ഇന്നത്തെ തലമുറ ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് പുഡിങ്ങുകൾ. പല തരത്തിലുള്ള പുഡിങ്ങുകൾ നാം കഴിച്ചിട്ട് ഉണ്ടാകും. എന്നാൽ ഇന്ന് നമുക്ക് ആപ്പിളും പാലും കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് ആപ്പിൾ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ കസ്റ്റാഡ് പൗഡർ കൂടി ഒരു ബൗളിൽ എടുക്കുക. ശേഷം കസ്റ്റാഡ് പൊടിയിൽ കാൽ കപ്പ് പാൽ ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക.
ശേഷം നെയ്യിൽ ഒരു കഷ്ണം കറുകപ്പട്ട ചേർത്ത് കൊടുക്കുക. ഇനി അരിഞ്ഞു വെച്ചിട്ടുള്ള ആപ്പിൾ ചേർത്ത് ഇളക്കുക. ശേഷം ആപ്പിൾ ഒന്ന് ഇളക്കി സോഫ്റ്റാക്കി എടുക്കുക. എന്നിട്ട് സോഫ്റ്റായി വന്ന ആപ്പിളിലേക്ക് കാൽ കപ്പ് ഷുഗർ ചേർത്ത് ഇളക്കുക. ശേഷം ഒന്നും കൂടി വെന്തു സോഫ്റ്റായി വന്ന ആപ്പിളിനെ അടുപ്പിൽ നിന്നും മാറ്റുക. ശേഷം ഒരു സോസ് പാനിൽ അര ലിറ്റർ പാൽ ചേർക്കുക. ശേഷം പാലിലേക്ക് നേരത്തെ പാലിൽ മിക്സ് ചെയ്തു മാറ്റി വെച്ച കസ്റ്റാഡ് മിക്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി കാൽ കപ്പ് ഷുഗർ കൂടി ചേർത്ത് അടുപ്പിൽ വെച്ച് കുറുക്കി എടുക്കുക. കൈ വിടാതെ ഇളക്കുവാൻ മറക്കരുത്.
ഇനി ഒരു മിനിറ്റായപ്പോൾ കസ്റ്റാഡ് മിക്സ് കുറുകി വന്നിട്ടുണ്ട്. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം നേരത്തെ ഉണ്ടാക്കി വെച്ച ആപ്പിൾ മിക്സിലേക്ക് ഈ പാൽ മിക്സ് ചേർത്ത് ഇളക്കുക. ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. മാറ്റിയ ശേഷം നാല് മണിക്കൂറോളം പുഡ്ഡിംഗ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ശേഷം കുറച്ചു നട്ട്സും ബദാമും മുകളിലായി വെച്ച് ഡെക്കറേറ്റ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. വളരെ ടേസ്റ്റിയായ ഒരു പുഡിങ്ങാണ് ഇത്. പാലും ആപ്പിളും കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇതൊരു കിടിലൻ റെസിപ്പിയാണ്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ.
