നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒരു സാധനമാണ് പാൽ. എന്നാൽ ഇന്ന് നമുക്ക് പാൽ കൊണ്ട് ഒരു കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കിയാലോ. ആദ്യം ഒരു സോസ് പാനിലേക്ക് മൂന്നര ഗ്ലാസ് പാൽ എടുക്കുക. ശേഷം പാലിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ഇനി പാലിലേക്ക് അഞ്ചു ടേബിൾ സ്പൂൺ ഷുഗർ ചേർത്ത് ഇളക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടിയും, അര ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം പത്തു ഗ്രാം ചൈന ഗ്രാസ് ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ചു കുതിരാനായി വെക്കുക.
ശേഷം നേരത്തെ എല്ലാം ചേർത്ത് മിക്‌സാക്കി വെച്ച പാലിനെ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി പാൽ നല്ല പോലെ തിളപ്പിക്കുക. ശേഷം പാലിനെ ലോ ഫ്ളൈമിലിട്ട് വറ്റിക്കുക. പന്ത്രണ്ട് മിനിറ്റാണ് പാൽ വറ്റിക്കാൻ വേണ്ട സമയം. ഇനി വേറൊരു പാത്രത്തിൽ കുതിരനായി വെച്ചിരുന്ന ചൈന ഗ്രാസ് അടുപ്പിലേക്ക് വെച്ച് ഉരുക്കി എടുക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൈന ഗ്രാസ് ഒന്ന് തണുത്തു കിട്ടുന്നത് വരെ മാറ്റി വെക്കുക. ശേഷം വറ്റി വന്ന പാലിനെ ഫ്ളയിം ഓഫ് ചെയ്തു അതിലേക്ക് ചൈന ഗ്രാസ് ഉരുക്കിയത് ചേർത്ത് ഇളക്കുക.
ശേഷം ഒരു ട്രേയിലേക്ക് ബട്ടർ തേച്ചു പിടിപ്പിക്കുക. എന്നിട്ട് അതിലേക്ക് ഈ പാൽ മിക്സ് ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ തണുക്കാനായി വെക്കുക. എന്നിട്ട് മുകളിലായി കുറച്ചു നട്ട്സും നീളത്തിൽ മുറിച്ചതും കുറച്ചു ചെറി അരിഞ്ഞതും മുകളിലായി ഇട്ട് ഡെക്കറേറ്റ് ചെയ്യുക. ഇനി റൂമിൽ വെച്ച് നല്ല പോലെ ചൂടാറിയ ശേഷം മാത്രം ഫ്രിഡ്ജിലേക്ക് വെച്ച് പുഡ്ഡിംഗ് തണുപ്പിച്ചെടുക്കുക. ഫ്രീസറിൽ വെച്ച് ഇരുപത് മിനിറ്റോളം തണുപ്പിച്ചാലും മതിയാകും. അപ്പോൾ വല്ല ടേസ്റ്റിയായ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു പുഡ്ഡിംഗ് റെസിപ്പിയാണ് ഇത്.
