ചിക്കൻ ധം ബിരിയാണിയേക്കാൾ ടേസ്റ്റിലുള്ള കിടിലൻ വെജ് ധം ബിരിയാണി.

എന്നും മീനും ഇറച്ചിയും കൊണ്ടുള്ള ബിരിയാണി കഴിച്ചു മടുത്തോ. എന്നാൽ ഇന്ന് നമുക്ക് പച്ചക്കറി കൊണ്ട് ഒരു കിടിലൻ വെജ് ധം ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിൽ കുറച്ചധികം വെള്ളം ചേർത്ത് അടുപ്പിലേക്ക് വെക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, മൂന്ന് പീസ് ഏലക്ക, നാല് പീസ് ഗ്രാമ്പൂ, ഒരു തക്കോലം, ഒരു ബേ ലീഫ്, കുറച്ചു കറുകപ്പട്ട, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് രണ്ടര കപ്പ് കൈമ അരി ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് അരി വേവിക്കുക.

ശേഷം മുക്കാൽ ഭാഗം വെന്തു വന്ന ചോറിനെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ശേഷം നാല് മീഡിയം സവാള അരിഞ്ഞതും, രണ്ട് ക്യാരറ്റ് അരിഞ്ഞതും, ഒരു ഉരുളകിഴങ്ങ് അരിഞ്ഞതും, രണ്ട് തക്കാളി അരിഞ്ഞതും, അഞ്ചു പീസ് ബീൻസ് അരിഞ്ഞതും എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിലും ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ചൂടാക്കുക. ശേഷം കുറച്ചു പട്ടയും ഏലക്കായും ഗ്രാമ്പുവും ചേർത്ത് മൂപ്പിക്കുക. എന്നിട്ട് അരിഞ്ഞു വെച്ചിട്ടുള്ള സവാള ചേർത്ത് വഴറ്റുക. ഇനി പകുതി വാടി വന്ന ഉള്ളിയിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക.

ഇനി മൂത്തു വന്ന സവാളയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, ചേർത്ത് മൂപ്പിച്ച ശേഷം തക്കാളി ചേർത്ത് ഇളക്കുക. ശേഷം ഒന്ന് വെന്തു വന്ന തക്കാളിയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പച്ചക്കറികൾ ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് പച്ചക്കറികൾ വേവിക്കുക. ഇനി അധികം പുളിപ്പില്ലാത്ത മൂന്ന് ടേബിൾ സ്പൂൺ തൈര് ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് ലോ ഫ്ളൈമിൽ പച്ചക്കറികൾ വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന മസാലയിൽ നിന്നും പകുതി കോരി മാറ്റുക.

ശേഷം ധം ഇടാനായി മസാല അടി ഭാഗത്തായി നിരത്തി ഇടുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും കൂടി ചേർക്കുക. ശേഷം മുകളിലായി ഒരു ലെയർ വേവിച്ചു വെച്ചിട്ടുള്ള ചോർ ചേർക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യ് മുകളിലായി സ്പ്രെഡ്ടാക്കുക. ഇനി കുറച്ചു ഉള്ളി ഫ്രൈ ആക്കിയതും, കുറച്ചു നട്ട്സും കിസ്സ്മിസ്സും ഫ്രൈ ആക്കിയതും ചേർത്ത് കൊടുക്കുക. കുറച്ചു മല്ലിയില അരിഞ്ഞതും, നേരത്തെ കോരി മാറ്റി വെച്ച മസാല വീണ്ടും അടുത്ത ലെയർ ചേർക്കുക. അതുപോലെ തന്നെ ബാക്കിയുള്ള ചോറും ചേർത്ത് എല്ലാം കൂടി ധം ചെയ്തു എടുക്കുക. അപ്പോൾ ഇനി ഇങ്ങനെ ബിരിയാണി ഉണ്ടാക്കാൻ ആരും മറക്കല്ലേ. വളരെ ടേസ്റ്റിയായ ഒരു വെജ് ധം ബിരിയാണിയാണ് ഇത്.

Leave a Reply

You cannot copy content of this page