സേമിയയും പഴവും കൊണ്ട് ഒരു അത്യുഗ്രൻ സ്നാക്ക്.

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന രണ്ട് സാധനങ്ങളാണ് സേമിയയും പഴവും. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. സേമിയയും പഴവും കൊണ്ടാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം ഈ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി നല്ല പോലെ പഴുത്ത രണ്ട് നേന്ത്രപ്പഴം എടുക്കുക. ശേഷം പഴം നല്ല പോലെ പുഴുങ്ങി എടുക്കുക. ഇനി പുഴുങ്ങി എടുത്ത പഴത്തെ തൊലി കളഞ്ഞു ഉടച്ചെടുക്കുക. ശേഷം അടച്ചു മാറ്റി വെക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര കപ്പ് സേമിയ ചേർത്ത് ഒന്ന് വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത സേമിയയെ ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി വെന്തു വന്ന സേമിയയിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഷുഗർ ചേർത്ത് നന്നായി ഇളക്കുക. ശേഷം വെള്ളമൊക്കെ നന്നായി വറ്റി എങ്കിൽ ഗ്യാസ് ഓഫ് ചെയ്യാം. ശേഷം ഒരു പാനിൽ കുറച്ചു നെയ്യ് ചൂടാക്കുക. ശേഷം ചൂടായി വന്ന നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തെടുക്കുക.

ശേഷം ബാക്കിയുള്ള നെയ്യിൽ ഒരു കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് ഇളക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര കൂടി തേങ്ങയിലേക്ക് ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും തേങ്ങയിലേക്ക് ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യാം. ശേഷം പുഴുങ്ങി ഉടച്ചെടുത്ത പഴം മിക്സിലേക്ക് തേങ്ങാ മിക്സ് ചേർത്ത് കൊടുക്കുക.

ഇനി നേരത്തെ വേവിച്ചു വെച്ച സേമിയയും ഈ സമയം സ്നാക്കിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി കൈ കൊണ്ട് നന്നായി കുഴക്കുക. ശേഷം കുഴച്ചെടുത്ത മിക്സിനെ കട്ട്ലെറ്റിന്റെ ഷെയ്പ്പിൽ പരത്തി എടുക്കുക. എല്ലാം പരത്തിയ ശേഷം ഒരു ബൗളിൽ രണ്ട് ടേബിൾ സ്പൂൺ മൈദ എടുക്കുക. എന്നിട്ട് മൈദയിൽ കുറച്ചു വെള്ളവും ചേർത്ത് കലക്കുക. ഇനി കുറച്ചു ബ്രെഡ് പൊടിച്ചെടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ ഓരോ സ്നാക്കും മൈദയിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയ പഴം കട്ട്ലെറ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ സ്നാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page