എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് ചില്ലി ചിക്കൻ. എന്നാൽ സോസുകൾ ചേർത്തിട്ടാണ് പലരും ചില്ലി ചിക്കൻ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് സോസുകൾ ഒന്നും ചേർക്കാതെ ഒരു ചില്ലി ചിക്കൻ നിങ്ങൾ കഴിച്ചിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് സോസുകൾ ഒന്നും ചേർക്കാത്ത ഒരു ചില്ലി ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ഒരു കിലോ ചിക്കനാണ് എടുത്തിട്ടുള്ളത്. അത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഒന്നേകാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക.
ശേഷം മൂന്ന് ടേബിൾ സ്പൂൺ അളവിൽ കോൺ ഫ്ലോർ,ഒന്നര ടേബിൾ സ്പൂൺ അളവിൽ മൈദാ, ഒരു ടേബിൾ സ്പൂൺ അളവിൽ കാശ്മീരി മുളക്പൊടി, ആവശ്യത്തിന് ഉപ്പും,കാൽ കപ്പ് തൈരും ചേർത്ത് നന്നായിട്ട് മിക്‌സാക്കുക. ശേഷം കുറച്ചു നേരം ചിക്കൻ റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. അതിനു ശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക.ഇനി ചിക്കൻ ഫ്രൈ ചെയ്യാൻ ആവശ്യമായ എണ്ണ പാനിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് എണ്ണ നന്നായിട്ട് ചൂടായി വന്നാൽ ചിക്കൻ ചേർത്ത് കൊടുക്കുക.
ഇനി രണ്ട് സൈഡും നന്നായിട്ട് ഫ്രൈ ആക്കി എടുക്കുക. ശേഷം മൂന്നു ടേബിൾ സ്പൂണോളം എണ്ണ ഒരു പാനിലേക്ക് ചേർത്ത് അടുപ്പിലേക്ക് വെക്കുക. ശേഷം ഒരു ടേബിൾ സ്പൂണോളം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായിട്ട് മൂപ്പിക്കുക. ഇനി അരിഞ്ഞു വെച്ചിട്ടുള്ള സവാളയും കാപ്സിക്കവും കൂടി പാനിലേക്ക് ചേർത്ത് കൊടുക്കുക. അതിനു ശേഷം ആവശ്യമായ ഉപ്പും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. ശേഷം സോസുകൾ ചേർക്കുന്നു എങ്കിൽ അത് ചെയ്യുക.
അല്ലെങ്കിൽ സോസുകൾക്ക് പകരം പച്ചമുളകും തക്കാളി പേസ്റ്റാക്കിയും മുളക്പൊടി ചേർത്തിട്ടും ഉണ്ടാക്കാവുന്നതാണ്. ശേഷം ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് മിക്‌സാക്കുക. ഇനി കറിക്ക് കുറച്ചു ഗ്രേവി കിട്ടാനായി കുറച്ചു വെള്ളത്തിൽ കോൺ ഫ്ലോർ കലക്കി വീഴ്ത്തുക.
അപ്പോൾ വളരെ ടേസ്റ്റിയായ ചില്ലി ചിക്കൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
