വളരെ പെട്ടന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പല ബ്രേക്ക്ഫാസ്റ്റുകളും നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ ടേസ്റ്റിയായതും കഴിക്കാൻ ഇത്രയും സോഫ്റ്റുമായ ഒരു പാൻ കേക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ പെട്ടന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ പാൻ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചു വീഴ്ത്തുക. ഇനി നിങ്ങൾക്ക് എത്രത്തോളം മധുരം ആവശ്യമാണ് അതിനനുസരിച് മധുരം ചേർത്ത് കൊടുക്കുക. ഇവിടെ രണ്ടു ടേബിൾ സ്പൂണാണ് ചേർക്കുന്നത്. ഇനി ഇത് രണ്ടും കൂടി നല്ല പോലെ ബ്ലെണ്ടാക്കി എടുക്കുക.
ഇനി ഒരു കപ്പ് മൈദാ,ഒരു ടേബിൾ സ്പൂൺ ബേക്കിങ് പൗഡറും,അര ടീസ്പൂൺ ഉപ്പും ചേർത്ത് നല്ല പോലെ അരിച്ചു മുട്ടയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ഇളക്കി കൊടുത്ത ശേഷം അര കപ്പ് പാലും കൂടി ചേർത്ത് കൊടുക്കുക. ഇനി എല്ലാം കൂടി നല്ല പോലെ ഇളക്കി യോജിപ്പിച്ച ശേഷം രണ്ടു ടേബിൾ സ്പൂൺ സൺ ഫ്ളവർ ഓയിലും കൂടി ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി നല്ല പോലെ യോജിപ്പിക്കുക. അപ്പോൾ ദോശമാവിന്റെ പരുവമാണ് മാവ് വേണ്ടത്. ഇനി നല്ല പോലെ മിക്സാക്കിയ മാവിനെ ചുട്ടെടുക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി കുറച്ചു ഓയിൽ പാനിലേക്ക് തടവി കൊടുക്കുക. ഇനി ഒരു തവി മാവ് പാനിലേക്ക് ഒഴിച്ച് കൊടുക്കുക. അധികം പരത്തേണ്ട. ഇനി ഒരു രണ്ടു മിനിറ്റ് വേവാനായി വെക്കുക. ഇനി മറിച്ചിട്ടു കൊടുത്ത ശേഷം പാനിൽ നിന്നും മാറ്റുക.
അപ്പോൾ വളരെ സ്വാദിഷ്ടമായ പാൻ കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. യമ്മി മലബാർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
