തണ്ണിമത്തൻ കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ ഹൽവ മിനിറ്റുകൾക്കുള്ളിൽ

നമുക്ക് എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് തണ്ണിമത്തൻ അല്ലെങ്കിൽ വത്തക്ക. അപ്പോൾ ഇന്ന് നമുക്ക് വത്തക്ക കൊണ്ടൊരു ഹൽവ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ അതുപോലെ തന്നെ സിമ്പിളായി ഉണ്ടാക്കാനും പറ്റുന്ന ഒരു അടിപൊളി വത്തക്ക ഹൽവ എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് കണ്ടു നോക്കൂ. ആദ്യം ആവശ്യമായ തണ്ണിമത്തൻ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു നല്ല പോലെ അരച്ചെടുക്കുക.

ശേഷം നല്ല പോലെ അരച്ചെടുത്ത ജ്യൂസിനെ അരിച്ചെടുക്കുക. ഇനി അര കപ്പ് അളവിൽ കോൺ ഫ്ലോറും കൂടി ചേർത്ത് ജ്യൂസുമായി മിക്‌സാക്കുക. ഇനി ഒരു പാനിലേക്ക് അര കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ചേർത്ത് പാനിയാക്കി എടുക്കുക. എന്നിട്ട് മെൽറ്റായി വന്ന പഞ്ചസാരയിലേക്ക് ഒരു ടീസ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. ശേഷം നേരത്തെ അടിച്ചു വെച്ചിട്ടുള്ള തണ്ണിമത്തൻ ജൂസും ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി കൈ വിടാതെ ഇളക്കി കൊണ്ടിരിക്കുക. ഇനി ഒന്ന് കുറുകി വന്ന മിക്സിലേക്ക് ഒരു ടീസ്പൂൺ നെയ് ചേർത്ത് മിക്‌സാക്കുക. ശേഷം വീണ്ടും ലോ ഫ്ളൈമിൽ കുറുക്കി എടുക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യും ചേർത്ത് പാനിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കുക. ഇനി കുറച്ചു നട്ട്സും കൂടി ചേർത്ത് ശേഷം ചൂടോടുകൂടി ഒരു ട്രേയിലേക്ക് മാറ്റുക. കുറച്ചു നെയ്യ് തടകിയ ശേഷം മാത്രമേ ഈ മിക്സ് ട്രേയിലേക്ക് മാറ്റാൻ പാടുള്ളൂ.

അപ്പോൾ വളരെ ടേസ്റ്റിയായ തണ്ണിമത്തൻ ഹൽവ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായ അതിലുപരി ഈസിയായി ഉണ്ടാക്കാനും പറ്റുന്ന ഈ ഹൽവ റെസിപ്പി ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page