കൈപ്പത്തിരി കഴിച്ചിട്ടുണ്ടോ ? കഴിച്ചാലും കഴിച്ചാലും മതിവരാത്ത പത്തിരി.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ബ്രെക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. അതെ വളരെ ടേസ്റ്റിയായ സ്പെഷ്യലായ കൈ പത്തിരിയുടെ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ പത്തിരി ഉണ്ടാക്കുന്നത് എന്ന്. അതിനായി രണ്ട് കപ്പ് അരിപ്പൊടിയാണ് എടുത്തിട്ടുള്ളത്. ശേഷം ഒരു ചട്ടിയിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കാനായി അടുപ്പിലേക്ക് വെക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് ആവശ്യമായ ഉപ്പും അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക.

ഇനി നന്നായി മിക്സ് ചെയ്ത ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം ഒരു മിക്സിയുടെ ജാറിൽ ഒരു ചെറിയ പീസ് ഇഞ്ചിയും, നാല് അല്ലി വെളുത്തുള്ളിയും, അര കപ്പ് തേങ്ങയും, കാൽ ടീസ്പൂൺ ജീരകവും, ചേർത്ത് ഒന്ന് പൊടിച്ചെടുത്ത ശേഷം മാവിലേക്ക് ചേർത്ത് നന്നായി കുഴക്കുക. ഇനി ചെറിയ ചെറിയ ബോളുകളായി ഉരുട്ടിയടുത്ത മാവിനെ കൈ കൊണ്ട് പരത്തി എടുക്കുക. ഇനി എല്ലാം പരത്തിയ ശേഷം ഒരു പാനിൽ കുറച്ചു എണ്ണ ചേർത്ത് കൊടുക്കുക.

ഇനി ചൂടായി വന്ന എണ്ണയിൽ ഓരോ പത്തിരിയായി ഇട്ടു കൊടുക്കുക. ശേഷം ഒരു സൈഡ് മൂത്തു വന്നാൽ മറു സൈഡിലേക്ക് ഇട്ടു ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കൈ പത്തിരി റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റാണ് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page