നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒരു സാധനമാണ് റവ. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് ഒരു അടിപൊളി മധുരം ഉണ്ടാക്കിയാലോ. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു സ്വീറ്റ് റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ സ്വീറ്റ് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ അര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന നെയ്യിലേക്ക് ഒന്നര കപ്പ് പൈൻ ആപ്പിൾ ചേർത്ത് ഇളക്കുക. ശേഷം ഇതിനെ അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിലിട്ട് ഇളക്കുക.
ഇനി കാൽ കപ്പ് പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത് പൈൻ ആപ്പിൾ ഇളക്കി വേവിക്കുക. ഇനി വെന്തു വരുമ്പോൾ പൈൻ ആപ്പിൾ സ്പൂൺ കൊണ്ട് ഒന്ന് ഉടച്ചെടുക്കുക. ശേഷം കോരി മാറ്റുക. എന്നിട്ട് അതെ പാനിൽ അര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. എന്നിട്ട് നെയ്യിലേക്ക് കുറച്ചു നട്ട്സും ബദാമും ചേർത്ത് ഒന്ന് വറുത്തെടുക്കുക. എന്നിട്ട് അതെ പാനിൽ തന്നെ ഒരു കപ്പ് റവ ചേർക്കുക. ശേഷം നന്നായി റവ മൂപ്പിക്കുക. എന്നിട്ട് ഫ്ളൈയിം ഓഫ് ചെയ്തു കൊടുക്കുക. ഇനി റവയിലേക്ക് മൂന്നു കപ്പ് വെള്ളം കുറെച്ചെയായി ചേർത്ത് ഇളക്കുക. ശേഷം ഈ മിക്സിനെ അടുപ്പിലേക്ക് മാറ്റി ലോ ഫ്ളൈമിലിടുക. ശേഷം കൈ വിടാതെ റവ ഇളക്കുക.
രണ്ട് മിനിറ്റോളം റവ ഇളക്കി വേവിച്ച ശേഷം പൈൻ ആപ്പിൾ ചേർത്ത് ഇളക്കുക. ശേഷം വെള്ളം വറ്റി കുറുകി വരുന്നത് വരെ ഈ മിക്സ് ഇളക്കുക. ഇനി കാൽ കപ്പ് ഷുഗർ കൂടി ഈ സമയം ചേർത്ത് ഇളക്കുക. ഇനി കുറുകി പാനിൽ നിന്നും വിട്ടു വരാൻ തുടങ്ങുമ്പോൾ വറുത്തു വെച്ചിട്ടുള്ള നട്ട്സും ബദാമും, കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, ചേർത്ത് ഇളക്കുക. ഇനി ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ഒരു ട്രേയിൽ കുറച്ചു നെയ്യ് തടവുക. ശേഷം റവയുടെ മിക്സ് ട്രേയിലേക്ക് വെച്ച് സെറ്റാക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ പൈൻ ആപ്പിൾ കേസരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് കേസരി തയ്യാറാക്കി നോക്കണേ.
