നമ്മുടെ എല്ലാവരുടെയും വീടുകളിൽ എപ്പോഴും കാണുന്ന സാധനമാണ് കറിക്കടല. എന്നാൽ ഇന്ന് നമുക്ക് കറിക്കടല കൊണ്ട് ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ. ഒരുതവണ ഇങ്ങനെ സ്നാക്ക് തയ്യറാക്കിയാൽ പിന്നെ എന്നും കഴിക്കാൻ തോന്നും അത്രക്കും ടേസ്റ്റിയായ സ്നാക്കാണ് ഇത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണു ഈ സ്നാക്ക് ഉണ്ടാക്കുന്നത് എന്ന്. ആദ്യം അര കപ്പ് കടല എട്ട് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം അഞ്ചു ഫിസിൽ വരുന്നത് വരെ കടല വേവിക്കുക. ശേഷം തണുക്കാനായി വെക്കുക.
എന്നിട്ട് തണുത്തു വന്ന കടലയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഒന്ന് ക്രഷ് ആക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി എണ്ണയിലേക്ക് ഒരു സവാളയും കുറച്ചു കറിവേപ്പിലയും കൂടി വഴറ്റുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ ഗരം മസാല പൊടിയും, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക. ശേഷം നേരത്തെ ക്രഷ് ആക്കി വെച്ച കടല ചേർത്ത് ഇളക്കുക.
ശേഷം രണ്ട് പൊട്ടറ്റോ ഒന്ന് പുഴുങ്ങി എടുക്കുക. നന്നായി പുഴുങ്ങി എടുത്ത പൊട്ടറ്റോയെ കൈ കൊണ്ട് ഒന്ന് ഉടച്ചെടുക്കുക. ശേഷം അതും കടലക്കൊപ്പം ചേർത്ത് ഇളക്കുക. ശേഷം ഉപ്പ് വേണമെങ്കിൽ ചേർത്ത് ഇളക്കി രണ്ട് മിനിറ്റോളം ലോ ഫ്ളൈമിൽ അടച്ചു വെച്ച് ഇത് ഒന്ന് വേവിക്കുക. ശേഷം കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം ഒരു ബൗളിലേക്ക് മാറ്റി ചൂടാറാനായി വെക്കുക. എന്നിട്ട് ചൂടാറി വരുമ്പോൾ കൈ കൊണ്ട് കുഴച്ചെടുക്കുക.
ഇനി കുഴച്ചെടുത്ത മിക്സിനെ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഒരു ബൗളിലേക്ക് കാൽ കപ്പ് മൈദയും, മുക്കാൽ കപ്പ് കടലമാവും കൂടി ചേർക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ്. ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, ചേർത്ത് ഒന്ന് ഇളക്കിയ ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവ് കട്ടിയുമല്ല ലൂസുമല്ല എന്ന പരുവത്തിൽ കലക്കി എടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ ഇത് മുങ്ങി കിടക്കാൻ പാകത്തിന് എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ ബോളും ബാറ്ററിൽ മുക്കി എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കറിക്കടല സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ.
