെയോ ചെന്നിടിച്ചു നിന്നത്..
മുൻപിലേക്ക് നോക്കിയതും കത്തുന്ന കണ്ണുകളോടെ ആ രണ്ട് പയ്യൻമാരെയും നോക്കി നിൽക്കുന്ന മഹേന്ദ്രനെ കണ്ടതും ഉമിനീർ ഇറക്കിക്കൊണ്ട് ദേവ വേഗം അവന്റെ പിറകിലേക്കായി മാറിനിന്നു…
ഈ സമയം മഹേന്ദ്രന്റെ മട്ടുംഭാവവും കണ്ടതുകൊണ്ടാകണം ആ രണ്ട് പയ്യന്മാരും അവിടെ നിന്നും മുങ്ങി..
മാളിലേക്ക് കയറിയ ജിത്തുവും കൂട്ടരും അവരുടെ മുൻപിലൂടെ പോകുന്ന പെൺകുട്ടികളെ എല്ലാം വല്ലാത്തൊരു നോട്ടം നോക്കുകയായിരുന്നു…
എന്തോ ഒരു ഉൾപ്രേരണയിൽ മുകളിലേക്ക് നോക്കിയ ജിത്തുവിന്റെ കണ്ണിൽ ദേവയെപ്പോലത്തൊരു പെൺകുട്ടിയുടെ രൂപം ഉടക്കി..
അവൻ ഞെട്ടി കൊണ്ട് അങ്ങോട്ടേക്ക് ഒന്നുംകൂടി നോക്കി.. പക്ഷേ പിന്നീട് അവിടേക്ക് നോക്കിയപ്പോൾ ജിത്തുവിന് ദേവയെ കാണുവാൻ സാധിച്ചിട്ടില്ലായിരുന്നു…
അവൻ ഒരു ഭ്രാന്തനെ പോലെ എക്സിലേറ്ററിലേക്ക് പാഞ്ഞു കയറി…..
ജിത്തു ധൃതിയിൽ മുകളിലേക്ക് കയറി പോകുന്നത് കണ്ടതും അവന്റെ കൂട്ടാളികളും അവന്റെ കൂടെ തന്നെ മുകളിലേക്ക് എത്തിച്ചേർന്നു അവന്റെ ഭ്രാന്തനെപ്പോലെ വെ**0റിപിടിച്ചുള്ള ഓട്ടവും ആരെയോ തിരയുന്നത് കൂടി കണ്ടതും അവരിൽ ഒരാൾ അവന്റെ അടുക്കലേക്ക് ഓടിച്ചെന്നു കൊണ്ട് ചോദിച്ചു.
എന്താടാ എന്താ ജിത്തു നീ ആരെയാ ഈ തിരയുന്നത്?
ആാാാ!!!അവൾ അവൾ എന്റെ ദേവ അവളെ ഞാൻ ഇവിടെ കണ്ടതാണ്… നേരത്തെ… നേരത്തെ താഴെ നിന്നു നോക്കിയപ്പോൾ ഞാൻ കണ്ടതാ പക്ഷേ മുകളിൽ കയറിയപ്പോൾ കാണുന്നില്ല..
അവൾ ഇവിടെ എവിടെയോ ഉണ്ട് മാർട്ടിൻ.. കണ്ടുപിടിച്ചിരിക്കണം എത്രയും പെട്ടെന്ന് തന്നെ… നിങ്ങൾ നാലുപേരും നാലു ഭാഗത്തേക്ക് പോ അവളെ കണ്ടെത്തിയാൽ എനിക്ക് മെസ്സേജ് ചെയ്യണം മനസ്സിലായല്ലോ..
ഹ്മ്മ്മ്മ്മ് പോവാനാണ് പറഞ്ഞത്…. മുറുകിയ മുഖത്തോടെ ജിത്തു തന്റെ കൂട്ടാളികളോടായി പറഞ്ഞതും അവരെല്ലാവരും നാലുവഴിക്ക് ദേവയെ തിരഞ്ഞുകൊണ്ട് ഓടി…
നിന്നെ ഞാൻ വെറുതെ വിടില്ലഡി ദേവ ഈ ജിത്തു ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഏതുവിധേനയും നേടിയെടുക്കുക തന്നെ ചെയ്യും.. നിന്നെ ഞാൻ അത്രയ്ക്ക് മോഹിച്ചതാണ് അങ്ങനെ കൈവിട്ടു കളയാൻ അല്ല ഞാൻ ഇത്രയും നാൾ കാത്തിരുന്നത് പോലും.. നിന്നിലൂടെ നിന്റെ സ്വത്തുക്കളും നേടിയെടുക്കുക തന്നെ ചെയ്യും ഈ ജിത്തു എന്ന ജിതേന്ദ്രൻ..
അത്രയും പറഞ്ഞുകൊണ്ട് അവൻ വീണ്ടും ദേവയെ തിരയുവാൻ തുടങ്ങി…
ഡ്രസ്സുകൾ എല്ലാം വാങ്ങിയതിനു ശേഷം അവർ നാലുപേരും പുറത്തേക്ക് ഇറങ്ങിയതും വരുൺ മഹേന്ദ്രനെ നോക്കിക്കൊണ്ട് ചോദിച്ചു..
എടാ ഏതായാലും നമ്മൾ ഇവിടെ വരെ വന്നതല്ലേ എനിക്കും കൂടി ഒരു ഡ്രസ്സ് വാങ്ങി തരുവോടാ..
പുഞ്ചിരിച്ചു കൊണ്ടുള്ള വരുണിന്റെ ചോദ്യം കേട്ടതും അർജുന്റെ കണ്ണുകളും ഒന്ന് തിളങ്ങി
അതെ അതെ എത്രയായി നീ ഞങ്ങൾക്ക് എന്തെങ്കിലും ഒന്ന് വാങ്ങി തന്നിട്ട്..
മഹേന്ദ്രൻ രണ്ടുപേരെയും ഒന്ന് ഇരുത്തി നോക്കി എന്നിട്ട് അവരോട് ചോദിച്ചു…
എന്തേ നേരത്തെ അവിടെ നിന്നും എടുത്താൽ പോരായിരുന്നോ…
അത് അത് പിന്നെ അത് ലേഡീസ് സെക്ഷൻ അല്ലേ നിനക്ക് വിരോധമില്ലെങ്കിൽ ഇവിടെ ഒരു new ബ്രാൻഡഡ് ഷോപ്പ് തുടങ്ങിയിട്ടുണ്ട് നമുക്ക് അവിടെ പോയാലോ…
അർജുൻ മഹേന്ദ്രനോട് ചോദിച്ചു…
ഹ്മ്മ്മ് എന്താണെന്ന് വെച്ചാൽ എടുത്തു തുലയ്ക്ക് പിന്നെ അധികം നേരം വെയിറ്റ് ചെയ്പ്പിച്ചാൽ ഞാൻ എന്റെ പാട്ടിനു പോകും മനസ്സിലായല്ലോ..അവസാനം ബില്ല് amt നിങ്ങൾ തന്നെ കൊടുക്കേണ്ടിവരും..
അവൻ അല്പം ഗൗരവത്തിൽ ഇരുവരെയും നോക്കിക്കൊണ്ട് പറഞ്ഞു..
ഹാ… അതിന് അധിക സമയം ഒന്നും വേണ്ട ദേ പോയി ദാ വന്നു..
അത്രയും പറഞ്ഞു അർജുൻ വരുണിന്റെ കയ്യും പിടിച്ച് വേഗം ആ ഷോപ്പിലേക്ക് കയറി ഓടി…
അവർ പോയതും മഹേന്ദ്രൻ ദേവയെ നോക്കി ചോദിച്ചു…
എന്ത് നോക്കി നിൽക്കാ വേഗം വാ..
അത്രയും പറഞ്ഞ് അവൻ മുന്നിൽ നടന്നതും അവന് പിറകെയായി തന്നെ ദേവയും ആ ഷോപ്പിലേക്ക് കയറി ചെന്നു…
അവർ എല്ലാവരും ഷോപ്പിലേക്ക് കയറിയ അതേസമയം തന്നെയാണ് ജിത്തു ആ ഷോപ്പിന്റെ മുൻപിലേക്ക് ദേവയെ തിരിഞ്ഞു കൊണ്ട് എത്തിയത്…
അവളെ കാണാത്തതുകൊണ്ട് വെറിപിടിച്ച നായയെപ്പോലെ അവൻ അലയുകയായിരുന്നു..
എന്തോ ഒരു ഉൾപ്രേരണയിൽ ആ ഷോപ്പിലേക്ക് കയറിയ ജിത്തുവിന്റെ കണ്ണുകൾ അങ്ങ് അകലെ ഷർട്ടുകൾ നോക്കുന്ന ദേവയിൽ ഉടക്കിയതും ഒന്ന് തിളങ്ങി…
തുടരും
