ഇത്രയും രുചിയോടെ നിങ്ങൾ സേമിയ ഉപ്പ്മാവ് കഴിച്ചിട്ടുണ്ടോ.

പല തരത്തിലുള്ള ഉപ്പ്മാവ് കഴിച്ചിട്ടുള്ളവരായിരിക്കും നമ്മൾ എല്ലാവരും അല്ലെ. എല്ലാവരും തിരക്കുള്ള ദിവസങ്ങളിൽ ആശ്രയിക്കുന്ന ഒരു പലഹാരമാണ് ഉപ്പ്മാവ്. വളരെ പെട്ടന്ന് രുചികരമായ ഒരു പലഹാരം അതാണ് ഉപ്പ്മാവ്. അപ്പോൾ ഇന്ന് നമുക്ക് വളരെ രുചികരമായ സേമിയ ഉപ്പ്മാവ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ഈ പാനിലേക്ക് ഒഴിച്ച് ചൂടാക്കുക. ഇനി ഒരു കപ്പ് അളവിൽ സേമിയ ചേർത്ത് കൊടുക്കുക. എന്നിട്ട് സേമിയ നല്ല പോലെ വറുത്തെടുക്കുക. ഇനി വറുത്തെടുത്ത സേമിയ മാറ്റി വെക്കുക.

ഇനി മറ്റൊരു പാനിലേക്ക് മൂന്നു കപ്പ് വെള്ളം ചേർത്ത് അത് അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഒരു ടീസ്പൂൺ ഓയിൽ കൂടി വെള്ളത്തിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഒരു പകുതി നാരങ്ങയുടെ നീരും കൂടി ചേർത്ത് മിക്‌സാക്കുക. ഇനി നല്ല പോലെ ചൂടായി വന്ന വെള്ളത്തിലേക്ക് വറുത്തു വെച്ചിട്ടുള്ള സേമിയ ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും കൂടി സേമിയയിലേക്ക് ചേർത്ത് മിക്‌സാക്കുക.

ഇനി മുക്കാൽ ഭാഗത്തോളം വെന്തു വന്ന സേമിയ ഫ്ളയിം ഓഫ് ചെയ്തു ഒരു അരിപ്പയിലേക്ക് ഇട്ടു വെള്ളം ഊറ്റി കളയുക. ഇനി ഒരു പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ,ഒരു ടീസ്പൂൺ നെയ്യ്,കാൽ കപ്പ് കപ്പലണ്ടി ചേർത്ത് ഫ്രൈ ആക്കി കോരി മാറ്റുക. ഇനി ഒരു ചെറിയ കഷ്ണം ഇഞ്ചി,പച്ചമുളക്,ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്,കുറച്ചു കറിവേപ്പില,ഇതെല്ലാം ചേർത്ത് ഒരു മിനിറ്റോളം വഴറ്റുക. ഇനി കാൽ കപ്പ് കാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർത്ത് മിക്‌സാക്കുക. കാൽ കപ്പ് ഗ്രീൻ പീസ്,ആവശ്യത്തിന് ഉപ്പ്, വേവിച്ചു വെച്ചിട്ടുള്ള സേമിയ ചേർത്ത് മിക്‌സാക്കുക.

ഒരു നാരങ്ങയുടെ പകുതി നീരും നേരത്തെ വറുത്തു മാറ്റി വെച്ച കപ്പലണ്ടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി കുറച്ചു കടുകും വറ്റൽമുളകും ചെറിയ ജീരകം താളിച്ചതും കൂടി സേമിയയിലേക്ക് ചേർത്ത് മിക്‌സാക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ സേമിയ ഉപ്പ്മാവ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page