ഇനി ഈ പലഹാരം മതി വൈകിട്ടത്തെ ചായക്കൊപ്പം.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു നാലു മണി പലഹാരം പരിചയപ്പെട്ടാലോ. അതെ കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്ന ഒരു പലഹാരം കൂടിയാണ് ഇത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒന്നര കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം കുറച്ചു ടൂട്ടി ഫ്രൂട്ടി ഈ തേങ്ങയിലേക്ക് ചേർക്കുക. ഇനി ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി ഒരു പാക്കെറ്റ് ബ്രെഡ് എടുക്കുക. ശേഷം നല്ല പോലെ പൊടിച്ചെടുത്ത ബ്രെഡിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി പഞ്ചസാര ചേർത്ത പാൽ കുറെച്ചെയായി ചേർത്ത് ബ്രെഡിനെ കുഴച്ചെടുക്കുക. ഇനി നല്ല പോലെ കുഴച്ചെടുത്ത മാവിനെ ഓരോ ബോളുകളാക്കി എടുക്കുക. ശേഷം ഓരോ ബോളിനെയും പരത്തി എടുത്ത ശേഷം കോക്കനട്ട് മിക്സ് ഉള്ളിലേക്ക് വെച്ച് കൊടുക്കുക. ശേഷം നല്ല പോലെ ഉരുട്ടി എടുക്കുക. ഇനി നല്ല പോലെ ചൂടായി വന്ന എണ്ണയിൽ ഓരോ സ്നാക്കായി ഇട്ടു കൊടുക്കുക.

എന്നിട്ട് നല്ല പോലെ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഈ പലഹാരം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page