സാമ്പാർ സ്വാദിഷ്ടമാക്കാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

സാമ്പാർ ഇഷ്ടമില്ലാത്തവർ ആരാ അല്ലെ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി സാമ്പാർ ഉണ്ടാക്കിയാലോ. അതിനായി നൂറ് ഗ്രാം പരിപ്പ് നല്ല പോലെ കഴുകി എടുക്കുക. ശേഷം ഈ പരിപ്പിനെ കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, പതിനഞ്ച് ഗ്രാം കായം, മൂന്ന് ചുവന്നുള്ളി, ഒരു പച്ചമുളക്, ഒന്നര കപ്പ് വെള്ളവും ചേർത്ത് കുക്കർ അടച്ചു വെച്ച് മൂന്ന് ഫിസിൽ വരുന്നത് വരെ പരിപ്പ് വേവിക്കുക. ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി കുറച്ചു വെള്ളത്തിൽ കുതിരാനായി വെക്കുക.

ഇനി ആവശ്യമായ പച്ചക്കറികൾ നല്ല പോലെ കഴുകി ചെറിയ പീസുകളായി മുറിക്കുക. ശേഷം ഒരു പിടി ചുവന്നുള്ളി തൊലി കളഞ്ഞു രണ്ട് പീസുകളായി മുറിക്കുക. ഇനി നേരത്തെ വേവാനായി വെച്ചിരുന്ന പരിപ്പ് നന്നായി വെന്തു കിട്ടിയിട്ടുണ്ട്. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള പച്ചക്കറികൾ ഈ എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി വൃത്തിയാക്കി വെച്ചിട്ടുള്ള ചുവന്നുള്ളി കൂടി ചേർത്ത് ഇളക്കുക. ശേഷം മൂന്ന് മിനിറ്റോളം ഈ കഷണങ്ങൾ വഴറ്റി എടുക്കുക.

ഇനി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, ചേർത്ത് മൂപ്പിക്കുക. ശേഷം വേവിച്ചു വെച്ചിട്ടുള്ള പരിപ്പ് ഈ സമയം ഈ പച്ചക്കറിയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം മൂന്ന് കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് പച്ചക്കറി വേവിക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് പന്ത്രണ്ട് മിനിറ്റ് കൊണ്ട് ഈ പച്ചക്കറികൾ വേവിക്കുക. ഇനി പകുതി വെന്തു വന്ന പച്ചക്കറിയിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കുക.

ഇനി നല്ല പോലെ വെന്തു വന്ന പച്ചക്കറിയിലേക്ക് പുളി പിഴിഞ്ഞ വെള്ളം ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ഇളക്കുക. ശേഷം അഞ്ചു മിനിട്ടോളം ലോ ഫ്ളൈമിൽ സാമ്പാർ ഒന്ന് വറ്റിക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ സാമ്പാർ തയ്യാറായിട്ടുണ്ട്. ഈ രീതിയിൽ ഉണ്ടാക്കിയാൽ ആർക്കും സാമ്പാർ ടേസ്റ്റിയായി ഉണ്ടാക്കാം. നല്ല ചൂട് ചോറിനൊപ്പവും, ദോശ ഇഡ്ഡലി അപ്പം എന്നിവക്കൊപ്പവും കഴിക്കാൻ ഏറെ ടേസ്റ്റിയാണ് ഈ സാമ്പാർ.

Leave a Reply