മൂന്നു സ്പൂൺ അരിപ്പൊടി കൊണ്ട് ഒരു ഒന്നൊന്നര ചായക്കടി.

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് അരിപ്പൊടിയും, പൊട്ടറ്റോയും. എന്നാൽ ഇന്ന് നമുക്ക് ഇവ രണ്ടും കൊണ്ട് ഒരു കിടുക്കാച്ചി ചായക്കടി ഉണ്ടാക്കിയാലോ. ആദ്യം മൂന്ന് പൊട്ടറ്റോ പുഴുങ്ങി എടുക്കുക. ശേഷം തൊലി കളഞ്ഞു കൈ കൊണ്ട് ഒന്ന് ഉടച്ചെടുക്കുക. ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു തണ്ട് കറിവേപ്പിലയും, കുറച്ചു മല്ലിയിലയും പൊടിയായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഇളക്കുക.

ഇനി ഒരു ടീസ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ ചിക്കൻ മസാല, മൂന്നു ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടിയും ചേർത്ത് നന്നായി കൈ കൊണ്ട് കുഴക്കുക. ശേഷം കുഴച്ചെടുത്ത മിക്സിനെ കൈ കൊണ്ട് ഏത് ഷെയ്പ്പിലാണോ വേണ്ടത്. ആ ഷെയ്പ്പിലാക്കി എടുക്കുക. ശേഷം കുറച്ചു ബ്രെഡ് പൊടിച്ചെടുക്കുക. ശേഷം ഷെയ്‌പ്പാക്കി വെച്ചിട്ടുള്ള ഓരോ സ്നാക്കും ബ്രെഡ് പൊടിയിൽ കോട്ട് ചെയ്യുക. ശേഷം എല്ലാം ഇതുപോലെ ചെയ്തു ഒരു പ്ലേറ്റിലേക്ക് മാറ്റുക.

ഇനി ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ഒരു മീഡിയം ചൂടായി വരുമ്പോൾ ഓരോ സ്നാക്കായി ഇട്ട് കൊടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് പൊട്ടറ്റോ സ്നാക്ക് ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പൊട്ടറ്റോ അരിപ്പൊടി സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ സ്നാക്ക് ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഈസി സ്നാക്കാണ് ഇത്. പുറമെ ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റുമാണ് ഈ സ്നാക്ക്. എല്ലാവരും മറക്കാതെ ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page