ഓവനില്ലാതെ റെസ്റ്റോറെന്റ്റ് സ്റ്റൈൽ ബട്ടർ നാൻ ഈസിയായി ഉണ്ടാക്കാം.

ഇന്ന് നമുക് വളരെ ടേസ്റ്റിയായ ഒരു ബ്രെക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. അതെ വളരെ സ്വാദിഷ്ടമായ റെസ്റ്റോറെന്റ്റ് സ്റ്റൈൽ ബട്ടർ നാൻ ആണ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണു ഈ പലഹാരം തയ്യാറാക്കുന്നത് എന്ന്. അതിനായി ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദാ ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ ബട്ടർ മേൽറ്റാക്കിയ ശേഷം ഈ മൈദയിലേക്ക് ചേർക്കുക. ഇനി ഒരു സ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർത്ത് കൊടുക്കുക. ഇനി കുറച്ചു വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ പഞ്ചസാര, ആവശ്യമായ ഉപ്പും കൂടി ചേർത്ത് കൊടുക്കുക.

ഇനി ഒരു ടേബിൾ സ്പൂൺ പാലും, ഒരു ടേബിൾ സ്പൂൺ തൈരും കൂടി ചേർത്ത് കൊടുക്കുക. ഇനി മുട്ട കൂടി ചേർത്ത് നന്നയി മിക്‌സാക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ചൂടുവെള്ളം ചേർത്ത് ,മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം രണ്ട് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി നല്ല സാക്കോഫ്റ്റായി വന്ന മാവിനെ ഒന്നും കൂടി കുഴച്ചെടുത്ത ശേഷം രണ്ട് ബോളുകളാക്കി ഉരുട്ടുക. ഇനി ഒരു കൌണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം ഈ ബട്ടർ നാനിനെ നല്ല പോലെ പരത്തി എടുക്കുക.

ഇനി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം കുറച്ചു വെള്ളം ഈ പാനിലേക്ക് തളിച്ച് കൊടുക്കുക. ഇനി ഈ പാനിലേക്ക് ഈ നാൻ ഇട്ട് ഒന്ന് ഒട്ടിച്ചു കൊടുക്കുക. ശേഷം കുമിളകൾ വന്നു തുടങ്ങിയാൽ പാൻ കമഴ്ത്തി വെച്ച് അതിന്റെ മുകളിലേക്ക് നാൻ ഇട്ടു മൂപ്പിച്ചെടുക്കുക. ശേഷം എല്ലാ ബട്ടർ നാനിനെയും ചുട്ടെടുത്ത ശേഷം കുറച്ചു മല്ലിയിലയും ബട്ടറും മിക്സ് ചെയ്ത മിക്സ് ഒരു ബ്രെഷ് കൊണ്ട് തേച്ചു പിടിപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടർ നാൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page