ഈ പക്കാവടയാണ് ചായക്ക് ഒപ്പമെങ്കിൽ ചൂട് ചായ തികയാതെ വരും.

പണ്ടുകാലം മുതൽക്കേ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് പക്കാവട. എന്നാൽ ഇന്ന് നമുക്ക് പക്കാവട എങ്ങനെ കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് കടലമാവും, രണ്ട് കപ്പ് അരിപ്പൊടിയും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ എരിവുള്ള മുളക്പൊടി, അര ടീസ്പൂൺ കായപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ് , കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ഒരുമിച്ചു ചേർത്ത് മിക്‌സാക്കുക.

ഇനി കുറെച്ചെയായി ചെറിയ ചൂടുവെള്ളം ചേർത്ത് മാവിനെ കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി വേണം മാവ് കുഴച്ചെടുക്കാൻ. ഇനി ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് മാവ് പാകത്തിന് കുഴച്ചെടുക്കുക. ഇടിയപ്പത്തിന് മാവ് കുഴക്കുന്ന പരുവത്തിൽ വേണം മാവിനെ കുഴച്ചെടുക്കുവാൻ ശേഷം സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ഒരു സേവനാഴിയിലേക്ക് മാറ്റുക. പക്കാവടയുടെ ചില്ലിട്ട് വേണം മാവിനെ അതിലേക്ക് വെക്കാൻ. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് സേവനാഴി ചുറ്റിച്ചു വീഴ്ത്തുക.

ഇനി എണ്ണയുടെ എല്ലാ ഭാഗത്തേക്കും പക്കാവട ചുറ്റിച്ചു വീഴ്ത്തുക. ശേഷം ഒരു സൈഡ് മൂത്തു വന്നാൽ പക്കാവട തിരിച്ചിട്ട് കൊടുക്കുക. ശേഷം മൂത്തു വന്നാൽ പക്കാവട കോരി എടുക്കുക. എല്ലാ മാവിനേയും ഇതുപോലെ പക്കാവട തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പക്കാവട തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പക്കാവട തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാനും പറ്റുന്ന ഈ സ്നാക്ക് ഇനി കടയിൽ നിന്നും വാങ്ങുകയേ വേണ്ട. ഈസിയായി വീട്ടിൽ ഉണ്ടാക്കാം. നല്ല ചൂട് കട്ടനൊപ്പം കഴിക്കാൻ ഇതാ പക്കാവട തയ്യാർ.

Leave a Reply

You cannot copy content of this page