കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് ഫ്രഞ്ച് ഫ്രൈസ്. പൊട്ടറ്റോ വെച്ചിട്ട് ചെയ്തെടുക്കുന്നത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയാണ് ഇത് കഴിക്കാൻ. പലപ്പോഴും ഇത് വീടുകളിൽ തയ്യാറാക്കുന്ന സമയത്തു നല്ല ടേസ്റ്റിലും വളരെ ക്രിസ്പിയായിട്ടും തയ്യാറാക്കാൻ പറ്റാത്തവർക്കായി ഇതാ അടിപൊളി ഫ്രഞ്ച് ഫ്രൈസ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈ രീതിയിൽ തയ്യാറാക്കി നോക്കൂ നിങ്ങളുടെ ഫ്രഞ്ച് ഫ്രൈസും നല്ല പോലെ കിട്ടുന്നതാണ്. ഇനി നോക്കാം വളരെ സ്വാദിഷ്ടമായ ഫ്രഞ്ച് ഫ്രൈസ് എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം പൊട്ടറ്റോയെ നല്ല പോലെ കഴുകി തൊലി കളഞ്ഞു ഫ്രഞ്ച് ഫ്രൈസിനു എങ്ങനെയാണ് വേണ്ടത് ആ രീതിയിൽ അരിഞ്ഞെടുക്കുക.
ഇനി അരിഞ്ഞെടുത്ത പീസിനെ സാദാ പച്ചവെള്ളത്തിൽ കുറച്ചു നേരം ഇട്ടു വെക്കുക. ഇനി കുറച്ചു അയ്‌സും കൂടി ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി പൊട്ടറ്റോ കൂടി ചേർത്ത് ഒരു ഇരുപത് മിനിറ്റോളം റസ്റ്റ് ചെയ്യാനായി വെക്കുക. ഇരുപത് മിനിറ്റിന് ശേഷം നല്ല പോലെ കഴുകി എടുത്ത പൊട്ടറ്റോയെ അടുപ്പിലേക്ക് വെച്ച് ഒന്ന് വേവിച്ചെടുക്കാം. ഇനി ഒരു സോസ് പാനിലേക്ക് പകുതി വെള്ളം അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ആ വെള്ളത്തിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ തിളച്ചു വന്നാൽ പൊട്ടറ്റോ ചേർത്ത് കൊടുക്കുക. ഒരു രണ്ടു മിനിറ്റോളം ഹൈ ഫ്ളൈമിലിട്ട് പൊട്ടറ്റോയെ വേവിച്ചെടുക്കുക.
ഇനി പകുതി വെന്തു വന്ന പൊട്ടറ്റോ ഒരു അരിപ്പയിലേക്ക് ഇട്ടു വെക്കുക. ചൂടാറി വന്ന പൊട്ടറ്റോ ഫ്രീസറിലേക്ക് മാറ്റുക. ഒന്നര മണിക്കൂറിനു ശേഷം പൊട്ടറ്റോ നല്ല പോലെ അയ്‌സായി വന്നിട്ടുണ്ട്. ഇനി പാനിലേക്ക് ആവശ്യമായ എണ്ണ ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് പൊട്ടറ്റോ ചേർത്ത് കൊടുക്കുക. മീഡിയം ഫ്ളൈമിൽ വേണം പൊട്ടറ്റോ വറുത്തെടുക്കാൻ. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. ഇനി ഒരു പൊട്ടറ്റോ എടുത്ത് ഒന്ന് പാകമായ എന്ന് ചെക്ക് ചെയ്യുക. വെന്തു വന്നിട്ടുണ്ട് എങ്കിൽ ഹൈ ഫ്ളൈമിലിട്ട് പൊട്ടറ്റോ ഫ്രൈ ആക്കി എടുക്കുക. ഇനി ചെറിയ ഒരു ബ്രൗൺ കളർ ആയി വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റാം.
അപ്പോൾ വളരെ ടേസ്റ്റിയായ ക്രിസ്പിയായ ഫ്രഞ്ച് ഫ്രൈസ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക് വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ്. ഈ റെസിപ്പി ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
