മഞ്ചൂരിയൻ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന ഒരു റെസിപ്പിയാണ് കോളിഫ്ലവർ മഞ്ചൂരിയൻ. എന്നാൽ ഇന്ന് നമുക്ക് കോളിഫ്‌ളവർ മഞ്ചൂരിയനെക്കാൾ ടേസ്റ്റിൽ പൊട്ടറ്റോ കൊണ്ട് മഞ്ചൂരിയൻ ഉണ്ടാക്കി നോക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ആവശ്യമായ ഉരുളിക്കിഴങ് തൊലി കളഞ്ഞു ചെറിയ സ്കോയർ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ഉരുളകിഴങ്ങ് മുങ്ങിക്കിടക്കാൻ പാകത്തിനുള്ള വെള്ളവും ആവശ്യമായ ഉപ്പും ചേർത്ത് തിളപ്പിക്കുക.
ഇനി തിളക്കാറായി വന്ന വെള്ളത്തിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പൊട്ടറ്റോ ചേർത്ത് പകുതി വേവിച്ചെടുക്കുക. ശേഷം പകുതി വെന്തു വന്ന ഉരുളക്കിഴങ്ങിനെ വെള്ളത്തിൽ നിന്നും ഊറ്റി ഒരു അരിപ്പയിലേക്ക് മാറ്റുക. ഇനി മറ്റൊരു പാത്രത്തിലേക്ക് അര കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം മൈദയിലേക്ക് കാൽ കപ്പ് കോൺഫ്ലോർ പൗഡറും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, മുക്കാൽ ടേബിൾ സ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. എന്നിട്ട് കുറെച്ചെയായി വെള്ളം ചേർത്ത് കുറച്ചു കട്ടിയിൽ കലക്കി എടുക്കുക.
ഇനി കലക്കി എടുത്ത ഈ മിക്സിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള ഉരുളകിഴങ്ങ് ചേർത്ത് ഇളക്കുക. ശേഷം എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ആക്കി എടുക്കുക. ഇനി ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ വെളുത്തുള്ളി അരിഞ്ഞതും, ഒരു വലിയ സവാള ചെറിയ പീസായി അരിഞ്ഞതും, ഒരു മീഡിയം സൈസിലുള്ള കാപ്സിക്കം അരിഞ്ഞതും, മുക്കാൽ ടേബിൾ സ്പൂൺ സോയ സോസും, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, അര ടേബിൾ സ്പൂൺ ചില്ലി സോസും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ കുറച്ചു വെള്ളത്തിൽ കലക്കി ഇതിലേക്ക് ചേർത്ത് കുറുക്കി എടുക്കുക. ഇനി ഫ്രൈ ആക്കി വെച്ചിട്ടുള്ള ഉരുളക്കിഴങ് ചേർത്ത് മിക്‌സാക്കുക.
ശേഷം നല്ല പോലെ ഇളക്കി ഗ്രെവി ഒന്ന് കട്ടിയായി തുടങ്ങുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പൊട്ടറ്റോ മഞ്ചൂരിയൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി തയ്യാറാക്കി നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും ഇത്തരം റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.
