കേരള സ്റ്റൈൽ നല്ല നാടൻ എരിവുള്ള മിക്സ്ചർ ഇനി ഞൊടിയിടയിൽ തയ്യാറാക്കൂ.

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നവയാണ് സ്നാക്ക്. എന്നാൽ സ്നാക്കിൽ കൂടുതൽ പേരും കഴിക്കുന്നത് മിച്ചറാണ്. നമുക്ക് കടയിൽ നിന്നും വാങ്ങുന്ന മിച്ചറിനേക്കാൾ നമ്മുടെ വീടുകളിൽ ഉണ്ടാക്കി കൊടുക്കുന്നത് അല്ലെ നല്ലത്. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് എരിവുള്ള നാടൻ മിച്ചർ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ്. ആദ്യം രണ്ടു ഗ്ലാസ് കടലമാവ് ഒരു അരിപ്പയിൽ അരിച്ചെടുക്കുക. ഇനി നല്ല സോഫ്റ്റായിട്ട് പൊടിച്ചെടുത്ത അരിപ്പൊടി ഒരു ഗ്ലാസ്,രണ്ടു ടീസ്പൂൺ കാശ്‌മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി,ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് പഞ്ചസാര, ഇത്രയും കൂടി നന്നായി അരിച്ചു ഒരു ബൗളിലേക്ക് മാറ്റാം.

ഇനി കുറേച്ചേ വെള്ളം ചേർത്ത് മാവ് നല്ല സോഫ്റ്റാകുന്ന രീതിയിൽ കുഴച്ചെടുക്കുക. ഇനി മാവിലേക്ക് ഒരു ടീസ്പൂൺ മിച്ചർ വറുത്തെടുക്കാൻ ഉപയോഗിക്കുന്ന എണ്ണ ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. ഇനി സേവാ നാഴിയിൽ ഏറ്റവും ചെറിയ ഹോളോള്ള ചില്ലിട്ട് മാവ് അതിലേക്ക് ഇറക്കി വെച്ച് കൊടുക്കുക. ഇനി ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ഇനി എണ്ണ മീഡിയം ചൂടായി വരുമ്പോൾ സേവാ നഴിയിൽ നിന്നും മാവ് കറക്കി വീഴ്ത്തുക. ഒരു മിനിറ്റ് ലോ ഫ്ളൈമിലിട്ട് ഇത് ഫ്രൈ ആക്കി കോരി മാറ്റാം. ഇനി മിച്ചറിലേക്കുള്ള കട്ടിയുള്ള ഭാഗം തയ്യാറാക്കാം. അതിനു വേണ്ടി അര ഗ്ലാസ് മൈദാ മാവും, ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും,ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, അൽപ്പം മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പും,ഒരു നുള്ളു പഞ്ചസാര, ഇത്രയും കൂടി സാദാരണ വെള്ളത്തിൽ ഒരു ലൂസ് പരുവത്തിൽ കലക്കി എടുക്കുക.

ഇനി ഒരു ഹോളുള്ള സ്പൂണിൽ മാവ് ഒഴിച്ച് കൊടുക്കുക. അപ്പോൾ അതിന്റെ ഹോളിൽ കൂടി മാവ് തുള്ളി തുള്ളി ആയിട്ട് എണ്ണയിലേക്ക് ഇട്ടു ഫ്രൈ ആക്കി എടുക്കാം. ഇനി കുറച്ചു കറിവേപ്പില എണ്ണയില്ക്ക് ഇട്ടു വറുത്തു കോരാം. ശേഷം പൊട്ടുകടലയും കപ്പലണ്ടിയും കൂടെ എണ്ണയിൽ വറുത്തെടുക്കുക. ഇനി രണ്ടോ മൂന്നോ വെളുത്തുള്ളി കൂടി എണ്ണയിൽ ഇട്ടു വറുത്തെടുക്കാം. ഇനി വറുത്തെടുത്ത എല്ലാ മിക്‌സും കൂടി ഒരുമിച്ചിട്ട് മിക്‌സാക്കിയ ശേഷം ഒരു കാൽ ടീസ്പൂൺ കായപ്പൊടിയും,ഇനി എരിവുള്ള മുളക് പൊടി വേണമെങ്കിൽ ചേർത്ത് നല്ല പോലെ ഇളക്കി മിക്‌സാക്കി എടുക്കാം.

അപ്പോൾ വളരെ ടേസ്റ്റിയായ നല്ല ക്രിസ്പിയായ കേരള സ്റ്റൈൽ മിച്ചർ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റിയ ഈ മിച്ചർ വീണാസ്‌ കറിവേൽഡ് എണ്ണ യൂട്യൂബ് ചാനലിൽ നിന്ന് തിരഞ്ഞെടുത്തതാണ്. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page