വെറും ഗോതമ്പ് പൊടിയും പാലും കൊണ്ട് രുചികരമായ ഐസ്ക്രീം.

ഇന്ന് നമുക്ക് വെറും മൂന്നു ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു കിടിലൻ ഐസ്ക്രീം പരിചയപ്പെട്ടാലോ. ഗോതമ്പ് പൊടിയും, പാലും, പഞ്ചസാരയുമാണ് മെയിൽ ചേരുവകൾ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ഐസ്ക്രീം ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ചെറിയ കഷ്ണം ബീറ്റ്‌റൂട്ട് ചെറിയ പീസുകളായി മുറിച്ചു പാനിലേക്ക് ചേർക്കുക. ഇനി കാൽ കപ്പ് പാൽ ചേർത്ത് കൊടുക്കുക. ശേഷം ഫ്ളൈയിം ഓണാക്കുക.

ഇനി രണ്ട് കപ്പ് പാൽ മറ്റൊരു പാത്രത്തിലേക്ക് ചേർക്കുക. ശേഷം ഫ്ളൈയിം ഓണാക്കുക. ഇനി മറ്റൊരു ബൗളിലേക്ക് രണ്ടര ടേബിൾ സ്പൂൺ ഗോതമ്പ് മാവ് ചേർത്ത് കൊടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ പാലും ചേർത്ത് ഇത് ഇളക്കി എടുക്കുക. ഇനി ബീറ്റ്‌റൂട്ട് ഇട്ട് തിളപ്പിച്ച പാൽ തണുത്തതിന് ശേഷം അരിച്ചു ഈ ഗോതമ്പ് മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി തിളച്ചു വന്ന പാലിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. ഇനി ലോ ഫ്ളൈമിലിട്ടു പാലിനെ ഒന്ന് വറ്റിച്ചെടുക്കുക. ഇനി നേരത്തെ തയ്യാറാക്കി വെച്ച ബീറ്റ്‌റൂട്ട് മിക്സ് ചേർത്ത് ഇളക്കുക.

ഇനി കൈ വിടാതെ ഇളക്കുവാൻ മറക്കരുതേ. ഇനി ഈ മിക്‌സും ഒന്ന് വേവിച്ചെടുക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ഇനി തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലിട്ട് കറക്കി എടുക്കുക. ഇനി ഒരു ടീസ്പൂൺ റോസ് വാട്ടറും, കാൽ ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് ഇളക്കിയ ശേഷം ഒരു ട്രേയിലേക്ക് മാറ്റുക. ഇനി കവർ ചെയ്തു എട്ട് മണിക്കൂറോളം ഫ്രിഡ്ജിൽ സെറ്റാക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ഐസ്ക്രീം റെഡിയായി വന്നിട്ടുണ്ട്. വീട്ടിലുള്ള ചേരുവകൾ കൊണ്ടാണ് ഈ ഐസ്ക്രീം ഉണ്ടാക്കി ഇരിക്കുന്നത്. കണ്ടാൽ തന്നെ കഴിക്കാൻ തോന്നും വിധത്തിലാണ് ഐസ്ക്രീം ഉണ്ടാക്കി ഇരിക്കുന്നത്. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page