മീനും പച്ചക്കറികളും ഇല്ലാത്തപ്പോൾ എന്ത് കറി വെക്കുമെന്ന് ആശങ്കപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി പരിപ്പ് കറി ഉണ്ടാക്കിയാലോ. വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഈ കറി ചോറിനും ചപ്പാത്തിക്കുമെല്ലാം കിടിലൻ ടേസ്റ്റാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് കടല പരിപ്പ് എടുക്കുക. ശേഷം പരിപ്പിനെ നല്ല പോലെ കഴുകി എടുക്കുക. ശേഷം കുറച്ചു വെള്ളത്തിൽ പരിപ്പിനെ കുതിരാനായി ഇട്ട് വെക്കുക. ഒരു മണിക്കൂറോളം കുതിർത്തി എടുത്ത പരിപ്പിനെ മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക.
ചെറിയ തരികളോട് കൂടി വേണം ഈ പരിപ്പിനെ അരച്ചെടുക്കാൻ. ഇനി ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി, രണ്ട് പച്ചമുളക്, രണ്ട് അല്ലി വെളുത്തുള്ളി, കുറച്ചു കറിവേപ്പില എന്നിവ എല്ലാം കൂടി മിക്സിയുടെ ജാറിലിട്ട് ചതച്ചെടുക്കുക. ശേഷം അരച്ചെടുത്ത പേസ്റ്റിനൊപ്പം അതും കൂടി ചേർത്ത് ഇളക്കുക. അതിന്റെ കൂടെ ഒരു ടീസ്പൂൺ ഉണക്കമുളക് ചതച്ചതും, പാകത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ കായപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളക് പൊടി എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി എടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ ചെറിയ ബോളുകളായി ഇട്ട് ഇത് ഫ്രൈ ആക്കി കോരി എടുക്കുക.
ഇനി ഫ്രൈ ആക്കി കോരി എടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി എണ്ണയിലേക്ക് മൂന്നു അല്ലി വെളുത്തുള്ളി അരിഞ്ഞതും, കുറച്ചു ഇഞ്ചി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും, ചേർത്ത് മൂപ്പിക്കുക. ശേഷം ഒരു സവാള കൊത്തിയരിഞ്ഞെടുക്കുക. അതും ഇതിനൊപ്പം ചേർത്ത് വഴറ്റുക. ഇനി പാകത്തിനുള്ള ഉപ്പും, കുറച്ചു സ്പ്രിങ് ഒണിയൻ അരിഞ്ഞതും, ചേർത്ത് വഴറ്റുക. ഇനി അര കപ്പ് ക്യാപ്സിക്കം മുറിച്ചതും, ഒരു ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ കാശ്മീരി മുളക്പൊടി, ചേർത്ത് ഒന്നും കൂടി വഴറ്റുക. ശേഷം രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും, രണ്ട് ടേബിൾ സ്പൂൺ റെഡ് ചില്ലി സോസും, ഒരു ടേബിൾ സ്പൂൺ സോയ സോസും, കാൽ ടീസ്പൂൺ ഷുഗർ, ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് ഇളക്കുക.
ഇനി ലോ ഫ്ളൈമിലിട്ടു ഇളക്കി മിക്സാക്കുക. ശേഷം ഒരു സവാള അരിഞ്ഞ ശേഷം ഇതളുകളായി ഇളക്കി ഇട്ടു കൊടുക്കുക. ഇടക്ക് കടിക്കാൻ കിട്ടാനായി ഒരുപാട് വഴട്ടേണ്ട കാര്യമില്ല. ശേഷം അര ടേബിൾ സ്പൂൺ കോൺഫ്ലോർ ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കി കറിയിലേക്ക് ചേർക്കുക. ശേഷം കാൽ കപ്പ് വെള്ളം കറിയിലേക്ക് ചേർത്ത് കറി തിളപ്പിക്കുക. എന്നിട്ട് ഫ്രൈ ആക്കി വെച്ചിട്ടുള്ള വട ചേർത്ത് ഇളക്കുക. ശേഷം കറി ഒന്നും കൂടി തിളപ്പിച്ച് ഉപ്പ് വേണമെങ്കിൽ ചേർത്ത് ഇളക്കി ഒന്ന് കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പരിപ്പ് കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് കറി തയ്യാറാക്കി നോക്കണേ.
