ഒരുപാട് പോഷക ഗുണങ്ങളുള്ള ഒരു ഇലയാണ് മുരിങ്ങയില. എന്നാൽ ഈ മുരിങ്ങയില കഴിക്കാൻ എല്ലാവർക്കും കുറച്ചു ബുദ്ധിമുട്ടാണ്. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ മുരിങ്ങയില കൊണ്ട് തയ്യാറാക്കുന്ന ഒരു റെസിപ്പി പരിചയപ്പെട്ടാലോ. എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒന്നേകാൽ കപ്പ് തേങ്ങാ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം തേങ്ങാക്കൊപ്പം രണ്ട് അല്ലി വെളുത്തുള്ളിയും, മൂന്നു പീസ് ചുവന്നുള്ളിയും, രണ്ട് വറ്റൽമുളകും, അര ടീസ്പൂൺ ജീരകവും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരുകപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം പകുതി സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി വാടി വന്ന സവാളയിലേക്ക് കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളകും, രണ്ട് കപ്പ് മുരിങ്ങയിലയും ചേർത്ത് ഇളക്കുക. ശേഷം ഒന്ന് വറ്റി എടുത്ത മുരിങ്ങയിലയിലേക്ക് നേരത്തെ അരച്ച് വെച്ച തേങ്ങാ മിക്സ് ചേർത്ത് ഇളക്കുക. ശേഷം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കറി തിളപ്പിക്കുക. ഇനി അടച്ചു വെച്ച് കറി തിളപ്പിക്കുക.
ശേഷം തിളച്ചു വന്ന കറിയിലെക്ക് രണ്ട് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക. ശേഷം കറി ഇളകാതെ മുട്ട വേവിച്ചെടുക്കുക. ഇനി അടച്ചു മുട്ട വെന്തു കിട്ടുന്നത് വരെ കറി വേവിക്കുക. മുട്ട ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ കറി ഇടയ്ക്കിടെ ഇളക്കുവാൻ പാടില്ല. ഈ കറി ചപ്പാത്തിക്കും, അപ്പത്തിനും ചോറിനുമൊക്കെ നല്ല കോമ്പിനേഷനാണ്.
എല്ലാവരും ഈ കറി തയ്യാറാക്കി നോക്കണേ. മുട്ടയും മുരിങ്ങയിലയും ചേർത്തിട്ടുള്ളത് കൊണ്ട് നല്ല ഹെൽത്തിയായ കറി കൂടിയാണ് ഇത്. വളരെ പെട്ടന്ന് തയ്യാറാക്കാനും പറ്റുന്ന ഒരു കറി കൂടിയാണ് ഇത്. മുട്ട ചേർത്ത് ഉണ്ടാക്കിയത് കൊണ്ട് തന്നെ ഒരു പ്രത്യേക ടേസ്റ്റാണ് ഈ കറിക്ക്. നബാറസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
<iframe width=”1280″ height=”720″ src=”https://www.youtube.com/embed/yq7N2dGAmSo” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
